ഒന്ന് മാറ്റിപ്പിടിച്ചാലോ? ബിഗ്ബോസ് അടിമുടി മാറുമോ? സൂചനയുമായി ലാലേട്ടൻ, പുതിയ അപ്ഡേറ്റ് ഇങ്ങനെ
ബിഗ് ബോസ് സീസൺ 5 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മാർച്ച് 10 ന് സിസൺ 6 ന്റെ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സീസൺ 6 ന്റെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. മോഹൻലാൽ പുതിയ സീസണിൽ ഉണ്ടാവാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയാണ് പ്രൊമോയിൽ.
വരനാരിക്കുന്ന സീസണിൽ പുതുമകളും പരീക്ഷണങ്ങളും ഉണ്ടാവകുമെന്ന സൂചന തന്നെയാണ് നൽകിയിരിക്കുന്നത്. ഒരു മിനിറ്റും അമ്പത് സെക്കന്റും ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടത്. മത്സരാർത്ഥികളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകൊണ്ടുവന്ന് അപരിചിതവും ആവശ്യപ്പെടുന്നതുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഈ സീസണിൽ തയ്യാറാക്കും എന്ന സൂചനയാണ് ഉള്ളത്.

ഡേറ്റ്സ് ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ, ഞാൻ ഓക്കൊയാണ്, എന്ന് മോഹൻലാൽ ഫോണിൽ പറയുമ്പോൾ, സാർ ഇത്തവണ ഒരു ഡിഫ്രന്റ് അപ്പ്രോച്ച് എന്ന് ഫോണിന്റെ മറുഭാഗത്ത് നിന്ന് പറയുന്നു. ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ എന്നും മോഹൻലാൽ പറയുന്നു. ഇതിന് പിന്നാലെ ഒരു യുവതി ഡാൻസ് ചെയ്യുന്നത് കാണിക്കുന്നുണ്ട് നന്നായിട്ടുണ്ട് മോളെ ചുവട് കൊള്ളാം എന്ന് മോഹൻലാൽ പറയുന്നു.
ഞാൻ നന്നായിട്ട് പ്രാക്ടീസ് ചെയ്തിട്ടാ ലാലേട്ടാ വന്നത് എന്ന് ഡാൻസ് ചെയ്യുന്ന യുവതി പറയുന്നത്. കളി പഠിച്ചിട്ട് വന്നിരിക്കുകയാണ്, കലാകാരിയെ കൊണ്ട് കേസ് വാദിപ്പിച്ചാലോ? കളി മാറും എന്ന് മോഹൻലാൽ പറയുന്നു.
ഇതിന് ശേഷം കലിപ്പനെ കൊണ്ട് കച്ചേരി പാടിപ്പിച്ചാൽ കളിമാറില്ലേ എന്ന് ചോദിച്ച് കൊണ്ട് കലിപ്പനെ കച്ചേരിയിൽ ഇരുത്തുന്നതും, പലതും പഠിക്കേണ്ടി വരും തുടങ്ങട്ടേ കച്ചേരി എന്ന് മോഹൻലാൽ പറയുന്നു. അതിന് ശേഷം ശക്തി കൊണ്ട് കളിക്കുന്നവനെ ബുദ്ധികൊണ്ട് കളിപ്പിച്ചാലോ എന്നും ചോദിക്കുന്നു.
കളി മാറുകയാണ്, മാറ്റുകയാണ്, കാരണം മാറ്റിപ്പിടിക്കുമ്പോഴല്ലേ കാണാൻ രസം കൂടുന്നത്. ബിഗ് ബോസ് സീസൺ 6 ഒന്ന് മാറ്റിപ്പിടിച്ചാലോ? എന്ന ചോദ്യത്തോടെയാണ് പ്രൊമോ അവസാനിക്കുന്നത്. എന്തായാലും ആരാധകർ ആവേശത്തിലാണ്.
മറ്റ് സീസണുകളിൽ നിന്ന് എന്തായാലും മാറ്റം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കംഫർട്ട് സോണുകൾ മാറ്റിപ്പിടിക്കുമ്പോൾ തന്നെ കളി വേറെ ലെവൽ ആകുമെന്ന് ആരാധകർ പറയുന്നു. സീസൺ 1 മുതൽ 5 വരെയുള്ള സീസണുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.












Click it and Unblock the Notifications