ബിഗ് ബോസ്: എന്തൊരു വെറുപ്പിക്കല്‍, രതീഷ് തന്നെ ആദ്യം പുറത്താവുമെന്ന്; പിന്നാലെ എയറില്‍, കാരണമുണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രേക്ഷക ഗ്രൂപ്പുകളും സജീവമായിരിക്കുകയാണ്. പതിവ് പോലെ നിരീക്ഷണങ്ങളും പ്രവചനങ്ങളും വിലയിരുത്തലുകളുമൊക്കെ ആദ്യ ദിവസം മുതല്‍ തന്നെ സജീവമായി കഴിഞ്ഞു. ട്രോളുകള്‍ക്കും കുറവൊന്നുമില്ല. മത്സരാർത്ഥികളുടെ ആദ്യ ദിവസത്തെ പ്രകടനം കണ്ടുള്ള വിലയിരുത്തലാണ് ഇതില്‍ പലതും എന്നതാണ് ഏറെ രസകരം.
കേവലം ഒരു ദിവസത്തെ പ്രകടനം മാത്രം കണ്ടുകൊണ്ട് ആരുടേയും മത്സര രീതിയേയും വിലയിരുത്താന്‍ കഴിയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്കിലും ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ ഗ്രൂപ്പുകളില്‍ സജീവമാണ്. അത്തരത്തില്‍ രസകരമായ ഒരു പ്രവചനം രതീഷ് കുമാർ ആദ്യ വീക്കില്‍ തന്നെ പുറത്താകും എന്നതാണ്.

അവതാരകൻ, ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ് രതീഷ് കുമാർ വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായിരുന്ന രതീഷ് ഇപ്പോള്‍ ബിസിനസുകാരനാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു ടിവി ഷോയിലേക്ക് എത്തുന്നതെങ്കിലും ബിഗ് ബോസിലെ ആദ്യ ദിവസം തന്നെ അദ്ദേഹം സജീവമായി കഴിഞ്ഞു.
താരത്തിന്റെ പാട്ടും ഡാന്‍സുമൊക്കെയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലെ ചർച്ചാ വിഷം. ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടിയെങ്കിലും കാവേരി തുമ്പില്‍ കാത്തിരുന്ന പൈതലൈ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
സീസണ്‍ 6 ലെ ആദ്യ തർക്കങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഇദ്ദേഹം തന്നെയാണ്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയില്‍ സിഗററ്റ് വലിക്കാറുണ്ടെന്ന് സഹമത്സരാർത്ഥിയ ജാന്‍ മണി പറഞ്ഞപ്പോള്‍ സിഗററ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് രതീഷ് മുന്നോട്ട് വരികയായിരുന്നു.
വീണ്ടും സിഗരറ്റ് വലിയുടെ കാര്യം രതീഷ് ആവര്‍ത്തിച്ചതോടെ പറ്റില്ലെന്നും തന്നെ ഉപദേശിക്കാന്‍ വരാന്‍ നിങ്ങള്‍ ആരുമല്ലെന്നും എന്റെ ഭര്‍ത്താവാണോ നിങ്ങളെന്നുമൊക്കെ ജാന്‍ മണി തിരികെ തിരികെ ചോദിക്കുകയും ചെയ്തു. തന്റെ അഭിപ്രായം പറയാനാണ് ബിഗ് ബോസിലേക്ക് വന്നതെന്നതായിരുന്നു രതീഷിന്റെ മറുപടി. ഇതോടെ ജാന്മണി എഴുന്നേറ്റ് പോകുകയും ചെയ്തു.
ആദ്യ വീക്കിലെ ക്യാപ്റ്റന്‍സി ടാസ്കിനിടയില്‍ മറ്റുള്ളവരുമായി തല്ലുണ്ടാക്കുന്നതിലും മുന്‍പില്‍ നില്‍ക്കുന്നത് രതീഷാണ്. ഇത്തരത്തിലെല്ലാം ആദ്യം ദിനം തന്നെ സജീവമായ രതീഷ് ആദ്യ വീക്കില്‍ തന്നെ പുറത്താകുമെന്ന പ്രവചനം കഴിഞ്ഞ ദിവസം ഒരു പ്രേക്ഷക നടത്തിയിരുന്നു. വെറുപ്പിക്കല്‍ താരമായ രതീഷിന് സംഭവിക്കാന്‍ പോകുന്നത് അത് തന്നെയായിരിക്കുമെന്ന് പറഞ്ഞ് മറ്റ് ചിലരും പിന്തുണച്ചു.
എന്നാല്‍ ഭൂരിപക്ഷം പേരും ഈ അഭിപ്രായത്തോട് വിയോജിക്കുകയാണ് ചെയ്യുന്നത്. ഏതാനും മണിക്കൂർ നേരത്തെ മാത്രം പ്രകടനം കണ്ട് ഒരു താരത്തെ വിലയിരുത്തുക എന്നതാണ് പലരും ചോദിക്കുന്നത്. വെറുപ്പിക്കലാണെങ്കില്‍ തന്നെയും ചെറിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം പുറത്താകുന്നത് എങ്ങനെയാണെന്നും ആളുകള്‍ ചോദിക്കുന്നു.












Click it and Unblock the Notifications