Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന്റെ ഒരു വീഡിയോകളും കാണാൻ പാടില്ല,11 വയസേ മകൾക്ക് ഉള്ളൂ,അൺസബ്സ്ക്രൈബ് ചെയ്തു'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന താരമാണ് ജാസ്മിൻ ജാഫർ. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദവും ലൗ ട്രാക്കുമാണ് ഈ വിമർശനങ്ങൾക്ക് വഴി വെച്ചത്. ജാസ്മിനും ഗബ്രിയും 18+ കണ്ടന്റുകള്‍ നടത്തുന്നുവെന്ന തരത്തിലാണ് ചില ആരാധകരുടെ വിമർശനങ്ങൾ.

ഇപ്പോഴിതാ ജാസ്മിന്റെ ഗെയിം രീതികൾക്കെതിരെ വലിയ വിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. തന്റെ 11 വയസുകാരിയായ മകൾ ജാസ്മിന്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തുവെന്നാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ പറയുന്നത്. അതിന് കാരണവും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വായിക്കാം.

jasgabri3-

‌' കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബിഗ് ബോസ് ഷോയിൽ ലൈവിൽ കണ്ട രണ്ടുപേരുടെ സംഭാഷണം ഒന്ന് ചൂണ്ടിക്കാട്ടുകയാണ്. നിങ്ങളും കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. സീക്രട്ട് ഏജന്റ് സായിയും സിബിനും തമ്മിലുള്ള സംഭാഷണമാണ് അത് ഇവർ വൈൽഡ് കാർഡുകളായി അകത്തേക്ക് വന്ന് ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ സംഭാഷണം നടക്കുന്നത് ഇവരുടെ സംഭാഷണത്തിലെ വ്യക്തി ജാസ്മിൻ ആണ്. സിബിൻ സായിയോട് ചോദിക്കുന്നു ഇവൾക്ക് ഇത്രയും സബ്സ്ക്രൈബേഴ്സ് എങ്ങനെ ലഭിച്ചു?

സായി തിരിച്ചു മറുപടി നൽകുന്നു ഞാൻ അതൊന്നും പരിശോധിച്ചിരുന്നു ഇവളെ സബ് ചെയ്യുന്നവരെല്ലാവരും കൊച്ചുകുട്ടികളാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു ഇതാണ് ഇവർ തമ്മിലുള്ള സംഭാഷണം എല്ലാവരും അത് കേട്ടു എന്ന് വിശ്വസിക്കുന്നു.ഇനി വിഷയത്തിലേക്ക് വരാം.

ജാസ്മിനെ ഫോളോ ചെയ്യുന്നവരിൽ കൂടുതലും 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളാണ് അതാണ് സത്യം. അപ്പോൾ ആ കുട്ടികൾ തങ്ങൾ ഫോളോ ചെയ്യുന്ന ആള് ബിഗ് ബോസ് ഹൗസിൽ ഒരു മത്സരാർത്ഥിയായി കയറുമ്പോൾ അയാൾ അവിടെ എന്തൊക്കെ ചെയ്യുന്നു എന്ന് കാണാൻ ശ്രമിക്കുമോ ശ്രമിക്കില്ലയോ? ജാസ്മിൻ ഇപ്പോൾ തന്റെ ഫോളോവേഴ്സ് ആയ ഈ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ഇപ്പോൾ ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്നും കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് അവരുടെ മാതാപിതാക്കളായ നിങ്ങൾ പരിശോധിക്കണം എന്തായാലും ബ്യൂട്ടി ബ്ലോഗുകൾ അല്ല അവിടെ ജാസ്മിൻ അവർക്ക് കൊടുക്കുന്ന സന്ദേശം.

കൊച്ചു പെൺകുട്ടികൾ എങ്ങനെ വഴിതെറ്റാം എന്ന് പഠിപ്പിച്ചു കൊടുക്കുകയാണ് ഇപ്പോൾ ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ നിന്നും ചെയ്യുന്നത്. ജാസ്മിനെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഫോണുകളിൽ നിന്നാണ് ഈ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു എങ്കിൽ നിങ്ങൾ ഉടനെ തന്നെ അത് അൺഫോളോ ചെയ്യുക ഇങ്ങനെ ഒരു വ്യക്തിയെ ഫോളോ ചെയ്യാൻ നിങ്ങൾ ഒരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളെ അനുവദിക്കരുത്.

ഇനി എന്റെ കുഞ്ഞുങ്ങളുടെ കാര്യം പറയാം എന്റെ മക്കൾക്ക് ഞാൻ കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ രണ്ട് ടാബുകൾ വാങ്ങിക്കൊടുത്തു അവർ ഇപ്പോഴും അത് ഉപയോഗിക്കുന്നുണ്ട് എന്റെ മക്കൾ ജാസ്മിനെ സബ്സ്ക്രൈബ് ചെയ്തിരുന്നു മേക്കപ്പ് വീഡിയോകൾ കാണാൻ ഇപ്പോൾ ഞാൻ അത് അൺ സബ്സ്ക്രൈബ് ചെയ്തു ഒരിക്കലും ഇനി ജാസ്മിന്റെ ഒരു വീഡിയോകളും കാണാൻ പാടില്ല എന്ന് പറഞ്ഞ് വിലക്കി എന്റെ മകൾക്ക് 11 വയസ്സേ ഉള്ളൂ എന്റെ മകൾ ജാസ്മിനെ കണ്ട് പഠിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+