Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ പൊരിച്ച് മോഹന്‍ലാല്‍:'കാര്യം പറയുമ്പോള്‍ എന്നോട് ദേഷ്യപ്പെടുന്നത് എന്തിനാണ്'

ബിഗ് ബോസിലെ ഇന്നലത്തെ വീക്കെന്‍ഡ് എപ്പിസോഡ് വേണ്ടത്ര മികച്ച് നിന്നില്ലെന്ന അഭിപ്രായം പ്രേക്ഷകർക്കിടയില്‍ ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വീട്ടില്‍ നടന്ന പല സംഭവങ്ങളിലും മോഹന്‍ലാല്‍ ശക്തമായ താക്കീതും വിമർശനവും ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാണ്ടായില്ല. ആകെ റൂം വൃത്തികേടാക്കി ഇട്ടതിന് ജാസ്മിനും ജിന്റോയും അന്‍സിബയും അടങ്ങുന്ന ടീമിനെ വിമർശിക്കുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്.

മോഹന്‍ലാലിന്റെ വിമർശനത്തോട് ജാസ്മിന്‍ പ്രതികരിച്ച രീതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെ ഇത് ചോദ്യം ചെയ്യുകയും ചെയ്തു. എന്തെങ്കിലും പറയുമ്പോള്‍ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ജാസ്മിന്റെ പെരുമാറ്റവും വാക്കുകളും ബഹുമാനമില്ലാത്ത രീതിയിലാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

jasmine-mohanlal

'ജാസ്മിനോടാണ് ....ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുൻപിൽ നേരെ നിന്ന് സംസാരിക്കാൻ ഉള്ള ക്വാളിറ്റി നിനക്കില്ല. ബിid ബോസ് ആയതുകൊണ്ടും അവിടെ നിന്നെ പോലുള്ള ക്വാളിറ്റി കുറഞ്ഞ ( ആ വാക്ക് തന്നെ ഉപയോഗിക്കട്ടെ ) ആളുകളെ ഷോയുടെ നിലനിൽപിന് ആവശ്യം ആയതു കൊണ്ടും മാത്രമാണ് നിനക്കൊക്കെ ആഴ്ചയിൽ ഒരിക്കൽ ലാലേട്ടനോട് സംസാരിക്കാൻ ഒരു അവസരം കിട്ടുന്നത് തന്നെ. അപ്പൊ അങ്ങനെ ലഭിച്ച അവസരത്തിൽ നന്ദി ഉണ്ടായിരിക്കുക. വാക്കിലും പെരുമാറ്റത്തിലും ആ ഒരു ബഹുമാനവും വച്ചുപുലർത്തുക. നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി അങ്ങേർക്കെതിരെ കാണിക്കാതിരിക്കാൻ ഉള്ള വകതിരിവ് കാണിക്കുക' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

എല്ലാ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞു ലാലേട്ടനെ കളിയാക്കി പോസ്റ്റ് ഇടുന്ന ഞാൻ പോലും റിയൽ ലൈഫിൽ അങ്ങേരെ കണ്ടാൽ ആരാധനയോടെ നോക്കി നില്കും . അത് മോഹൻലാൽ എന്ന അതുല്യ പ്രതിഭയോടുള്ള ബഹുമാനം കൊണ്ടാണ് . മലയാളം ബിഗ് ബോസ് ചരിത്രത്തിൽ മത്സരാർഥികളോടും ലാലേട്ടനോട് പോലും ഇത്രയും ബഹുമാനം ഇല്ലാതെ പെരുമാറുന്ന ഒരാളെ ഉണ്ടായിട്ടുള്ളൂ.

