'ഒരു മിനിറ്റ് ഞാൻ പറയട്ടേ; സിബിനെ നിർത്തിപ്പൊരിച്ച് ലാലേട്ടൻ'; ശിക്ഷയുണ്ട്, പുറത്താക്കുമോ?
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇന്ന് വീക്കെന്റ് എപ്പിസോഡ് ആണ്. വീക്കെന്റ് എപ്പിസോഡിലാണ് മോഹൻലാൽ എത്തുക. ഇന്നത്തെ എപ്പിസോഡിനായി ബിഗ് ബോസ് പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇന്ന് സിബിനെ സംബന്ധിച്ച് വളരെ നിർണ്ണായകമായ ദിവസമാണ്. കഴിഞ്ഞ ദിവസം ജാസ്മിന് നേരെ സിബിൻ മോശമായ ആഗ്യം കാണിച്ചിരുന്നു. ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണം ആയിരുന്നു. ബിഗ് ബോസിന്റെ കയ്യിൽ നിന്ന് താക്കീത് കിട്ടുകയും വിഷയം ലാലേട്ടൻ വരുമ്പോൾ സംസാരിക്കുമെന്നും അറിയിച്ചിരുന്നു. ലാലേട്ടൻ വന്നാൽ സിബിന് ശിക്ഷ ലഭിക്കാൻ സാധ്യത ഉണ്ട്.
ഇന്ന് മോഹൻലാൽ സിബിനോട് ഇക്കാര്യം ചോദിക്കുമോ? എന്തായിരിക്കും ശിക്ഷ എന്നൊക്കെ അറിയാനുള്ള കാത്തരിപ്പിലാണ് പ്രേക്ഷകർ. ഈ വിഷയം മാത്രമല്ല ഈ ആഴ്ച ബി ബി വീട്ടിൽ നടന്ന എല്ലാ കാര്യങ്ങളും ലാലേട്ടൻ ചോദിക്കും. ഇപ്പോൾ ലാലേട്ടൻ എത്തിയ പ്രൊമോ വീഡിയോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ ലാലേട്ടൻ സിബിനോട് ഈ വിഷയം ചോദിക്കുന്നുണ്ട്.ക്വാളിറ്റി ഇല്ലാത്ത ആൾക്കാർ അവിടെ ഉണ്ടെന്ന് തോന്നുന്നുണ്ടോ?

നിങ്ങൾ ക്വാളിറ്റി ഉള്ള ആളാണോ ഇല്ലാത്ത ആളാണോ എന്നാണ് ലാലേട്ടൻ ചോദിക്കുന്നത്. താനല്ല തന്റെ ക്വാളിറ്റി പറയേണ്ടത എന്നാണ് സിബിൻ ലാലേട്ടനോട് പറയുന്നത്. എന്നാൽ ഞാൻ പറയട്ടേ ക്വാളിറ്റി എന്ന് ലാലേട്ടൻ ചോദിക്കുന്നു.
ഇത്തരം ആംഗ്യങ്ങൾ കാണിക്കുന്നത് നല്ല കാര്യമായിട്ട് തോന്നുണ്ടോ എന്നാണ് ലാലേട്ടൻ ചോദിക്കുന്നത്. സാർ ഞാൻ ആരോടുമായിട്ട് കാണിച്ചതല്ല എന്ന് സിബിൻ പറയുമ്പോൾ പിന്നെ എന്തിനാണ് സോറി പറഞ്ഞതെന്നും വീട്ടിൽ ഇങ്ങനെ ആംഗ്യം കാണിക്കുമോ എന്നും ലാലേട്ടൻ സിബിനോട് ചോദിക്കുന്നുണ്ട്.
അപ്പോൾ നിങ്ങൾ ക്വാളിറ്റി ഉള്ള ആളാണോ എന്ന് ചോദിക്കുമ്പോൾ അല്ല എന്ന് സിബിൻ പറയുകയും വേറെന്തോ പറയാൻ തുടങ്ങുമ്പോൾ ഒരു മിനിറ്റ് ഞാൻ പറയട്ടേ എന്ന് പറഞ്ഞ ശേഷം ശിക്ഷയെക്കുറിച്ച് ലാലേട്ടൻ പറയാൻ തുടങ്ങുന്നതു വീഡിയോയിൽ കാണിക്കുന്നുണ്ട്. എന്താണ് സിബിന് ലഭിക്കാൻ പോകുന്ന ശിക്ഷ എന്ന് ഇന്ന് രാത്രിയിലെ എപ്പിസോഡിൽ ഉണ്ടാവും.
കഴിഞ്ഞ ആഴ്ച അഭിഷേക് ശ്രീകുമാറിന് യെല്ലോ കാർഡ് നൽകിയിരുന്നു. ഒരു കമ്യൂണിറ്റിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് അഭിഷേകിന് ശിക്ഷ നൽകിയത്. താക്കീതും നൽകിയിരുന്നു.












Click it and Unblock the Notifications