Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടന്‍ വീഡിയോ കുത്തിപ്പൊക്കി: സിബിന്‍ നാണം കെട്ടു,ജാസ്മിന്‍ പുലിയായി, നോറ പവറായി

ജാസ്മിന്‍, നോറ വിരുദ്ധരെ സംബന്ധിച്ച് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു എപ്പിസോഡാണ് ബിഗ്ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്നലെ നടന്നത്. കലിപ്പ് മോഡില്‍ വന്ന മോഹന്‍ലാല്‍ പ്രധാനമായും ലക്ഷ്യം വെച്ചത് പവർ ടീമിനെയായിരുന്നു. കിലുക്കത്തിലെ രേവതിയായുള്ള പ്രകടനത്തില്‍ നോറയെ ഏറെ പുകഴ്ത്തിയ മോഹന്‍ലാല്‍ ജാസ്മിനും ചില വിഷയങ്ങളില്‍ നീതി വാങ്ങിച്ച് നല്‍കിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

പവർ ടീം ശിക്ഷ നല്‍കിയിരുന്നെങ്കിലും നോറ പറയുന്ന കാര്യങ്ങള്‍ തടസ്സപ്പെടുത്താന്‍ പവർ ടീം തന്നെ ശ്രമിച്ചു. ഇത് നോട്ട് ചെയ്ത് വന്ന മോഹന്‍ലാല്‍ നോറയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കുകയായിരുന്നു. ഇതോടെ നോറയ്ക്കും സന്തോഷമായി. അതോടൊപ്പം തന്നെ പവർ ടീമുമായുള്ള മത്സരത്തിലെ വിധി നിർണ്ണയത്തിലെ അപാകതയും മോഹന്‍ലാല്‍ ചോദ്യം ചെയ്തു.

nohra-jasmine-sibin-

ഇതിനെല്ലാം ശേഷമാണ് മോഹന്‍ലാല്‍ സിബിനിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് അങ്ങേയറ്റം മോശമായ ആഗ്യം കാണിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സിബിന്‍ അധികം വിശദീകരണങ്ങള്‍ക്കൊന്നും ശ്രമിക്കാതെ തെറ്റ് സമ്മതിക്കുകയും ചെയ്തു. തുടർന്നായിരുന്നു സിബിനുള്ള ശിക്ഷ മോഹന്‍ലാല്‍ വിധിക്കുന്നത്.

സിബിനെ ഡയറക്ട് നോമിനേഷനില്‍ ഇടുക എന്നുള്ളതായിരുന്നു മോഹന്‍ലാല്‍ പ്രഖ്യാപിച്ച ശിക്ഷ. ഇതോടെ പവർ റൂം ടീമില്‍ നിന്നും സിബിന്‍ പുറത്താകുകയും ചെയ്തു. പവർ ടീമിനെ സംബന്ധിച്ചും സിബിനെ സംബന്ധിച്ചും ഇത് കനത്ത തിരിച്ചടിയാകയും ചെയ്തു. എപ്പിസോഡിന് ഇടയില്‍ തന്നെ സിബിനോട് പവർ ടീമില്‍ നിന്നും പുറത്ത് ഇറങ്ങണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടു.

ഈ വീക്കില്‍ ജാസ്മിന്‍ വീടിനുള്ളില്‍ ഉന്നയിച്ച കാലേവാരി നിലത്തടിക്കല്‍ വിഷയമായിരുന്നു. ജിന്റോ ആയിരുന്നു ജാസ്മിനെ കാലേവാരി നിലത്തടിക്കുമെന്ന് അഭിപ്രായപ്പെട്ടത്. ഇത് ഒരു പരാതിയായി പവർ ടീമിനോട് പറഞ്ഞെങ്കിലും നീതികിട്ടിയില്ലെന്നാണ് ജാസ്മിന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വിഷയം മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ചോദിക്കുകയായിരുന്നു.

ജിന്റോ തന്നെ പറഞ്ഞതാണോ ഈ വാക്കുകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഞാന്‍ തന്നെ പറഞ്ഞതാണ് അതെന്നായിരുന്നു ജിന്റോയുടെ വാദം. എന്നാല്‍ ഇതോടെ ബിഗ് ബോസ് പഴയ വീഡിയോ ഇട്ട് കാണിക്കുമ്പോഴാണ് സിബിന്‍ നിർദേശിച്ചതിനെ തുടർന്നാണ് ജിന്റോ അങ്ങനെ പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്. ഇതിന് ശേഷം നോറയ്ക്കാണ് സിബിനെ ശിക്ഷിക്കാനുള്ള അധികാരം നല്‍കിയത്. മൂന്ന് ദിവസം പാത്രം കഴുകട്ടെ എന്നതായിരുന്നു ശിക്ഷ. ഫലത്തില്‍ പവർ ടീമിനെ സംബന്ധിച്ച് ഏറ്റവും മോശം ദിനങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+