Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ തന്നെ; ഈ 2 പേരുടെ കുടുംബം കൂടി ബിഗ് ബോസിലേക്ക്..'വല്ലതും നടക്കുമോ'

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ 'ഫാമിലി ടാസ്ക്' നടക്കുകയാണ്. ഓരോരുത്തരുടേയും കുടുംബാംഗങ്ങൾ ഹൗസിലെത്തി മത്സരാർത്ഥികൾക്കൊപ്പം ഹൗസിൽ ചെലവഴിക്കുകയും ചില രസകരമായ ഗെയിമുകളുടെ ഭാഗമാകുകയും ചെയ്യുന്നതൊക്കെയാണ് ടാസ്ക്. ഇത്രയും ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുന്ന മത്സരാർത്ഥികളെ സംബന്ധിച്ച് പലപ്പോഴും വൈകാരികമായിരിക്കും ഈ ടാക്സ്. അതുകൊണ്ട് തന്നെ പല നല്ല മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഹൗസിനെ ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ദിവസം എത്തിയത് അൻസിബയുടേയും ഋഷിയുടേയും കുടുംബാംഗങ്ങൾ ആയിരുന്നു. ഞെട്ടലോടെയായിരുന്നു ഇരുവരും കുടുംബത്തെ സ്വീകരിച്ചത്. ഇരുവരുടേയും അമ്മയും സഹോദരനുമായിരുന്നു ഹൗസിൽ എത്തിയത്. ഹൗസിനുള്ളിൽ ഉള്ളവർ തമ്മിലുള്ള ബഹളങ്ങളോ വഴക്കുകളോ ഒന്നും കാര്യമാക്കാതെ എല്ലാവരേയും ചേർത്ത് നിർത്തികൊണ്ടായിരുന്നു ഇരു കുടുംബങ്ങളും പെരുമാറിയത്. മാത്രമല്ല ഇതൊരു ഗെയിം മാത്രമാണെന്നും അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതിയെന്നും കുടുംബാംഗങ്ങൾ ആവർത്തിച്ച് പറയുകയും ചെയ്തു.

sreethuarjun2-1

അതേസമയം അടുത്തതായി ആരൊക്കെയായിരിക്കും ഹൗസിലേക്ക് എത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള സർപ്രൈസ് പൊട്ടിച്ചെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്റിൻ. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആ രണ്ട് കുടുംബാംഗങ്ങൾ തന്നെയാണ് എത്തുന്നത് എന്നാണ് നാദിറ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

അർജുന്റേയും ശ്രീതുവിന്റേയും കുടുംബങ്ങളാണത്രേ ഹൗസിലേക്ക് എത്തുന്നത്. ഇരുവരുടേയും കുടുംബങ്ങൾ ഒരുമിച്ചെത്തിയാൽ നന്നാകുമെന്ന് പല പ്രേക്ഷകരും അഭിപ്രായങ്ങൾ പങ്കിട്ടിരുന്നു. സീസൺ 6 ൽ ഗബ്രി-ജാസ്മിൻ കോമ്പോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ആഘോഷിച്ച കോമ്പോ ശ്രീതുവും അർജുനും തമ്മിൽ ഉള്ളതായിരുന്നു. ഇരുവരും പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ആ രീതിയിലാണ് പ്രേക്ഷകർ ഈ കൂട്ടുകെട്ടിനെ ഏറ്റെടുത്തിട്ടുള്ളത്. ഇരുവരുടേയും കുടുംബാംഗങ്ങൾ ഒരുമിച്ച് എത്തുന്നതോടെ ഇനി വല്ല പെണ്ണുകാണൽ പരിപാടിയും ആയിരിക്കുമോയെന്ന രസകരമായ ചോദ്യങ്ങളും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

അതേസമയം ഈ കുടുംബം എത്തിയാൽ ഇനി വരിക ജിന്റോയുടെ കുടുംബം ആയിരിക്കുമെന്നാണ് നാദിറ നൽകുന്ന സൂചന. എന്നാൽ അവർക്കൊപ്പം ആരുടെ കുടുംബം എത്തുമെന്നത് അറിയില്ലെന്നും നാദിറ പറഞ്ഞു. അതേസമയം പ്രേക്ഷകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് ജാസ്മിന്റെ കുടുംബത്തേയാണ്. ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ ജാസ്മിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പിതാവ് വിളിച്ച് ഇക്കാര്യത്തിൽ ജാസ്മിനോട് കയർത്തതായി ജാസ്മിൻ തന്നെ ഹൗസിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും കൂടുതൽ അടുത്തതോടെ ജാസ്മിന് വസ്ത്രങ്ങൾ അയക്കുന്നത് പോലും കുടുംബം നിർത്തിയിരുന്നു. ജാസ്മിന്റെ വിവാഹവും ഗബ്രിയുമായുള്ള ബന്ധത്തെ ചൊല്ലി മുടങ്ങിയിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജാസ്മിനെ കാണാൻ കുടുംബം എത്തുക. അതുകൊണ്ട് തന്നെ കുടുംബത്തിന്റേയും ജാസ്മിന്റേയും സഹമത്സരാർത്ഥികളുടേയുമെല്ലാം പ്രതികരണം എങ്ങനെയായിരിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+