Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതൊക്കെ എന്തിനാണ് സംസാരിക്കുന്നത്, അത് കാണാതെയാണോ ഞാനിവിടെ നിൽക്കുന്നത്'; പൊട്ടിത്തെറിച്ച് ലാലേട്ടൻ

ബി​ഗ് ബോസ് മലയാളം 6 ൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. അസി റോക്കി സിജോയെ ഇടിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. റോക്കിയുടെ ഇടിയിൽ സിജോയ്ക്ക് പരിക്ക് പറ്റിയിരുന്നു. റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കുകയും സിജോയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

കുറേ ദിവസങ്ങളായി സിജോ ബി​ഗ് ബോസിനകത്ത് ഇല്ല. ഒരു സർജറി കഴിഞ്ഞിരിക്കുകയാണ് സിജോ. എന്നാൽ ബി​ഗ് ബോസ് വീടിനകത്ത് കാര്യമായി ആരും സിജോയെ അന്വേഷിച്ചിരുന്നില്ല. ഇതേക്കുറിച്ചാണ് ഇന്നലെ മോഹൻലാൽ ചോദിച്ചത്. രണ്ട് പേറ മാത്രമാണ് സിജോയെക്കുറിച്ച് അന്വേഷിച്ചിരുന്നത്. ആരും സിജോയെക്കുറിച്ച് അന്വേഷിക്കാത്തത് സങ്കടരമാണെന്നും മോഹൻലാൽ പറ‍ഞ്ഞിരുന്നു, വളരെ ദേഷ്യത്തിലായിരുന്നു മോഹൻലാൽ.

BB

ആദ്യം ചോദിച്ചപ്പോൾ ഒന്നും പറയാനില്ലാതിരുന്ന റസ്മിൻ സിജോ വന്നുപോയതിന് പിന്നാലെ തനിക്ക് ഒരു കാര്യം വ്യക്തമാക്കാൻ ഉണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ കുറച്ച് ദേഷ്യപ്പെട്ടാണ് മോഹൻലാൽ സംസാരിച്ചത്.

താൻ ഇരിക്കാൻ പറയുമ്പോൾ ഇരുന്നുകൂടെ എന്ന് ചോദിച്ച താരത്തോട് റസ്മിൻ സോറി പറഞ്ഞ ശേഷം ഇരിക്കുന്നു. ഇതിന് ശേഷം ജിന്റോയോടും റസ്മിനോടും എഴുന്നേൽക്കാൻ പറയുകയും പവർ ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ എന്താണ് പറയാനുള്ളതെന്ന് മോഹൻലാൽ റസ്മിനോട് ചോദിക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ക്ലിയർ ചെയ്യാൻ ഈ സമയം ഉപയോ​ഗിക്കാൻ പറ്റില്ലെന്ന് മോഹൻലാൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ കാര്യത്തെക്കുറിച്ചാണ് സംസാരിക്കാനുള്ളതെന്നും ആ സമയത്ത് സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നാണ് റസ്മിൻ പറയുന്നു.

ശരി എന്താണ് അത് എന്ന് ചോദിച്ച് മോഹൻലാൽ റസ്മിനോട് കാര്യം ചോദിക്കുന്നു. സാർ ഒരു സ്റ്റേന്റ്മെന്റ് പറഞ്ഞിരുന്നു ബി​ഗ് ബോസിനോട് ആരും സിജോയുടെ കണ്ടീഷനെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല എന്ന്
സാർ 24*7 കണ്ടിരുന്നോ എന്ന് ഞങ്ങൾക്ക് അറിയില്ല. ആ ഒരു സ്റ്റേന്റ്മെന്റിന് ശേഷം ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ഉണ്ടായിരുന്ന പബ്ലിക് ഓപ്പീനീയൻ ആണ് ഞാനിവിടെ പറയുന്നത്.

സിജോയെ മെഡിക്കൽ റൂമിലേക്ക് വിളിക്കുന്ന സമയത്തും ഇടയ്ക്കിടെ സിജോ മെഡിക്കൽ റൂമിൽ നിന്ന് ഇറങ്ങുന്ന സമയത്തും സിജോ അത്യാവശ്യം സംസാരിച്ച് ചിരിച്ച് കൊണ്ട് അത്യാവശ്യം ആരോഗ്യത്തോടെയാണ് ഞങ്ങളുടെ അടുത്ത് നിന്നിരുന്നുവെന്നും റസ്മിൻ പറയുന്നു. എന്നാൽ ഞാൻ ചോദിച്ച ചോദ്യം അതല്ലല്ലോ എാണ് മോഹൻലാൽ ചോദിച്ചത്. ‌

ആ സമയത്ത് ആരും കൈ പൊക്കിയിരുന്നില്ലല്ലോ എന്നും പിന്നീട് എല്ലാവരും കൂടി സംസാരിച്ച് എന്തിനാണ് തന്നെ കൺവീൻസ് ചെയ്യുന്നത് എന്നും മോഹൻലാൽ ചോദിച്ചു. അദ്ദേഹത്തെ ഇവിടെ കൊണ്ട് വന്ന് കണ്ടതിന് ശേഷമാണോ ഇത് പറയുന്നതെന്നും മോഹൻലാൽ പറയുന്നു.

24*7 ഞാൻ കണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം അതൊക്കെ എന്തിനാണ് സംസാരിക്കുന്നത്. ഇത് കാണാതയാണോ ഞങ്ങൾ വരുന്നതെന്നും മോഹൻലാൽ പറഞ്ഞു. ആവശ്യം ഇല്ലാതെ സമയം കളയണോ എന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+