മോഹന്‍ലാല്‍ ദയവ് ചെയ്ത് ബിഗ് ബോസ് മത്സരാർത്ഥികളെ ഇക്കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം: ഇല്ലെങ്കില്‍...
ഫിസിക്കല്‍ അസാള്‍ട്ട് ആരോപണം ബിഗ് ബോസ് മലയാളത്തില്‍ ഉയർന്ന് വരുന്നത് ഇത് ആദ്യമായിട്ടല്ല. എന്നാല്‍ മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മത്സരാർത്ഥികള്‍ക്ക് കാര്യമായ രീതിയില്‍ പരിക്ക് പറ്റുന്ന പ്രവർത്തി ഉണ്ടാകുന്നത് സീസണ്‍ 6 ലാണ് എന്നതില്‍ സംശയമില്ല. സിജോയുടെ മുഖത്ത് ഇടിച്ചതിന് റോക്കി പുറത്ത് പോയി എന്ന് മാത്രമല്ല, ഗുരുതരമായി പരിക്കേറ്റ സിജോ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയുമാണ്.
അതേസമയം, അതായത് ഒഴിവാക്കാനായുള്ള മൂന്നവസരങ്ങൾ ഉണ്ടായിട്ടും അത് ചെയ്യാതെ ആ ആക്റ്റ് തുടർന്ന് കൊണ്ട് പോയതിനാലാണ് ഇത്തരമൊരു ദാരുണമായ സംഭവം ബിഗ് ബോസില്‍ ഉണ്ടായതെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഈ ആഴ്ച വീട്ടിലേക്ക് വരുന്ന മോഹന്‍ലാല്‍ മത്സരാർത്ഥികള്‍ക്ക് പ്രത്യേക നിർദേശം നല്‍കണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ്ഗ്ബോസ്സിൽ മൽസരാർഥികളുടെ പ്രധാന ആയുധമാണ് പ്രൊവോക്ക് ചെയ്യിക്കുക അഥവാ എതിരാളിയെ ചൊടിപ്പിക്കുക എന്നത്. അത് വഴി എതിരാളിയെ എക്സ്പോസ് ചെയ്യിക്കാൻ കഴിയും. ഇതിന്റെ അങ്ങേയറ്റം ആണ് ഒരു ശാരീരികാക്രമണം പ്രതീക്ഷിച്ച് കൊണ്ട് തന്നെ എതിരാളിയെ ഏതറ്റം വരെയും ചൊടിപ്പിക്കുന്നത്. ഇതിനായിട്ടുള്ള ആയുധം നാവാണ്. എന്തും പറയുക എന്ന സ്റ്റ്രാറ്റജി. അവിടെ പക്ഷേ എതിരാളിയുടെ പേഴ്സണൽ സ്പേസിലേയ്ക്ക് കടന്ന്കയറുന്നില്ല. പകരം ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊടിപ്പിക്കുന്നു.
റോക്കി-സിജോ വിഷയത്തിൽ ഇതിനും അതിര് വിട്ട പ്രൊവൊക്കേഷൻ നടന്നിട്ടുണ്ട് എന്നത് ബിഗ്ഗ്ബോസ്സ് തന്നെ കാട്ടിത്തന്നിട്ടുണ്ട്. കണ്ടവരെയെല്ലാം കവാലക്കുറ്റിക്കടിയ്ക്കുമെന്നും തലയിടിച്ച് ചുമരിൽ തേയ്ക്കുമെന്നും സ്ത്രീകളുടെ 32 പല്ലും അടിച്ച് കൊഴിക്കുമെന്നൊക്കെ മിനുറ്റിന് മിനുറ്റ് ഭീഷണി മുഴക്കുന്ന റോക്കി ഏറ്റവും സോഫ്റ്റ് ടാർഗറ്റ് ആണെന്ന് സിജോയ്ക്ക് നന്നായി അറിയാം.
എന്നാൽ അതൊരു വാഗ്വാദത്തിൽ മാത്രം പറഞ്ഞ് തോൽപ്പിക്കേണ്ടതിന് പകരം സിജോ റോക്കിയുടെ താടിയിൽ വിരലുകൾ കൊണ്ട് ഇളക്കുന്നു. നമ്മളോട് ഒരാൾ കയർത്ത് സംസാരിക്കുമ്പോൾ നമ്മുടെ താടിയിലോ മീശയിലോ മുടിയിലോ അയാൾ സ്പർശിക്കുന്നത് വളരെ ഒഫൻസീവ് ആയിട്ടാണ് നമ്മൾ കണക്കാക്കുക. സ്ത്രീകളുമായി വഴക്കിട്ടാലും അവരുടെ മുടിത്തുമ്പിൽ പിടിക്കുകയോ തൊടുകയോ ചെയ്യുന്നത് ശാരീരിക കടന്ന് കയറ്റം ആയിത്തന്നെയാണ് കണക്കാക്കുന്നത്.
അങ്ങനെയൊരു ആക്ഷൻ സിജോയുടെ ഭാഗത്ത് നിന്നുണ്ടായപ്പോൾ തന്നെ ബിഗ്ഗ്ബോസ്സിന് അവരെ വിലക്കാമായിരുന്നു. പക്ഷേ ഉണ്ടായില്ല. വീണ്ടും സിജോ ഇത് ആവർത്തിച്ചു. റോക്കി അപ്പോൾ തിരികെ സിജോയുടെ താടിയിൽ പിടിച്ചു. പിന്നീട് വെല്ലുവിളിയായ് ഒടുവിൽ സിജോ റോക്കിയുടെ തോളിൽ കൈവെച്ചു, അടിപൊട്ടി.
അതായത് ഒഴിവാക്കാനായുള്ള മൂന്നവസരങ്ങൾ ഉണ്ടായിട്ടും അത് ചെയ്യാതെ ആ ആക്റ്റ് തുടർന്ന് കൊണ്ട് പോയതിനാലാണ് കഴിഞ്ഞ ആഴ്ച്ച കണ്ടന്റുകൾ തന്നുകൊണ്ടിരുന്ന രണ്ടു മൽസരാർഥികൾക്ക് ഹൗസിനു വെളിയിൽ പോവേണ്ടി വന്നത്. അതിലൊരാൾക്ക് സർജറിയും.
പേഴ്സണൽ സ്പേസ് എന്നത് ദുഷ്ടനോ നല്ലവനോ എന്ന വേർതിരിവില്ലാതെ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അത് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മോഹൻലാൽ വീക്കെന്റിൽ മൽസരാർഥികളെ അറ്റ്യ് ദയവായി പറഞ്ഞു മനസ്സിലാക്കണം. താടിയും മുടിയും മീശയുമൊക്കെ സ്വകാര്യ ഭാഗം എന്നപോലെ ഒരാൾക്ക് തീർത്തും പേഴ്സണൽ ആണ്.












Click it and Unblock the Notifications