ലാലേട്ടന്‍ നിർത്തി തൊലി ഉരിച്ചു കളഞ്ഞു: നിഷാനയ്ക്ക് താല്‍പര്യം ഇല്ലെങ്കില്‍ കളഞ്ഞിട്ട് പോകണം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് കോമണർ വിഭാഗത്തില്‍ നിന്നും എത്തിയ രണ്ട് മത്സരാർത്ഥികളില്‍ ഒരാളായിരുന്നു നിഷാന. സീസണ്‍ 5 ലാണ് ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി സാധാരണക്കാരുടെ പ്രതിനിധിയായി കോമണര്‍ മത്സരാര്‍ഥി എത്തിയതെങ്കില്‍ ഇത്തവണ രണ്ട് പേരാണ് കോമണറായിട്ട് എത്തിയത്. കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാന യാത്രകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ബിഗ് ബോസിലേക്ക് എത്തിയെങ്കിലും ഗെയിമിനെക്കുറിച്ച് കൃത്യമായ ബോധ്യം താരത്തിന് ഇതുവരെ വന്നില്ലെന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ വ്യക്തമായത്. മറ്റുള്ളവർ പലരും ഗെയിം പഠിച്ച് വന്നപ്പോള്‍ റിയലായി തന്നെ നില്‍ക്കുകയായിരുന്നു നിഷാന. എന്നാല്‍ ഗെയിമിനെക്കുറിച്ച് മനസ്സിലാകാത്തതില്‍ നിഷാനയ്ക്ക് മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നും നിശിതമായ വിമർശനവും കേള്‍ക്കേണ്ടി വന്നിരുന്നു. പുറത്ത് ആരാധകർക്കിടയിലും ഈ വിഷയം ചർച്ചയായിട്ടുണ്ട്.

'ഒരു വൈൽഡ് കാർഡ് എൻട്രി ആയിട്ട് അവസരം തന്നാൽ, ഇവളെക്കാൾ നല്ലപോലെ കളിക്കാൻ പറ്റും എന്ന കോൺഫിഡൻസ് എനിക്കുണ്ട്' എന്നാണ് ഒരു ബിഗ് ബോസ് ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. 10,000 ആപ്ലിക്കേഷൻ വന്നതിൽ നിന്നാണ് ഇവരെ എടുത്തത് എന്ന് പറയുമ്പോൾ, അതിൽ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം പറയുന്നു.
ലാലേട്ടന്‍ നിർത്തി നൈസ് ആയിട്ട് ലാലേട്ടൻ തൊലി ഉരിച്ചു. താല്പര്യം ഇല്ലങ്കിൽ ക്വിറ്റ് ചെയ്ത് പോണം ഹേ. ഞാൻ അടക്കമുള്ള ഒരുപാട് പേർ കഷ്ടപ്പെട്ട് വരാൻ ആഗ്രഹിച്ച ഒരു ഷോയിൽ എൻട്രി കിട്ടിയിട്ട് എന്താണ് ചെയ്യണ്ടത് എന്നറിയില്ല എന്നൊക്കെ പറഞ്ഞാൽ എന്താണ് ഹേ. ഞാൻ പൊതുവെ സൈലന്റ് ആണ്. ആരോടും മിണ്ടാറില്ല. പിന്നെ എന്തിനാ ബിഗ് ബോസ്സിൽ വന്നത്. ഇവരെയൊക്കെ എന്തിനാ എടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, നിഷാനയെ പിന്തുണച്ചുകൊണ്ടും ചിലർ രംഗത്ത് വന്നിട്ടുണ്ട്. കുടിച്ചു, ബിഗ്‌ബോസ് ഗ്രുപ്പ്കളുടെ അഡ്മിൻ മാരെപ്പോലെ വായ്ത്താളം അടിച്ചു നടക്കുന്നവർ എന്നല്ല. സാധാരണ മലയാളികളെ റിപ്രെസെന്റ് ചെയ്യുന്ന ഒരാൾ മാത്രമാണ്, അവർക്ക് ഗെയിം എന്താണെന്നോ എങ്ങനെ കളിക്കണമെന്നോ എന്നൊന്നും അറിയണമെന്നില്ലെന്നാണ് ലിബിന്‍ എന്ന പ്രേക്ഷകർ കുറിക്കുന്നത്.
ടാലെന്റും കാരക്ടറും നോക്കി ആളെ സെലക്ട് ചെയ്യുമ്പോ, എത്ര അളവ് കുത്തിത്തിരിപ്പ് ഉണ്ടാക്കാം, എത്ര ഡെസിബല്‍ സൗണ്ട് ഉണ്ടാക്കാം എന്നൊന്നും നോക്കി എടുക്കാൻ പറ്റില്ല. കഴിഞ്ഞ വർഷം കോമണർ എന്ന് പറഞ്ഞു പോയൊരാൾ വെറുപ്പിച്ച പോലെ വെറുപ്പിക്കാതെ, സാധാരണക്കാരിയായി തന്നെയാണ് ഇതുവരെ നിന്നിട്ടുള്ളത്. ലാലേട്ടൻ പറഞ്ഞത് പോലെ, മഹാ വിസ്‌സ്ഫോടനത്തിന്റെ പൊടിപടലങ്ങൾ മാറികഴിയുമ്പോ നക്ഷത്രങ്ങൾ തിളങ്ങുക തന്നെ ചെയ്യും.
ഗെയിം മുന്നോട്ട് പോകുമ്പോൾ നല്ല വ്യക്തിത്വവും അതുപോലെ, ഗെയിം മനസ്സിലാക്കി അതുപോലെയുള്ള ഇടപെടലുകളും നടത്തിയാൽ മുന്നോട്ടു സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും. അതിനു മുന്നേ ഹേറ്റേർഡ് സ്‌പ്രെഡ് ചെയ്ത് വളഞ്ഞിട്ട് ആക്രമിക്കാനാണു നോട്ടമെങ്കിൽ ചേർത്ത് പിടിക്കാനും ആളുകൾ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications