'ഞാൻ എന്തിനാണ് നിങ്ങളെ എയിം ചെയ്യുന്നത്?'; ജാസ്മിന്റെ മറുപടിയിൽ പൊട്ടിത്തെറിച്ച് ലാലേട്ടൻ
ബിഗ് ബോഗ് ബോസ് മലയാളം സീസൺ 6 ന്റെ വീക്കെന്റ് എപ്പിസോഡാണ് ഇപ്പോൾ നടക്കുന്നത്. വീക്കന്റ് എപ്പിസോഡിലാണ് മോഹൻലാൽ എത്തുക. ഒരാഴ്ച ബിഗ് ബോസ് വീട്ടിൽ നടന്ന കാര്യങ്ങൾ മോഹൻലാൽ വിശകലനം ചെയ്യും. ശിക്ഷ കൊടുക്കേണ്ടവർക്ക് ശിക്ഷ കൊടുക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം സിബിന് ശിക്ഷ നൽകിയിരുന്നു. ജാസ്മിനോട് മോശം ആംഗ്യം കാണിച്ചതിനാണ് സിബിന് ശിക്ഷ നൽകിയത്. ഡയറക്ട് നോമിനേഷനിൽ ഇടുകയും പവർ റൂമിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു വിഷയം ആണ് മോഹൻലാൽ സംസാരിക്കുന്നത്.

കഴിഞ്ഞ ആഴ്ച വീട്ടിൽ വഴക്കിന് ഇടയാക്കിയ കാര്യമായിരുന്നു ജാസ്മിൻ ചെരുപ്പിടാതെ നടക്കുന്ന കാര്യം. ബാത്ത് റൂമിനകത്ത് പോലും ജാസ്മിൻ ചെരുപ്പിടാതെയാണ് പോകുന്നതെന്നും അതിന് ശേഷം സോഫയിൽ ഇരിക്കുമ്പോൾ കാൽ സോഫയ്ക്ക് മുകളിൽ വെയ്ക്കുന്നു എന്നൊക്കെയായിരുന്നു വിഷയം. ഈ വിഷയത്തെക്കുറിച്ച് ഇന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലാണ് ഇക്കാര്യം കാണിക്കുന്നത്. വൃത്തിയെക്കുറിച്ചാണ് മോഹൻലാൽ പറഞ്ഞ് തുടങ്ങുന്നത്. പിന്നാലെ ജാസ്മിനോട് ജാസ്മിൻ ചെരുപ്പിടാറില്ലേ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്, ഇല്ല ലാലേട്ട എന്ന് ജാസ്മിൻ മറുപടി പറയുന്നു. അതെന്താണ് എന്ന് ലാലേട്ടൻ ചോദിക്കുന്നു.
തനിക്ക് അതാണ് കംഫർട്ടെന്നും ഇവിടെ അങ്ങനെ ചെളിയും അഴുക്കും ഇല്ലല്ലോ എന്ന് ജാസ്നിൻ പറയുന്നു. എന്നാൽ നമ്മുടെ കംഫർട്ടിന് അനുസരിച്ച് ജീവിക്കാൻ പറ്റിയ സ്ഥലമല്ല ഈ ബിഗ് ബോസ് ഹൗസ് എന്ന് മോഹൻലാൽ പറയുന്നു. തന്നെ മാത്രം എംയ് ചെയ്ത് പറയുന്നതാണ് എന്ന് ജാസ്മിൻ പറയുമ്പോൾ അങ്ങനെയല്ല നിങ്ങൾ മാത്രമാണ് ചെരുപ്പിടാതെ നടക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു.
ഞാൻ മാത്രമല്ല ഇവിടെ ചെരുപ്പിടാതെ നടക്കുന്നത് എന്ന് ജാസ്മിൻ പറയുമ്പോൾ താൻ എന്തിനാണ് നിങ്ങളെ എയിം ചെയ്യണമെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. മോഹൻലാൽ ചോദിക്കുന്നത് തങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് മോഹൻലാൽ ചോദിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അതേ സമയം കഴിഞ്ഞ ദിവസം എവിക്ഷൻ നടന്നിരുന്നു ജാന്മണിയാണ് ഇന്നലെ ബിഗ് ബോസിൽ നിന്ന് എവിക്ടായത്. ജാൻമണി, ശ്രീരേഖ, ഋഷി, ശരണ്യ,അൻസിബ, ശ്രീതു, അഭിഷേക് എസ്, ജിന്റോ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നത്. ഇത്തവണ ഒന്നിലധികം ആളുകൾ എവിക്ട് ആയിപ്പോകുമെന്നാണ് മോഹൻലാൽ പറഞ്ഞത്.












Click it and Unblock the Notifications