Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളുടെ ജീവിതം ഞാൻ നശിപ്പിക്കും'; ഉറഞ്ഞുതുള്ളി ജാൻമണി; ലാലേട്ടന്റെ മുന്നിൽവെച്ചും കലിപ്പ്..

കഴിഞ്ഞദിവസം ബി​ഗ് ബോസ് വീട്ടിൽ ലാലേട്ടൻ എത്തുന്ന ദിനസമായിരുന്നു. പ്രേക്ഷകർ കാത്തരിക്കുന്ന എപ്പിസോഡാണ് വീക്കന്റ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലും വളരെ ദേഷ്യത്തിലായിരുന്നു മോഹൻലാൽ. മത്സാർത്ഥികളുടെ ഭാ​ഗത്ത് നിന്ന് വന്ന തെറ്റുകൾ കാരണമാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ഇത്തവണ സായ്, അഭിഷേക് ശ്രീകുമാർ എന്നിവർക്ക് മോഹൻലാൽ‌ താക്കീത് നൽകുന്നുണ്ട്. ജാൻമണിക്ക് ഇത്തവണയും മോ​ഹൻലാലിന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടി.

ഒരു ടാസക്കിനിടെ നടന്ന സംഭവമാണ് വഴക്ക് കിട്ടാൻ കാരണമായത്. സത്യസന്ധത ഇല്ലായ്മ, നിരുത്തരവാദിത്തം, ക്രിതൃമത്വം, വഞ്ചന, ആശ്രിതത്വം, ഇത്തരം 'അസുഖം' ഉള്ള ആളെ മത്സരാർത്ഥികൾ കണ്ടുപിടിച്ച് കാരണം പറഞ്ഞ ശേഷം ഒരു മരുന്ന് കുടിക്കാൻ കൊടുക്കണം എന്നതാണ് ടാസ്ക്. അസുഖത്തിന്റെ കാഠിന്യം അനുസരിത്താണ് മരുന്ന് കൊടുക്കേണ്ടത്. വളരെ രസകരമായി മത്സരം മുന്നോട്ട് പോവുകയും ചെയ്തു.

jan

എന്നാൽ നോറ ജാൻമണിയുടെ പേര് പറഞ്ഞ് വ‍ഞ്ചനയ്ക്കുള്ള മരുന്നാണ് കൊടുക്കുന്നത് എന്ന് പറഞ്ഞു. ​ഗ്ലാസിൽ നിറയെ മരുന്ന് ഒഴിച്ച് കൊടുക്കുകയും ചെയ്തു. നീ തന്നത് എനിക്ക് കുടിക്കാൻ പറ്റില്ല, എന്ന് പറഞ്ഞ് മരുന്നു മുഴുവൻ കുടിക്കാതെ മറ്റൊരു ​ഗ്ലാസിലേക്ക് മാറ്റിയ ജാൻമണിയെ ലാലേട്ടൻ വഴക്ക് പറഞ്ഞു. ആ മരുന്ന് മൊത്തം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജാൻമണി, നിങ്ങൾക്ക് ഇവിടെ യാതൊരുവിധ പ്രത്യേകതയുമില്ല. അത് കഴിച്ചേ പറ്റൂ എന്നാണ് ലാലേട്ടൻ പറഞ്ഞത്. മരുന്ന് കുടിച്ച ശേഷം മോഹൻലാൽ പോയ സമയത്ത് ജാൻമണി നോറയെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ തുടങ്ങി. നോറയുടെ ജീവിതം നശിപ്പിച്ചുകളയുമെന്നാണ് ഞാൻ‌ മണി പറഞ്ഞത്.

തന്റെ കൈ കാെണ്ട് ചോറ് വാങ്ങി കഴിച്ച ആളാണ് നോറയെന്നും അവളെ ഒരിക്കലും വെറുതെ വിടില്ല എന്നുമാണ് ജാൻമണി പറയുന്നത്. നോറയുടെ ജീവിതം ഇല്ലാതാക്കുമെന്നും പറയുന്നു. മറ്റ് മത്സരാർത്ഥികൾ ജാൻമണിയെ ഇത്തരത്തിൽ സംസാരിക്കുന്നതിൽ നിനന്് വിലക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജാൻമണി കേൾക്കുന്നില്ല.

​ ജാസ്മിൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നുണ്ട്. എന്നാൽ ജാൻമണി ഒന്നും കേൾക്കുന്നില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ ലാലേട്ടൻ ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. ആദ്യം ഇത്തവണ നോമിനേഷനിൽ വന്നവരെക്കുറിച്ചാണ് ചോദിക്കുന്നത്. ജാൻമണിക്ക് എന്ത് കാരണത്താലാണ് 9 വോട്ടുകൾ കിട്ടിയത് എന്ന് ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയിലെ ശാപവാക്ക് പറഞ്ഞ വീഡിയോ കാരണമാണെന്നാണ് ജാൻമണി പറഞ്ഞത്. കഴിഞ്ഞ ആഴ്ചയിൽ മാത്രമല്ലല്ലോ ഇപ്പോഴും പറഞ്ഞില്ലേ എന്നാണ് ലാലേട്ടൻ ചോദിക്കുന്നത്. ദേഷ്യം കൺട്രോൾ ചെയ്യണമെന്നും പറഞ്ഞു.

തിരിച്ച് ഒരാൾ നിങ്ങളെ ഒരാൾ ഇങ്ങനെ പറഞ്ഞാൽ എന്ത് തോന്നുവെന്നും സോറി പറയണമെന്ന് തോന്നുന്നുണ്ടെങ്കിൽ പറയാം എന്നും പറയുന്നു.
നോറയോട് ജാൻമണി സോറി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+