Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ മാരക ട്വിസ്റ്റ്; സിജോ തിരിച്ചുകയറുന്നു..ഒപ്പം 6 പേർ?..ജാസ്മിനെ പറപ്പിച്ച് മോഹൻലാൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ റോക്കിയുടെ അടിയിൽ അതിഗുരുതരമായി പരിക്കേറ്റ സിജോയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അടിയിൽ സിജോയുടെ താടിയെല്ലിനായിരുന്നു പരിക്കേറ്റത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ സിജോ ഇനി മടങ്ങി വരാനുള്ള സാധ്യത കുറവാണെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഒരു ദിവസം ആശുപത്രി വാസം ഉണ്ടായാൽ റീ എൻട്രി ഉണ്ടാകില്ലെന്ന് ഷോയുടെ തുടക്കത്തിൽ തന്നെ അവതാരകമായ മോഹൻലാൽ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും ദിവസം ആശുപത്രിയിൽ കഴിഞ്ഞാൽ സിജോയ്ക്ക് ഇനി തിരിച്ച് പ്രവേശനം നൽകാനാകില്ലെന്നും തിരിച്ചുകയറ്റിയാൽ അത് വലിയ വിമർശനങ്ങൾക്ക് കാരണമായേക്കുമെന്ന തരത്തിലായിരുന്നു അഭിപ്രായങ്ങൾ ഉയർന്നത്.

sijomohanlal

എന്നാൽ ഇത്തരം വാദങ്ങളേയെല്ലാം തള്ളി പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. താടിയൊക്കെ വടിച്ച് മറ്റൊരു ഗെറ്റപ്പിൽ മോഹൻലാലിന് അടുത്തേക്ക് നടന്ന് വരുന്ന സിജോയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രമോ ആരംഭിക്കുമ്പോൾ അതിരൂക്ഷമായി ഹൗസിനുള്ളിലെ മത്സരാർത്ഥികളെ വിമർശിക്കുന്ന മോഹൻലാലിനെയാണ് കാണാനാകുക.

സഹമത്സരാർത്ഥി ക്രൂരമർദ്ദനത്തിന് ഇരയായി പോയിട്ടും എന്തുകൊണ്ടാണ് ആരും തന്നെ അദ്ദേഹത്തെ കുറിച്ച് യാതൊരു ആശങ്കയും പങ്കുവെയ്ക്കാതിരുന്നെന്നും ബിഗ് ബോസിനോട് ചോദിക്കാതിരുന്നതെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ജാസ്മിനോട് ചോദിച്ചപ്പോൾ താൻ അത് വലിയ കാര്യമാക്കിയിട്ടില്ലെന്നാണ് ജാസ്മിൻ നൽകിയ മറുപടി. തന്റെ ഭാഗം വീണ്ടും വിശദീകരിക്കാൻ ജാസ്മിൻ ശ്രമിച്ചെങ്കിലും വളരെ ദേഷ്യപ്പെട്ട് ജാസ്മിനോട് മോഹൻലാൽ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. അതിന് പിന്നാലെയാണ് സിജോ മോഹൻലാലിന് അരികിലേക്ക് നടന്ന് വരുന്നത് കാണുന്നത്. ക്ലീൻ ഷേവാണ് സിജോ.

സിജോ ഉടൻ ഹൗസിനുള്ളിലേക്ക് കയറും എന്നുള്ള റിപ്പോർട്ടുകളാണ് ഇതോടെ പുറത്തുവരുന്നത്. അതേസമയം സിജോയ്ക്കൊപ്പം മറ്റ് ആറ് പേർ കൂടി ബിഗ് ബോസ് ഹൗസിലേക്ക് കയറിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവരിൽ ജാസ്മിനുമായി വിവാഹം ഉറപ്പിച്ച യുവാവ് കൂടി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. എന്തായാലും കളി പുറത്ത് നിന്ന് കണ്ടവർ ഹൗസിലേക്ക് എത്തുമ്പോൾ വരാനിരിക്കുന്ന ദിവസങ്ങൾ സംഭവ ബഹുലമാകുമെന്ന കാര്യത്തിൽ യാതൊരു അത്ഭുതവുമില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ജാസ്മിൻ അടക്കമുള്ളവരുടെ ഗെയിമുകളിൽ വലിയ മാറ്റം തന്നെ ഉണ്ടാകുമെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+