മോഹന്‍ലാല്‍ റോക്കിയെ പറഞ്ഞ് ഇരുത്തിക്കളഞ്ഞു: ആ മറുപടി വളരെ കൃത്യമായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഒരു ആഴ്ച പിന്നിടാന്‍ പോകുകയാണ്. ഇതിനോടകം തന്നെ മത്സരാർത്ഥികള്‍ ഏറെക്കുറെ പരസ്പരം മനസ്സിലാക്കുകയും അതിന് അനുസരിച്ചുള്ള മത്സര രീതികള്‍ പുറത്തെടുക്കാനും തുടങ്ങിക്കഴിഞ്ഞു. മോഹന്‍ലാല്‍ വന്ന കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അസി റോക്കിക്കെതിരെ റസ്മിന്‍ ഭായി താരത്തെക്കുറിച്ചുള്ള തന്റെതായ നിലപാടുകള്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി അപ്പോള്‍ തന്നെ അസി റോക്കിയുമെത്തി.
തനിക്കെതിരെ വിമർശനം ഉന്നയിച്ച റസ്മിന്‍ ഭായിയെ ബിഗ് ബോസില്‍ എവിടേയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു അസി റോക്കിയുടെ പരാമർശം. ഇതിന് മോഹന്‍ലാല്‍ തന്നെ കൃത്യമായ ഉത്തരം നല്‍കി. ഇപ്പോഴിതാ ഈ സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു ബിഗ് ബോസ് ആരാധകന്റെ അതായത് റസ്മിന്‍ ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്. ആ കുറിപ്പ് ഇവിടെ വായിക്കാം.

ഇന്നലെ മോഹൻലാൽ സാറിന്റെ വീക്കെൻഡ് എപ്പിസോഡിൽ നടന്ന ഒരു സംഭവം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സംഭവം ഇവിടെ ഒന്ന് ചൂണ്ടിക്കാട്ടുകയാണ്. അതായത് റോക്കി മോഹൻലാൽ സാറിനോട് എണീറ്റ് നിന്ന് പറഞ്ഞ ഒരു സംഭവം. ഞാൻ ഈ കുട്ടിയെ ഇവിടെ സംസാരിച്ചു കണ്ടില്ല എന്നായിരുന്നു റസ്മിനെക്കുറിച്ച് റോക്കി പറഞ്ഞത്.
റോക്കിക്കെതിരെ റസ്മിന്‍ ഭായ് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതികരിച്ചപ്പോൾ, അല്ലെങ്കിൽ റോക്കിയുടെ ഇരട്ടത്താപ്പുകൾ വ്യക്തമായി വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ സാറിനോടും ജനങ്ങളോടും തുറന്നുകാട്ടുകയായിരുന്നു. റോക്കി പെട്ടെന്ന് തന്നെ രോക്ഷം കൊണ്ട് എണീറ്റ് മോഹൻലാൽ സാറിനോട് പറയുന്നു ഞാൻ ഈ കുട്ടിയെ ഇവിടെയെങ്ങും കണ്ടിട്ടില്ല എന്ന്. ഒന്നും തിരിച്ചു പറയാൻ ഇല്ലാത്തതുകൊണ്ട് പ്രതികരിച്ചത് പോലെ ആണ് അത് കാണുന്നവർക്ക് തോന്നുന്നത്.
റോക്കി അതിന് സ്വന്തമായി മാത്രം നോക്കിയാൽ പോരാ ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം. സഹ മത്സരാർത്ഥികൾ ആരാണെന്നും അവര് എന്താണെന്നും മനസ്സിലാക്കാനുള്ള ഒരു ക്വാളിറ്റി കാണിക്കണം റോക്കി. തന്നിലേക്ക് മാത്രം നോക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മറ്റുള്ളവരെയും അംഗീകരിക്കാൻ പഠിക്കണം. അതിന് ഞാൻ എന്ന ഭാവം കളയണം .
ലാൽ സാർ കൃത്യമായ മറുപടി അപ്പോൾ തന്നെ റോക്കിക്ക് കൊടുക്കുന്നു.."ഇങ്ങനെ ഒരു കുട്ടി അവിടെയുണ്ട്. എല്ലാ കുട്ടികളെയും പരിചയപ്പെടാത്തതിന്റെ കുഴപ്പമാണ് അങ്ങനെ ഒരു കുട്ടി അവിടെയുണ്ട് റോക്കിക്ക് ഇരിക്കാം" എന്നായിരുന്നു ലാല്‍ സാറിന്റെ വാക്കുകള്‍. താൻ നോമിനേഷനിൽ വന്നു എന്ന് കണ്ടപ്പോൾ മൊത്തത്തിൽ സ്റ്റാൻഡ് മാറ്റിയ റോക്കിവന്നു കയറിയപ്പോൾ പറഞ്ഞതിന് ഒക്കെ നേരെ വിപരീതമായി നിലപാടുകൾ എടുക്കുന്നതായി കാണുന്നു.
താൻ പറയുന്നത് മാത്രമാണ് ശരി എന്ന് മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. തന്റെ വ്യക്തിത്വത്തിന് മുകളിൽ കയറിയാൽ അവരോട് ദേഷ്യപ്പെടുന്നു. ഉദാഹരണത്തിന് റോക്കി തന്നെ മോണിംഗ് ടാസ്കിൽ അവിടെ പറയുന്നു ഞാൻ ലക്ഷ്വറി ലൈഫിലാണ് ജീവിക്കുന്നതെന്ന്. അത് ചോദ്യം ചെയ്തപ്പോൾ റോക്കി പൊട്ടിത്തെറിക്കുകയും അതിന്റെ ദേഷ്യം തീർക്കാൻ ഗാർഡൻ ഏരിയയിലെ കസേരയിൽ പോയിരുന്നു കാലു പൊക്കി ചവിട്ടുകയും ചെയ്യുന്നു.
ചോദ്യം ചെയ്ത ആ വ്യക്തിയോടുള്ള ദേഷ്യം തീർക്കുന്നതാണ്. ഇങ്ങനെ ഒരു നിസ്സാര കാര്യത്തിന് പോലും കൺട്രോൾ ഇല്ലാതെ പെരുമാറുന്ന വ്യക്തിയാണ് റോക്കി.താൻ അവിടെ എന്തു പറഞ്ഞിട്ടുണ്ടോ അതാണ് മറ്റു ഒരു മത്സരാർത്ഥി ചൂണ്ടിക്കാട്ടിയത്. അത് റോക്കിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താൻ എന്ന ഭാവവും, താൻ എന്തൊക്കെയോ ആണ് എന്നുള്ള ഒരു ഹുങ്കും റോക്കിയിൽ കാണുന്നു












Click it and Unblock the Notifications