ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് ലാലേട്ടന്റെ വെളിപ്പെടുത്തൽ; വിശദീകരണവും
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലെയായിരുന്നു ഇന്ന്. പ്രേക്ഷകർ കാത്തിരുന്ന ദിവസം. മറ്റ് സീസണുകൾ പോലെയായിരുന്നില്ല ഈ സീസൺ. തുടക്കം തൊട്ടുതന്നെ പല വിവാദങ്ങളും ഉണ്ടായിരുന്നു. അസി റോക്കി- സിജോ അടി, ജാസ്മിൻ ഗ്ബ്രി കോമ്പോ, സിബിന്റെ വിവാദം. ഇത്തരത്തിൽ പല വിവാദങ്ങളും ഈ സീസണിൽ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വിവാദങ്ങൾ വരുമ്പോൾ ഷോയുടെ അവതാരകനായ മോഹൻലാലിനെയും ഇത് ബാധിക്കാറുണ്ട്.
ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് മോഹൻലാൽ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലെ വേദയിൽ വെച്ചായിരുന്നു ലാലേട്ടൻ ഇക്കാര്യം പറഞ്ഞത്. ഈ ഷോ എന്തിനാണ് ഹോസ്റ്റ് ചെയ്യുന്നത് എന്നുവരെ പ്രേക്ഷകർ തന്നോട് ചോദിച്ചിട്ടുണ്ട് എന്നാണ് മോഹൻലാൽ തുറന്നുപറഞ്ഞത്.

എന്നാൽ ഇതൊരു എന്റർടെയ്ൻമെന്റ് ഷോ ആണെന്നും താൻ എന്റർടെയ്ൻമെന്റ് കൊടുക്കുന്ന ആളാണ്. സിനിമയിൽ പല കഥാപാത്രങ്ങൾ ചെയ്ത് താൻ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യുന്നു ഇവിടെ ബിഗ് ബോസിൽ മോഹൻലാലായി എന്റർടെയ്ൻ ചെയ്യുന്നുവെന്നാണ് മോഹൻലാൽ പറയുന്നു..
അതേ സമയം ബിഗ് ബോസ് മലയാളം 6 ന്റെ വിജയി ആയത് ജിന്റോ ആണ്. രണ്ടാം സ്ഥാനത്ത് ജാസ്മിൻ എത്തുമെന്നാണ് കരുതിയതെങ്കിലും
അർജുൻ ആണ് എത്തിയത്. ജാസ്മിനാണ് രണ്ടാം സ്ഥാനത്ത് എത്തേണ്ടിയിരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരുിപക്ഷേ ഒറ്റയ്ക്ക് കളിച്ചിരുന്നുവെങ്കിൽ ജാസ്മിൻ രണ്ടാം സ്ഥാനം നേടുമായിരുന്നുവെന്നും അഭിപ്രയാം ഉയർന്നു.
ബിഗ് ബോസ് മലയാളം സീസൺ 6 മാർച്ച് പത്തിനാണ് ആരംഭിച്ചത്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലേക്ക് 29ാം ദിവസം ആറ് വൈൽഡ് കാർഡുകളെത്തി. ടോപ്പ് ഫൈവിൽ ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, ഋഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ ജിന്റോയോ ജാസ്‌മിനോ ജയിക്കുമെന്നാണ് ചർച്ചയുണ്ടായിരുന്നത്.
അവസാനം ആയപ്പോഴാണ് അർജുന്റെ വോട്ട് കൂടിയത്. ജിന്റോയ്ക്ക് നേരത്തെ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ വിഷയങ്ങളിൽ ഇടപെടാൻ ജിന്റോയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് അങ്ങോട്ട് ജിന്റോ മിന്നക്കയറി. മണ്ടൻ പട്ടം കിട്ടയതും പലപ്പോഴും ഹൗസിനകത്ത് ഒറ്റപ്പെട്ട പോയതും ജിന്റോയ്ക്ക് െഹൗസിനകത്ത് സ്വീകാര്യത ലഭിക്കാൻ കാരണമായി.












Click it and Unblock the Notifications