മഞ്ഞ കാർഡുമായി ലാലേട്ടൻ, അത് ആർക്കുള്ളത്, എന്താണ് സംഭവിക്കുക?മത്സരാർത്ഥികൾ ടെൻഷനിൽ
ബിഗ് ബോസ് വീട്ടിലേക്ക് ഇന്ന് മോഹൻലാൽ എത്തുന്ന ദിവസമാണ്. പ്രേക്ഷകർ മോഹൻലാലിന്റെ വരവിനായിട്ടാണ് കാത്തിരിക്കുന്നത്. പ്രേക്ഷകർക്ക് ചോദിക്കാനുള്ള കാര്യങ്ങൾ മോഹൻലാൽ ചോദിക്കാറുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയും മത്സാർത്ഥികളെ മോഹൻലാൽ നിർത്തിപൊരിക്കുകയായിരുന്നു.
ചെയ്ത തെറ്റുകളൊക്കെ വീഡിയോ അടക്കം കാണിച്ചായിരുന്നു ലാലേട്ടൻ വഴക്ക് പറഞ്ഞത്. ഇത്തവണയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ബിഗ് ബോസിന്റെ താക്കീത് ലഭിച്ച ജാൻമണി, ഒരു കമ്യൂണിറ്റിക്കെതിരെ പരാമർശം നടത്തിയ അഭിഷേക് ശ്രീകുമാർ എന്നിങ്ങനെ പോകുന്നു ആ പട്ടിക.

മോഹൻലാൽ ബിഗ് ബോസ് ഹൌസിലേക്ക് വരുന്ന പ്രൊമോ പുറത്തുവിട്ടിട്ടുണ്ട്. മഞ്ഞ കാർഡുമായിട്ടാണ് അദ്ദേഹം എത്തുന്നത്. ഒരു ചെറിയ സമ്മാനവുമായിട്ടാണ് വരുന്നത്, ഒരു യെല്ലോ കാർഡാണ്. ഈ യെല്ലോ കാർഡ് ഇപ്പോൾ കാണിക്കുന്നത് അടുത്ത പ്രവശ്യം അത് ചുവപ്പ് കാർഡാവും.
ആ കാർഡ് ലഭിക്കുന്ന വ്യക്തിക്ക് എന്റെ അടുത്തക്ക് വരികയും ചെയ്യാം, ചുവപ്പ് കാർഡ് ആവുമ്പോൾ ഇത് ആർക്കാണെന്ന് മനസ്സിലായോ. മനസ്സിലായിട്ടുണ്ടെങ്കിൽ എഴുന്നേൽക്കാം എന്നാണ് മോഹൻലാൽ പറയുന്നത്. മത്സരാർത്ഥികൾ എല്ലാം ടെൻഷനോടെയാണ് ഇരിക്കുന്നത്.
ആദ്യത്തെ പ്രൊമോയിൽ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും, എന്നാണ് പറയുന്നത്. ഇതിൽ അഭിഷേക് ശ്രീകുമാർ ട്രാൻസ് കമ്യൂണിറ്റിക്കെതിരെ സംസാരിത്ത കാര്യമാണ് പറയുന്നത്. അക്കാര്യം ചോദ്യം ചെയ്യപ്പെടേണ്ടത് ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ ഈ യെല്ലോ കാർഡ് അഭിഷേകിന് ആണോ എന്ന് ഉറപ്പില്ല. കാരണം ജാൻമണിക്ക് ബിഗ് ബോസിന്റെ കയ്യിൽ നിന്ന് അവസാന വാണിംഗ് ലഭിച്ചിരുന്നു. നോറയെ അടിക്കാൻ പോയതിന് പിന്നാലെയായിരുന്നു വാണിംഗ്. അത് കൊണ്ട് ജാൻമണിക്കാണോ ഈ കാർഡ് എന്ന് വ്യക്തമല്ല.
കാരണം ബിഗ് ബോസ് വീട്ടിൽ കയ്യാങ്കളി പാടില്ലെന്ന് കർശനമായി പറഞ്ഞിട്ടുള്ളതാണ്. സിജോയെ അടിച്ചതിന് പിന്നാലെയാണ് ബിഗ് ബോസ് വീടിനകത്ത് നിന്ന് അസി റോക്കിയെ പുറത്താക്കിയത്. സിജോ ആശുപത്രയിലുമായി. ഇത്തരം ഒരു സാഹചര്യത്തിലാണ് ജാൻമണിയുടെ ഈ പ്രവൃത്തി.
മോണിംഗ് ടാസക്കിൽ ജാൻമണിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. എടീ നീയാരടി എന്ന് ചോദിച്ച് നോറയ്ക്ക് നേരെ ജാൻമണി ഓടിയടുക്കുകയായിരുന്നു. മറ്റ് മത്സരാർത്ഥികളാണ് ജാൻമണിയെ തടഞ്ഞത്. ഇതിന് പിന്നാലെ ബിഗ് ബോസ് ജാൻമണിക്ക് അവസാന വാണിംഗ് കൊടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications