ബിഗ് ബോസ് മലയാളം സീസൺ 6ൽ മോഹൻലാൽ വേറെ ലെവൽ;കണ്ടതൊന്നുമല്ല കാണാനിരിക്കുന്നത്,സർപ്രൈസ് പൊട്ടിച്ച് സ്റ്റൈലിസ്റ്റ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങാൻ ഇനി വെറും മണിക്കൂറുകളാണ് ബാക്കി. രാത്രി ഏഴ് മണിയോട് ഷോ ആരംഭിക്കുക. ഇത്തവണ എന്തൊക്കെ സർപ്രസൈുകളാണ് അണിയറപ്രവർത്തകർ ആരാധകർക്കായി കാത്തിവെച്ചിരിക്കുന്നതെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സീരിയൻ-സിനിമ-സോഷ്യൽ മീഡിയ താരങ്ങളിൽ ആരൊക്കെയാകും ഏറ്റുമുട്ടുകയെന്നറിയാനുള്ള ആകാംക്ഷയും നിലനിൽക്കുന്നു.
മത്സരാർത്ഥികളെ പോലെ തന്നെ ബിഗ് ബോസ് ഷോയുടെ അവതാരകനായ മോഹൻലാലിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനും പ്രേക്ഷകർക്ക് താത്പര്യം ഏറെയാണ്. അതിനിടയിൽ ഇപ്പോഴിതാ ഷോയിൽ മോഹൻലാലിന്റെ ഇത്തവണത്തെ ലുക്കിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മോഹൻലാലിന്റെ സ്റ്റൈലിസ്റ്റും ഡിസൈനറുമായ പ്രവീൺ വർമ്മയാണ് വിവരങ്ങൾ പങ്കുവെച്ചത്.

ഓരോ എപ്പിസോഡിലും വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്താറുള്ളത്. അദ്ദേഹത്തിന്റെ വസ്ത്രവും ഹെയർ സ്റ്റൈലും ആഭരണങ്ങളുമെല്ലാം ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇത്തവണയും മോഹൻലാലിന്റെ സ്റ്റൈലൻ ലുക്കിൽ ഒരു കോംപ്രമൈസും ഉണ്ടാകില്ലെന്നാണ് പ്രവീൺ വർമ്മ വ്യക്തമാക്കുന്നത്. 'എഡ്ജി കാഷ്വൽ ലുക്കാണ് ഇത്തവണ അദ്ദേഹത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു പ്രത്യേക തീമിൽ ഉറച്ചുനിൽക്കുന്നതിനുപകരം, ഓരോ എപ്പിസോഡിലും ലാൽ സാറിനെ ഫ്രഷ് ലുക്കിൽ അവതരിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. ഈ സീസണിൽ അദ്ദേഹത്തിന് കാഷ്വൽ ലുക്കാണ് തിരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന്റെ കരിഷ്മയും വ്യക്തിത്വവും പ്രതിഫലിക്കുന്ന വസ്ത്രങ്ങളിലായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക', പ്രവീൺ പറഞ്ഞു.
എന്നിരുന്നാലും ഷോയുടെ പ്രീമിയർ ലുക്ക് തീർത്തും ഫോർമൽ ആയിരിക്കുമെന്നും പ്രവീൺ വ്യക്തമാക്കുന്നു. ഷോയുടെ മുഖമെന്ന നിലയിൽ ഗംഭീരമായ ലുക്കിലായിരിക്കും അദ്ദേഹം എത്തുകയെന്നത് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ബിഗ് ബോസ് ഷോയ്ക്ക് മലയാളി പ്രേക്ഷകർ മാത്രമല്ല, ലോകമെമ്പാടും ആരാധകർ ഉണ്ടെന്നതിനാൽ അദ്ദേഹത്തിൻ്റെ പ്രകടനത്തിലൂടെ ഷോയുടെ നിലവാരം നിലനിർത്തേണ്ടത് പ്രധാനമാണെന്നും പ്രവീൺ പറഞ്ഞു.
പുതിയ സ്റ്റൈലുകളേയും ആശയങ്ങളേയും വളരെ വേഗത്തിൽ സ്വീകരിക്കുന്നയാളാണ് മോഹൻലാൽ. തനിക്ക് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. കൂടാതെ നിറം, തുണി, പ്രിൻ്റുകൾ എന്നിങ്ങനെയുള്ള വിശദീകരണങ്ങളിലും അദ്ദേഹത്തിന്റെ താത്പര്യമുണ്ട്. തന്റെ പരീക്ഷണങ്ങൾ അംഗീകരിക്കുക മാത്രമല്ല അദ്ദേഹം അത് അഭിനന്ദിക്കുകയും ചെയ്യും', പ്രവീൺ പറഞ്ഞു.
ജാക്കാർഡ് ഫാബ്രിക്കിൻ്റെ തനതായ സ്റ്റൈലുകൾ കഴിഞ്ഞ തവണ അദ്ദേഹം ഉപയോഗിച്ചിരുന്നു. അത് അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ ചില വസ്ത്രങ്ങൾ അത്ര ചെലവേറിയതും അല്ല', പ്രവീൺ വ്യക്തമാക്കി.












Click it and Unblock the Notifications