'ലാലേട്ടൻ ഇരിക്കെ തന്നെ കാണിച്ച സാധനമാണ്'; ലാലേട്ടനോട് ജാസ്മിൻ, ജിന്റോയ്ക്ക് താക്കീത്..
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ ദിവസും മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ദിവസം അപ്‌സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും ഞെട്ടിപ്പോയി. അതുപോലെ കഴിഞ്ഞ ദിവസം പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നു.
അതേ സമയം മറ്റൊരു പ്രധാനപ്പെട്ട സംഭവം കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിന്റോയ്ക്ക് ലാലേട്ടന്റെ കയ്യിൽ നിന്ന് നല്ല വഴക്ക് ലഭിച്ചിരുന്നു. ജാസ്മിൻ ഒരു ടാസക്കിൽ സംസാരിക്കുമ്പോൾ ജിന്റോ കാണിച്ച ആംഗ്യമാണ് വഴക്ക് ലഭിക്കാൻ കാരണമായത്. ഏറ്റവും മോശപ്പെട്ട രീതിയിൽ ഗെയിം കളിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന വ്യക്തി ആരാണ് എന്ന ചോദ്യത്തിന് ജിന്റോ എന്നാണ് ജാസ്മിൻ മറുപടി പറഞ്ഞത്.

നിങ്ങളുടെ കൂടെ കോംപീറ്റ് ചെയ്യുന്ന ആൾ എന്ന നിലയിൽ വളരെ മോശമായ രീതിയിൽ ഗെയിം കളിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നിങ്ങൾ പറയുന്ന കുറേ കാര്യങ്ങളാണെങ്കിലും അല്ലെങ്കിൽ ഒരു ടാസ്ക്ക് വരുമ്പോൾ നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയാണെങ്കിലും അതെന്താണ് വളച്ച് തിരിച്ച് ഒടിച്ച് , മൂന്നാമതൊരാൾ ആയിരിക്കുമ്പോൾ ഒരുപക്ഷേ അത് എൻജോയി ചെയ്‌തേക്കാം. പക്ഷേ കൂടെ കോംപീറ്റ് ചെയ്യുന്ന ആളാകുമ്പോൾ അത് ശരിയല്ലെന്ന് ജാസ്മിൻ പറയുമ്പോൾ ജിന്റോ രോമം പറച്ചുകളയുന്നത് പോലെ കാണിക്കുന്നുണ്ട്.
ഇത് ശ്രദ്ധയിൽപ്പെട്ട ജാസ്മിൻ കണ്ടോ ഈ ഒരു ആക്ഷൻസ് ഒക്കെ വെച്ച് എനിക്ക് ഭയങ്കര വൃത്തികെട്ട പ്രവൃത്തിയുള്ള വ്യക്തിയായിട്ട് ഗെയിം കളിക്കുന്ന വ്യക്തിയായി തോന്നു. ലാലേട്ടൻ ഇരിക്കെ തന്നെ കാണിച്ച സാധനമാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് ജിന്റോ ആണ്. എക്‌സാംപിൾ സഹിതം കാണിച്ചതിന് നന്ദി എന്ന് പറഞ്ഞ് ജാസ്മിൻ സംസാരം അവസാനിപ്പിക്കുകയാണ്.
ഇതിന് പിന്നാലെയാണ് മോഹൻലാൽ ജന്റോയോട് ചോദിക്കുന്നത്. അത് ഒരു ടാസ്‌ക്കല്ലേ, അതിൽ ഇങ്ങനെയാണോ കാണക്കേണ്ടത് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇതിന് പിന്നാലെ ജിന്റോ സോറി പറയുന്നുണ്ടെങ്കിലും തന്നോടല്ല സോറി പറയേണ്ടത് എന്ന് മോഹൻലാൽ പറയുന്നു. പിന്നാലെ ജാസ്മിനോട് സോറി പറയുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ മുന്നിട്ട് നിന്നത് ജാസ്മിൻ തന്നെയായിരുന്നു.
ഗബ്രി ഔട്ടായതിന് ശേഷമാണ് ജാസ്മിൻ ഗെയിമിൽ കൂടുതൽ ആക്റ്റീവ് ആയതും മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ തുടങ്ങിയതും. ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നതോടെ ജാസ്മിൻ കൂടുതൽ ശക്തമായി തന്നെ കളിക്കാൻ തുടങ്ങി. ഫൈനൽ 5 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.












Click it and Unblock the Notifications