ലാലേട്ടനും തോന്നിയോ? ഗബ്രിയും ജാസ്മിനും അല്ല, ബിബി ഹൗസിലെ പ്രണയ ജോഡികൾ ഇവരാണോ?
ബിഗ് ബോസ് മലയാളം സീസൺ 6 നെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇത്ര മോശം സീസൺ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്നലത്തെ എപ്പിസോഡിൽ ഇക്കാര്യം മോഹൻലാൽ മത്സരാർത്ഥികളോട് പറയുകയും ചെയ്തു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോമ്പോയ്ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. അത് പോലെ തന്നെ ഗബ്രിയും ജിന്റോയും തമ്മിലുള്ള വഴക്കുകളിൽ ഉപയോഗിക്കുന്ന വാക്കുകൾക്കെതിരെയും വിമർശനം ഉയർന്നിരുന്നു. ജിന്റോയ്ക്കും ഗബ്രിക്കും കഴിഞ്ഞ ദിവസം ലാലേട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സാധരാണ ബിഗ് ബോസിൽ പ്രയോഗിക്കുന്ന ഒന്നാണ് ലവ് സ്റ്റാട്രർജി. ചില ശരിക്കും പ്രണയത്തിൽ ആവാറുമുണ്ട്. എന്നാൽ ജാസ്മിനും ഗബ്രിയും എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇവരുടെ കോമ്പോ വെറുപ്പിക്കലാണെന്നും ഇവരുടെ കോമ്പോ ആളുകൾക്ക് ഇഷ്ടമാണെന്നാണ് ഇവർ കരുതുന്നതെങ്കിൽ തെറ്റിപ്പോയെന്നും പ്രേക്ഷകർ പറയുന്നു. ബിഗ് ബോസിലെ പ്രണയ ഡോജികൾ ജാസ്മിനോ ഗബ്രിയോ അല്ല അത് അർജുനും ശ്രീതുവുമാണെന്നണ് പ്രേക്ഷകർ പറയുന്നു.

അർജുനും ശ്രീതുവും തമ്മിലുള്ള കോമ്പോ കാണാനാണ് തങ്ങൾക്ക് ആഗ്രഹം എന്നും പ്രേക്ഷകർ പറയുന്നു. ഇവർ ഏത് നിമിഷത്തിലും പ്രണയത്തിലാകാം എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇവരുടെ ബന്ധത്തെക്കുറിച്ച് മോഹൻലാലും സൂചന നൽകുന്നു. കഴിഞ്ഞ ദിവസം നടന്ന ടാസ്ക്കിനിടെയാണ് സംഭവം.
മോഹൻലാലിന്റെ സിനിമയിലെ ഡയലോഗുകളും പാട്ടുകളും മത്സരാർത്ഥികൾ വ്യത്യസ്തമായ ഭാവത്തിൽ പാടാനുള്ള ടാസ്‌ക്ക് ഉണ്ടായിരുന്നു. അതിൽ അർജ്ജുന് എന്തേ മനസ്സിൽ ഒരു നാണം എന്ന പാട്ടാണ് ലഭിച്ചത്, അർജുൻ ഏത് ഭാവത്തിലാണ് മോഹൻലാൽ ചോദിച്ചത്. എന്താണ് ശ്രീതു എങ്ങനെ പറയണം എന്ന് മോഹൻലാൽ ചോദിക്കുന്നു.
എന്തേ മനസ്സിലൊരു നാണം പറയാൻ നാണം എന്ന് മോഹൻലാൽ ചോദിക്കുന്നു. ശ്രീതുവിന് പെട്ടെന്ന് നാണം വന്നപോലെ തോന്നിയെന്നും മോഹൻലാൽ പറയുന്നു. ഇതോടെ മോഹൻലാലിനും ശ്രീതു - അർജുൻ കോമ്പോ ഇഷ്ടമായെന്ന് ആരാധകർ പറയുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം എപ്പിസോഡ് തുടങ്ങുമ്പോൾ മോഹൻലാൽ വളരെ ദേഷ്യത്തിലായിരുന്നു. അടുത്തിടെ ബിഗ് ബോസിൽ ഗ്യാസ് ഓഫ് ചെയ്യാതിരുന്ന സംഭവം ഉണ്ടയായിരുന്നു. അതിനെക്കുറിച്ച് സംസാരിച്ചാണ് മോഹൻലാൽ തുടങ്ങിയത്. ആരാണ് അത് ചെയ്തത് എന്നായിരുന്നു ചോദിച്ചത്. എന്നാൽ ആർക്കും അറിയില്ലെന്ന് പറഞ്ഞു. എന്നാൽ ലാലേട്ടൻ ജാസ്മിനോടും ഇക്കാര്യം ചോദിച്ചു. ആരാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ഓർമ്മയില്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. എന്നാൽ കാണണോ എന്ന് ചോദിച്ച് വീഡിയോ കാണിക്കുകയും ചെയ്തു. ജാസ്മിനായിരുന്നു ഗ്യാസ് ഓഫ് ചെയ്യാൻ മറന്നത്.












Click it and Unblock the Notifications