Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല: പക്ഷെ ഇത്തവണ മാറ്റം? മുസ്ലിം ഫേവറിസം ഇല്ല; നാദിറ

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍ ഇല്ലെന്ന് നാദിറ മെഹ്റിന്‍. ഇത്തരത്തില്‍ സൈബർ അതിക്രമങ്ങള്‍ നേരിട്ട വനിതാ മത്സരാർത്ഥികള്‍ വിന്നർ ആയ ചരിത്രവും ഇല്ല. സമൂഹത്തിന്റെ പൊതുബോധത്തോട് ചേർന്ന് നില്‍ക്കുന്ന ചിന്താഗതി പുലർത്തുന്ന പെണ്‍കുട്ടികളായിരിക്കും വിന്നറാകുന്നതും അല്ലെങ്കില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തുന്നതെന്നും നാദിറ പറയുന്നു.

എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യത്തിന് ഈ സീസണില്‍ വ്യത്യാസം വരാനുള്ള സാധ്യത കൂടുതലാണ്. അതായത് സമൂഹത്തിന്റെ എതിർപ്പുകള്‍ ഭേദിച്ചുകൊണ്ട് ഒരു വനിതാ മത്സരാർത്ഥി ആദ്യ അഞ്ചിലോ, അതും അല്ലെങ്കില്‍ വിജയി തന്നെയായി മാറാനോ സാധ്യതയുണ്ട്. അത് ഈ സീസണിന്റെ വലിയ പ്രത്യേകതയായി മാറും.

nadira-jasmin-

ജാസ്മിന്റെ കാര്യം കൂടുതലായി സംസാരിക്കുകയാണെങ്കില്‍ തുടക്കത്തിലൊക്കെ ഹൈജീന്‍ വലിയൊരു വിഷയമായി പറഞ്ഞിരുന്നു. അത് നമ്മള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ ലാല്‍ സർ തന്നെ ആ വിഷയം അവിടെ പറയുകയും ടെലികാസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ജാസ്മിനെതിരെ അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. കാരണം ജാസ്മിന്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുന്നു.

ഗബ്രിയുടെ കാര്യം പറഞ്ഞും ജാസ്മിനെതിരെ വലിയ ആക്രമണമായിരുന്നു. ഗബ്രി അവിടുന്ന് പുറത്തായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്തായാലും നമുക്ക് അത് പറയാന്‍ സാധിക്കില്ല. ഈ രണ്ട് വിഷയം അല്ലാതെ വേറൊരു കാര്യത്തിലും ജാസ്മിനെ നെഗറ്റീവ് പറയാന്‍ സാധിക്കില്ല. അപ്പോഴാണ് ആളുകള്‍ പുള്ളിക്കാരിയുടെ വ്യക്തി ജീവിതം എടുത്തിട്ട് ഗെയിം കളിക്കുന്നത്. പുറത്തെ കാര്യങ്ങള്‍ അല്ല, ബിഗ് ബോസ് വീടിനുള്ളില്‍ എന്ത് ഗെയിം കളിക്കുന്നോ, അതിനെ വിലയിരുത്തിയാണ് സംസാരിക്കേണ്തെന്നും നാദിറ പറയുന്നു.

നന്നായി ഗെയിം കളിക്കുന്ന ആള്‍ക്കെതിരെ ഗെയിമിന്റെ പേരില്‍ സംസാരിച്ചാല്‍ ആളുകള്‍ തിരിച്ച് പറയും. അതുകൊണ്ടാകും ജാസ്മിനെ പുറത്തെ കാര്യങ്ങള്‍ പറഞ്ഞ് വിമർശിക്കുന്നത്. ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. മികച്ച മത്സരാർത്ഥി കൂടിയാണ്. ഇവർ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മറിച്ച് പുള്ളിക്കാരിയുടെ നെഗറ്റീവ് എടുത്ത് വെച്ച് വലിയ തോതില്‍ സൈബർ ബുള്ളിയിങ്ങ് നടത്തുവാണ്. ചില പേജുകളൊക്കെ ഇതിനായിട്ടുണ്ട്. അവർ ഇപ്പോഴും പറയുന്നത് വൃത്തിയില്ലായ്മയും ഗബ്രി വിഷയവുമാണ്.

ബിഗ് ബോസിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളുകളില്‍ ചിലർ മുസ്ലിം ആയതുകൊണ്ട് മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്നാണ് ചില പേജുകള്‍ പറയുന്നത്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നുന്നില്ല. അങ്ങനെ ഉണ്ടാകില്ലെന്നും നാദിറ അഭിപ്രായപ്പെടുന്നു.

അതോടൊപ്പം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജിന്റോയുടെ കണ്ടന്റുകള്‍ അധികം പുറത്ത് വരുന്നില്ലെന്നും നാദിറ പറയുന്നു. ജിന്റോയ്ക്ക് നല്ല രീതിയില്‍ സപ്പോർട്ട് കിട്ടുന്നുണ്ട്. അത് പല പോളിങ്ങുകളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ജിന്റോയുടെ കണ്ടന്റുകള്‍ അധികം പുറത്ത് വരുന്നില്ലെന്ന തോന്നല്‍ എനിക്കുണ്ടെന്നും നാദിറ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+