Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാമുകി രമ്യ ജിന്റോ; പണം കണ്ട് മടുത്തയാളാണ്, ഹൈ പ്രൊഫൈലാണ്, അവളെ നാട്ടിലെത്തിക്കാനാണ് അത് ഞാൻ ചെയ്തത്';ജിന്റോ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് താൻ വിവാഹമോചിതനാണെന്ന് ജിന്റോ തുറന്ന് പറഞ്ഞിരുന്നു. പോലീസുകാരിയാണ് തന്റെ മുൻ ഭാര്യയെന്നും യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് തങ്ങൾ പിരിഞ്ഞതെന്നുമായിരുന്നു ജിന്റോ പറഞ്ഞത്. തങ്ങൾ തമ്മിൽ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ജിന്റോ പറഞ്ഞിരുന്നു.

തന്റെ പുതിയ പ്രണയത്തെ കുറിച്ചും ഹൗസിൽ ജിന്റോ സംസാരിച്ചിട്ടുണ്ട്. അമേരിക്കയിലാണ് അവർ എന്നായിരുന്നു ജിന്റോ പറഞ്ഞത്. എന്നാൽ ഒരിക്കൽ പോലും അവരുടെ പേരോ മറ്റ് വിവരങ്ങളോ ജിന്റോ വെളിപ്പെടുത്തിയിരുന്നില്ല. ജിന്റോയുടെ മാതാപിതാക്കൾ ഹൗസിൽ വന്നപ്പോൾ സഹതാരങ്ങൾ ജിന്റോയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചിരുന്നു. ജിന്റോ പറയുന്നത് സത്യമാണെന്നായിരുന്നു മാതാപിതാക്കളും പറഞ്ഞത്. അമേരിക്ക വിട്ട് പോരാൻ അവർക്കും ഇവിടുന്ന് അങ്ങോട്ട് പോകാൻ ജിന്റോയ്ക്കും സാധിക്കാത്തതിനാലാണ് ഇരുവരും വിവാഹം കഴിക്കാത്തതെന്നും മാതാപിതാക്കൾ പറഞ്ഞു.

jinto-lover-remya-

ജിന്റോ സീസൺ 6 വിജയിച്ച് പുറത്ത് വന്നതിന് പിന്നാലെ എല്ലാവർക്കും അറിയേണ്ടിയിരുന്ന കാര്യം ജിന്റോയുടെ വിവാഹത്തെ കുറിച്ചായിരുന്നു. ആരാധകരുടെ ചോദ്യത്തിന് കാമുകിയെ വീഡിയോ കോൾ വിളിച്ചായിരുന്നു ജിന്റോ മറുപടി നൽകിയത്. അപ്പോഴും പക്ഷെ ആരാണ് കാമുകിയെന്ന സസ്പെൻസ് തുടർന്നു. അവൾക്ക് ഒരു മകൾ ഉണ്ടെന്നും പേര് നക്ഷത്ര എന്നാണെന്നും ജിന്റോ പറഞ്ഞു. മറ്റൊരു അവസരത്തിൽ കാമുകിയുടെ പേരും വിവരങ്ങളും പങ്കുവെയ്ക്കുമെന്നും ജിന്റോ പറഞ്ഞു.

ഇപ്പോഴിതാ തന്റെ കൈയ്യിലെ മോതിരത്തെ കുറിച്ചും 3 വർഷമായുള്ള പ്രണയത്തെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ജിന്റോ. അവളെ നാട്ടിലെത്തിക്കാൻ വേണ്ടിയാണ് താൻ ബിഗ് ബിൽ വെച്ച് പുകവലിച്ച് തുടങ്ങിയതെന്നും ജിന്റോ പറഞ്ഞു. സെല്ലുലോയിഡ് മാഗസീൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിന്റോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ജിന്റോയുടെ വാക്കുകളിലേക്ക് -'പേര് രമ്യ ജിന്റോയെന്നാണ്. മൂന്ന് വർഷമായി ഞങ്ങൾ പ്രണയത്തിൽ ആണ്. അദ്ദേഹത്തിന് എന്നോട് ഇഷ്ടം തോന്നാനുള്ള കാരണം ഞാൻ സത്യസന്ധനായത് കൊണ്ടാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഞാൻ അങ്ങനെയാണോയെന്ന് എനിക്ക് അറിയില്ല. ഞാൻ വാക്ക് കൊടുത്താൽ അത് ചെയ്യും. ഉറപ്പ് പറഞ്ഞാൽ പാലുക്കും. ഞാൻ വലിക്കില്ല കുടിക്കില്ല എന്നതൊക്കെ അവൾക്ക് ഇഷ്ടമാണ്. അവൾ രണ്ട് വർഷമായി ഇവിടേക്ക് വരുന്നില്ല.ഞാൻ ബിഗ് ബോസിൽ പോയപ്പോൾ വലിക്കാനുണ്ടായ കാരണവും അതുകൊണ്ടാണ്.

കുടിച്ചാൽ എനിക്ക് പണികിട്ടും. ഞാൻ ആരേലും പിടിച്ചടിക്കും. വലിച്ചത് അവൾ നാട്ടിലേക്ക് വരാൻ വേണ്ടിയാണ്. അവൾക്കെതിരെയുള്ള ആയുധമാണ് അത്. അവൾ വന്നാലെ ഇനി ഞാൻ വലി നിർത്തു. അവൾ നാട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞ് ഫ്ലൈറ്റ് ടിക്കറ്റ് അയച്ച് തന്നു. ഞാൻ അത് നോക്കിയിട്ടില്ല.

രമ്യ എന്റെ ഇപ്പോഴത്തെ ഫെയിം കണ്ടിട്ടൊന്നുമല്ല എന്നെ ഇഷ്ടപെടുന്നതും വരുന്നതും. അവൾ അത്യാവശ്യം നല്ല പ്രൊഫൈൽ ഉള്ളയാളാണ്. സാമ്പത്തികമായൊക്കെ ഉയർന്ന നിലയിലാണ്. പൈസ കണ്ടൊക്കെ മടുത്തയാളാണ്. എന്നോട് ഇതൊക്കെ കളഞ്ഞ് അവിടേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഞാൻ പക്ഷെ ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഒരു അമേരിക്ക ഇവിടെ കെട്ടിപ്പൊക്കിയിട്ടുണ്ട്. ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത് അവൾക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല', ജിന്റോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+