ലാലേട്ടൻ ആ വീഡിയോ പുറത്തുവിട്ടു; ഉത്തരംമുട്ടി ജാൻമണി, വീട്ടിൽ അടി നടക്കുമോ?

ബി​ഗ് ബോസ് സീസൺ 6 ഇതുവരെ കഴിഞ്ഞ സീസണുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇതുപോലൊരു സീസൺ ഇതുവരെ കണ്ടിട്ടില്ല അത്രയ്ക്കും മോശം സീസൺ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. തമ്മിലടയും, തെറിവിളിയും ശപിക്കലുമൊക്കെയായി ഇതുവരെ കാണാത്ത രീതിയിലാണ് ഷോ പോകുന്നത്. ശനിയാഴ്ച ബി​ഗ് ബോസ് വീട്ടിലെത്തിയ മോഹൻലാൽ മത്സരാർത്ഥികൾക്ക് കണക്കിന് നൽകിയിരുന്നു.

കഴിഞ്ഞ ​ ദിവസം ജാസ്മിനും ​ഗബ്രിക്കും ജിന്റോയ്ക്കുമാണ് വഴക്ക് കിട്ടിയത്. ​ഗബ്രിയേയും ജിന്റോയേയും പുറത്താക്കുന്ന ഘട്ടത്തിൽ എത്തിയിരുന്നു. ഇവർക്ക് മാത്രമല്ല മറ്റ് ചിലർക്കും വഴക്ക് ലഭിക്കുമെന്ന സൂചന മോഹൻലാൽ നൽകിയിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിൽ ജാൻമണിക്ക് മോഹൻലാലിന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടുന്നതാണ് കാണിക്കുന്നത്. ജാൻമണി ചെയ്ത പ്രവൃത്തികളെ മോഹൻലാൽ ചോദ്യം ചെയ്യുന്നത് കാണാം.

jaan

നേരത്തെ ജാൻമണി നോറയെ ശപിച്ചിരുന്നു ഇക്കാര്യത്തെക്കുറിച്ചാണ് മോഹൻ ചോദിക്കുന്നത് എന്ന സൂചനയാണ് ഉള്ളത്. ജാൻമണിയുടെ ഭാഷാ പ്രയോ​ഗത്തെക്കുറിച്ച് ശ്രീരേഖ, ജാസ്മിൻ, അർജുൻ എന്നിവർ സംസാരിക്കുന്നത് പ്രൊമോയിൽ ഉണ്ട്. ഇവർ പറയുന്നത് ശരിയാണോ എന്ന് മോഹൻലാൽ ചോദിക്കുന്നു. താൻ അങ്ങനെ പറയാറില്ല എന്നാണ് ജാൻമണി പറയുന്നത്.

എന്നാൽ ഒരു വീഡിയോ കാണിക്കാമെന്ന് മോഹൻലാൽ പറയുന്നു. ഇതിന് പിന്നാലെ ജാൻമണിയുടെ വീഡിയോ പ്ലേ ചെയ്യുന്നുതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. വീഡിയോയിൽ നോറയെക്കുറിച്ചാണോ പറയുന്നത് എന്ന് അറിയണമെങ്കിൽ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കണം.

ജാൻമണി അങ്ങനെ ആൾക്കാരെ ശപിക്കുന്ന പോലെ സംസാരിക്കാറുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നു. ഇതിന് പിന്നാലെയാണ് ജീവിതം നശിപ്പിച്ചു കളയും ഈ ജാൻമണി ദാസ് എന്നൊക്കെ പറയുന്നു വീഡിയോ പ്ലേ ചെയ്യുന്നത്. ഈ വീഡിയോ കണ്ട ശേഷം വീടിനകത്ത് ഒരു പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേ സമയം, ഇന്ന് വൈൽഡ് കാർഡുകൾ എത്തുമെന്നാണ് സൂചന. ആറ് പേരായിരിക്കും എത്തുക. വൈൽഡ് കാർ‌ഡുകൾ എത്തുന്നതോടെ
ബി​ഗ് ബോസ് വീട്ടിൽ വൻ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ആരൊക്കെയായിരിക്കും വീട്ടിലേക്ക് എത്തുന്നത് എന്ന് ഇന്ന് അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിലവിലെ കളിയുടെ രീതി ഇതോടെ മാറും. നിലവിൽ കണ്ടന്റുകൾ വളരെ കുറവാണ് വിമർശനങ്ങൾ ഒരുപാട് ഉയരുന്നുമുണ്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+