Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ ശരിക്കും നാണംകെട്ടുപോയി, അക്കാര്യം കയ്യോടെ പൊക്കുമെന്ന് കരുതിയില്ല!

ബി​ഗ് ബോസ് മലയാളം സീസൺ 6 ഇതുവരെ കണ്ട സീസണുകൾ പോലെയല്ല. തുടക്കത്തിൽ തന്നെ നാടകീയമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് അസി റോക്കി സിജോയെ അടിച്ചതും ഇതിന് പിന്നാലെ അസി റോക്കി പുറത്തായതും സിജോ ആശുപത്രിയിലായതുമൊക്കെ. അതുപോലെ ബി​ഗ് ബോസ് വീട്ടിലുള്ളവർക്കും പ്രേക്ഷകർക്കും ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നാണ് ​ഗബ്രി - ജാസ്മിൻ കോമ്പോ. ഇതിന്റെ പേരിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. പലപ്പോഴും ഇത് സംസാരി വിഷയമാകാറുണ്ട്.

‍ഇത്തവണ ജാസ്മിന് രണ്ട് കാര്യങ്ങളുടെ പേരിലാണ് വീക്കെന്റ് എപ്പിസോഡിൽ വഴക്ക് കിട്ടിയത്. ഒന്ന് ജാസ്മിൻ മൈക്ക് ഊരി വെച്ച് സംസാരിക്കുന്നതിന്റെ പേരിലാണ്. ഇതേക്കുറിച്ച് ജാസ്മിനോട് മോഹൻലാൽ ചോ​ദിക്കുന്നുണ്ട്. അറിയാതെയാണ് മൈക്ക് ഊരി വെച്ചത് എന്നാണ് ജാസ്മിൻ മറുപടി പറയുന്നത്. ബി​ഗ് ബോസ് നിർദ്ദേശിച്ചതിന് ശേഷം മൈക്ക് ഊരി വെയ്ക്കാറില്ല എന്നും ജാസ്മിൻ പറയുന്നു.

bb

ഇന്നലെയോ എന്ന് മോഹൻലാൽ ജാസ്മിനോട് ചോദിച്ചു. മൈക്ക് ധരിക്കുന്നില്ല എന്നത് കൊണ്ട് നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല എന്ന് വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ജാസ്മിൻ മൈക്ക് ഊരിവെച്ച വീഡിയോ മോഹൻലാൽ കാണിക്കുകയും ചെയ്തു. പല വട്ടം മൈക്ക് ഊരിവെച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ ഇനി ആവർത്തിക്കില്ലെന്ന് ജാസ്മിൻ പറഞ്ഞു. ‌

ഇതിന് പിന്നാലെ ജാസ്മിന്റെ മറ്റൊരു വീഡിയോയും മോഹൻലാൽ കാണിക്കുന്നുണ്ട്. അടുക്കളയിൽ നടന്ന ഒരു സംഭവമാണ്. കപ്പിൽ ചായയോ മറ്റും എടുത്ത് പോകുമ്പോൾ തുമ്മുന്ന വീഡിയോ ആണ് കാണിക്കുന്നത്. നമ്മളെ കണ്ടുള്ളൂ എന്നും ജാസ്മിൻ പറയുന്നുണ്ട്. എന്നാൽ ഈ വീഡിയോ കാണിച്ചതോടെ ജാസ്മിൻ നാണംകെടുന്ന അവസ്ഥയിലായിരുന്നു. ജാസ്മിൻ ഇതേക്കുറിച്ച് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും മോഹൻലാൽ സമ്മതിക്കുന്നില്ല.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മത്സരാർത്ഥികൾക്കെല്ലാം മോ​ഹൻലാലിന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടുന്നുണ്ട്. ആശുപത്രിയിലേക്ക് പുോയ സിജോയെക്കുറിച്ച് മത്സരാർത്ഥികൾ ചോദിച്ചിരുന്നില്ല. ഇക്കാര്യം ഇവരോട് മോഹൻലാൽ‌ ചോ​ദിക്കുന്നുണ്ട്. താൻ ഇവിടെ വേറെ ആൾക്കാരോട് ചോ​ദിച്ചു എന്നാണ് ജാസ്മിൻ പറഞ്ഞത്.

എന്നാൽ ബി​ഗ് ബോസിനോട് ചോദിച്ചോ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ചോദിച്ചിട്ടില്ല എന്നാണ് ജാസ്മിൻ പറഞ്ഞത്. അക്കാര്യം വലിയ രീതിയിൽ എടുത്തില്ലെന്നും ജാസ്മിൻ പറഞ്ഞു. അപ്പോൾ ഇത് ലളിതമായിട്ടാണ് ജാസ്മിൻ എടുത്തതെന്ന് മോഹൻലാൽ ജാസ്മിനെ വഴക്ക് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+