Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്;'3 വർഷം മുൻപത്തെ കാര്യം' ചാറ്റ് പുറത്തുവിട്ട് ഹെലൻ ഓഫ് സ്പാർട്ട

കൊച്ചി: ജാസ്മിന്റെ മുൻ കാമുകനായിരുന്ന മുന്ന മൂന്ന് വർഷത്തെ കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നതായി കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ സിബിൻ ലൈവിലെത്തി പറഞ്ഞിരുന്നു. നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന മറുപടി തന്നുവെന്നുമായിരുന്നു സിബിൻ പറ‍ഞ്ഞത്. അതേസമയം മൂന്ന് വർഷം മുന്നത്തെ ചില കാര്യങ്ങൾ കൂടി തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതൊന്നും താൻ പറയുന്നില്ലെന്നും സിബിൻ പറഞ്ഞു.

ഇപ്പോഴിതാ മുന്ന എന്താണ് സിബിനോട് പറഞ്ഞതെന്ന ചാറ്റ് പുറത്തുവിട്ട് എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ കൂടിയായ 'ഹെലൻ ഓഫ് സ്പാർട്ട' എന്നറിയപ്പെടുന്ന ധന്യ. തന്റെ യുട്യൂബ് ചാനലിൽ ധന്യ പറഞ്ഞ കാര്യങ്ങൾ വായിക്കാം

sibinhelenjasmine

'സിബിൻ ഒരു സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. മുന്നാക്കയെ കുറിച്ച് പറഞ്ഞുകൊണ്ട്. അതുകണ്ടിട്ട് മുന്നാക്ക ആ സ്റ്റോറിക്ക് മറുപടി കൊടുത്തു. എന്താണ് സിബിൻ സ്റ്റോറിയൊക്കെ എന്ന് ചോദിച്ചു. അപ്പോൾ നോറയും ജാസ്മിനും നമ്പർ പരസ്പരം പങ്കുവെച്ചത് എന്തിനാണെന്നും പുറത്ത് നിന്ന് പ്ലാൻ ചെയ്ത് വന്നതല്ലേയെന്നുമായിരുന്നു ഇതിന് മറുപടിയായി സിബിന്‍ മുന്നയോട് ചോദിച്ചത്. ഇരുവരുടേയും നമ്പർ പരസ്പരം കൈമാറിയത് രണ്ട് വർഷങ്ങൾക്ക് മുൻപേയാണെന്നും അതിന് ശേഷം അവർ പ്ലാൻ ചെയ്താണോ ബിബിയിലേക്ക് വന്നതെന്നതൊന്നും എനിക്ക് അറിയില്ല, എന്നെ ഇതിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലായെന്നാണ് മുന്നാക്ക പറഞ്ഞത്. നോറയും ജാസ്മിനും എന്തിന് തന്റെ പേര് ബിഗ് ബോസിൽ പറഞ്ഞത് എന്ന് അവരോട് തന്നെ ചോദിക്കണം എന്നും പറഞ്ഞു.

പിന്നാലെ സിബിൻ ചോദിച്ചത് അവർക്ക് രണ്ട് പേർക്കും ടാങ്കോയിൽ അക്കൗണ്ട് ഉണ്ടോയിരുന്നുവെന്ന് പറയുന്നതൊക്കെ സത്യമാണോയെന്നാണ്. അതിന് മുന്നാക്ക കൊടുത്ത മറുപടി ജാസ്മിൻ , നോറ, ഷെനു, ഫൗസിയ, ഹെലൻ ഓഫ് സ്പാർട്ട, ലുലു എന്നിവർക്കൊക്കെ അക്കൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ടാങ്കോ അങ്ങനെയുള്ളൊരു പ്ലാറ്റ് ഫോം ആയിട്ടുണ്ട്. എന്നാൽ പണ്ട് അത് അങ്ങനെയായിരുന്നില്ല , നല്ല രീതിയിൽ ലൈവ് ചെയ്യുന്നവരായിരുന്നു ഇവരൊക്കെ എന്നാണ് മുന്നാക്ക പറയുന്നത്.

ശരിയാണ് ഞാനും ടാങ്കോയിൽ ഉണ്ടായിരുന്നു. ഒരു മാസമേ ഉണ്ടായിരുന്നുള്ളൂ. പ്രതിഫല വിഷയത്തിന്റെ പുറത്താണ് അവസാനിപ്പിച്ചത്. പക്ഷേ അതിൽ നല്ല രീതിയിൽ സമ്പാദിച്ച എത്രയോ പേർ ഉണ്ടായിരുന്നു. സിബിൻ ചേട്ടൻ പിന്നെ ചോദിച്ചത് ഇത് എത്രകാലം മുൻപത്തെയാണെന്നാണ്. ഇതിന് മുന്നാക്ക പറഞ്ഞത് ഇത് മൂന്ന് വർഷം മുൻപത്തെയാണെന്നാണ്. ഇതാണ് മൂന്ന് വർഷം മുൻപത്തെ കഥ എന്ന് പറയുന്നത്. ആ സമയത്ത് ടാങ്കോയിൽ കുറെ മലയാളികൾ ഉണ്ടായിരുന്നുവെന്ന് മുന്നാക്ക പറയുന്നുണ്ട്. ഓ അത്ര മുന്നേ ആയിരുന്നോ എന്ന് സിബിൻ ചോദിച്ചു. ജാസ്മിനപ്പോൾ 20 വയസ് അല്ലേയെന്ന് സിബിൻ ചോദിച്ചു. അതേയെന്നും കൊറോണ സമയത്താണ് ഇതെന്നും മുന്നാക്ക പറഞ്ഞു.

വരുമാനം കിട്ടുമോ? 40,000 കിട്ടുമോയെന്നൊക്കെ സിബിൻ ചോദിച്ചു. എങ്ങനെയൊണ് പൈസ കിട്ടുകയെന്നാണ് സിബിൻ ചോദിച്ചത്. അതിനെക്കുറിച്ചൊക്കെയാണ് മുന്നാക്ക പറഞ്ഞത്. അല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളോ ബ്രേക്കപ്പ് സ്റ്റോറിയോ ഒന്നുമല്ല സിബിനോട് മുന്ന പറഞ്ഞിട്ടുള്ളത്. ഇത് സിബിൻ ചേട്ടനും അറിയാം. മൂന്ന് വർഷം മുൻപത്തെ കാര്യം എന്ന് പറയുമ്പോൾ എല്ലാവരും കരുതും മറ്റെന്തോ ആണെന്ന്. എന്നാൽ അങ്ങനെയൊന്നും ഇല്ല', ധന്യ വീഡിയോയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+