ലാലേട്ടൻ പറയുന്ന പോലെ ബേസിക് സിവിക് സെൻസ് ഒക്കെ വീട്ടിൽ നിന്ന് പഠിക്കണം. പിന്നെ ഉള്ള സാമാന്യ മര്യാദകൾ നമ്മൾ സ്വയം ആർജ്ജിക്കണം .. സത്യം പറയാല്ലോ മറ്റു മനുഷ്യരോട് ഇത്ര അഹന്തയോടെയും അസഹിഷ്ണുതയുടെയും പെരുമാറുന്ന ഒരു മത്സരാർത്ഥി പോയിട്ട് ഒരു മനുഷ്യനെ ഞാൻ ഇത്ര നാളുകൾക്കിടയിൽ കണ്ടിട്ടില്ലെന്നും ജാസ്മിനെ വിമർശിച്ചുകൊണ്ട് കുറിക്കുന്നു.

അതേസമയം, ജാസ്മിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പും സോഷ്യല്‍ മീഡിയകളില്‍ വരുന്നുണ്ട്. 'മുറി വലിച്ചു വാരി ഇട്ടിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ , അൻസിബ ജാസ്മിനിട്ടു മാത്രമായി അത് താങ്ങി കൊടുക്കുകയാണ് ഉണ്ടായിരിക്കുന്നത്. വലിച്ചു വാരി ഇട്ടിരിക്കുന്നത് മൊത്തം ജാസ്മിന്റെ ആണ് എന്ന രീതിയിലായിരുന്നു അവളുടെ സംസാരം. അവിടെ ഷൌട്ട് ചെയ്യുന്നത് അൻസിബയാണ് . അപ്പോൾ അവൾ അന്സിബയോടു ചോദിക്കുന്നുണ്ട് അപ്പോൾ ജിന്റോയുടെ യോ ? വളരെ സ്വരം താഴ്ത്തി തന്നെയാണ് ജാസ്മിൻ ചോദിക്കുന്നത് .. സംശയമുള്ളവർക്കു വീഡിയോ എടുത്തു ഒന്ന് കൂടി കാണാം. അതിനും അൻസിബ ഷൌട്ട് ചെയ്താണ് മറുപടി .. ലാലേട്ടൻ ന്റെ മുന്നിൽ വെച്ച് തന്നെ .. അതൊന്നും ബഹുമാനക്കുറവ് അല്ലേ' എന്നാണ് ജാസ്മിനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

അതിൽ തർക്കം നടക്കുമ്പോൾ ലാലേട്ടൻ ജാസ്മിനോട് ചോദ്യം ചോദിക്കുന്നത്. അപ്പോഴാണ്. 'എന്റെ പൊന്നു ലാലേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്നത് .' അവളുടെ മാത്രം പ്രശ്നമായി അൻസിബ മാനിപുലേറെ ചെയ്തതിനെ അവൾ ഡിഫൻഡ് ചെയ്യാൻ തുടങ്ങിയതായിട്ടാണ് തോന്നിയത്. അല്ലാതെ അതിനെ ന്യായെകരിക്കാൻ പോയതല്ല. അവളെ മാത്രം പ്രതി സ്ഥാനത്തു അൻസിബ കൊണ്ട് വരുമ്പോൾ അവൾ സ്വാഭിവകമായും അത് ചൂണ്ടി കാണിക്കാൻ ശ്രമിക്കും. അവൾ ശാന്തമായി ചിരിച്ചു തന്നെയാണ് മറുപടി പറഞ്ഞത്.

പിന്നെ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം ആണെല്ലോ. അല്ലേലും അന്സിബയ്ക്കു ജാസ്മിനെ കുറ്റം പറയാൻ എന്താണ് അർഹത 'ഞാൻ സാധാരണ മടക്കി വെക്കുന്നതാണ് .. ഇന്ന് പറ്റിയില്ല '. പക്ഷെ ഞാൻ ശരിയാണ് , ജാസ്മിൻ ശരിയല്ല .. ഇതാണ് അൻസിബ. അവിടെ നിലത്തു ജിന്റോയുടെ സാധനങ്ങൾ ചുരുട്ടി കൂട്ടി ഇരിപ്പുണ്ട് .. അതും പ്രശ്നമില്ല ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+