ആദ്യത്തെ മത്സരാർത്ഥി ബിഗ് ബോസ് വീടനകത്തെത്തി; ആ പ്രെഡിക്ഷൻ തെറ്റിയില്ല, പ്രേക്ഷകരുടെ പ്രിയ താരം
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ലോഞ്ചിംഗ് തുടങ്ങിയിരിക്കുകയാണ്. ആരൊക്കെയാവും ഇത്തവണ ബിബി ഹൗസിലേക്ക് എത്തും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. പല പേരുകളും പ്രഡിക്ഷൻ ലിസ്റ്റിസ്‍ ഉണ്ടായിരുന്നു. പ്രഡിക്ഷൻ ലിസിറ്റ് ശരിയാവുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യത്തെ പേര് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ തന്നെ പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന അൻസിബിയാണ് ആദ്യത്തെ മത്സാർത്ഥി.

ദൃശ്യം എന്ന സിനിമയിലൂടെയാണ് അൻസിബ പ്രേക്ഷകർക്ക് പരിചിതമാകുന്നത്. സിനിമയിൽ മോഹൻലാലിന്റെ മകൾ ആയിട്ടാണ് അൻസിബ എത്തിയത്. ജോർജ് കുട്ടിയുടെ മകൾ അല്ലേ എന്ന് ചോദിച്ചാണ് അൻസിബയെ മോഹൻലാൽ സ്വാഗതം ചെയ്യുന്നത്. അച്ഛാ എന്ന് വിളിച്ചാണ് അൻസിബ മോഹൻലാലിനെ കെട്ടിപ്പിടിക്കുന്നത്. ഇതിന് ശേഷം അൻസിബയുടെ പ്രൊഫൈൽ കാണിക്കുന്നുണ്ട്. അഭിമാനം കൂടുതൽ ഉള്ളത് കൊണ്ട് ആരുടെ മുന്നിലും കരയാറില്ല എന്നാണ് അൻസിബ പറയുന്നത്. ആരാണ് അൻസിബ എന്ന് തനിക്കും പുറത്ത് ഉള്ളവർക്കും മനസ്സിലാവാൻ ഉള്ള അവസരമാണ് ഇതെന്നും അൻസിബ പറയുന്നത്.
ആദ്യമായി ബിഗ് ബോസ് വീട സീസൺ ആറിൽ എത്തിയ ആളാണ് അൻസിബ എന്നും അവനസാനത്തെ ആളായി ഇവിടെ നിന്ന് പോകാൻ സാധിക്കട്ടേ എന്നും മോഹൻ ലാൽ അൻസിബയോട് പറയുന്നു. വീടിനകത്ത് കയറുന്നതിന് മുമ്പ് ദൃശ്യത്തിലെ വരുണിന്റെ ഡെഡ് ബോഡി എവിടെയാണ് എന്ന് അൻസിബ ചോദിക്കുന്നുണ്ട്. പറഞ്ഞുതരാം എന്നാണ് മോഹൻലാൽ പറയുന്നത്. വീട്ടിലേക്ക് കയറുന്നതിന് മുമ്പ് അവിടെ ഉള്ളവർ തിരിച്ചും മറിച്ചും ചോദിക്കും ഒന്നും പറയരുത് എന്ന് തമാശയായി പറഞ്ഞാണ് മോഹൻലാൽ അൻസിബയെ അകത്തേക്ക് കയറ്റുന്നത്. എന്തായാലും ബാക്കി മത്സരാർത്ഥികൾ ആരാണെന്ന് അറിയാനുള്ള കാത്തരിപ്പിലാണ് ബിബി യുടെ ആരാധകർ












Click it and Unblock the Notifications