Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം കഴിക്കാൻ മതം മാറി, വീട്ടിൽ പ്രശ്നമായി'; പ്രണയം വിവാഹം..നിഷാനയും ഭർത്താവും പറയുന്നു

കൊച്ചി: സോഷ്യൽ മീഡിയിൽ വൈറലായ യാത്ര വ്ലോഗർ എന്ന നിലയിലാണ് നിഷാന ബിഗ് ബോസിൽ എത്തുന്നത്. എന്നാൽ രണ്ടാം ആഴ്ച താരം പുറത്തായി. തനിക്ക് പറ്റിയ പണിയല്ല ബിഗ് ബോസ് എന്നാണ് നിഷാന പറയുന്നത്. സ്വന്തം വ്യക്തിത്വം കളഞ്ഞ് പണത്തിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നും താരം പറയുന്നു.

പുറത്തായതിൽ നിരാശയില്ല, ട്രാവൽ വ്ലോഗറായി കൂടുതൽ യാത്രകളുമായി മുന്നോട്ട് പോകാനാണ് നിഷാനയുടെ താത്പര്യം. ഭാര്യയ്ക്ക് പൂർണ പിന്തുണയുമായി ഭർത്താവ് പ്രജീഷും ഉണ്ട്. അതിനിടയിൽ ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ആരാധകരോട് പങ്കുവെയ്ക്കുകയാണ് നിഷാനയും ഭർത്താവ് പ്രജീഷും. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നിഷാനയെ വിവാഹം കഴിക്കാൻ പ്രജീഷ് മതം മാറിയിരുന്നു. അതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

nishanamain3-

ചെറുപ്പത്തിലെ തന്നെ മുസ്ലീം സമുദായവുമായും അവരുടെ സംസ്കാരവുമായെല്ലാം തനിക്ക് ടച്ച് ഉണ്ടെന്ന് പറയുകയാണ് പ്രജീഷ്. 'കാസർഗോഡ് ആണ് എന്റെ സ്വദേശം. അവിടെ മുസ്ലീം ടച്ചാണ്. സുഹൃത്തുക്കളൊക്കെ കൂടുതൽ മുസ്ലീങ്ങളാണ്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് നിഷാനയെ പരിചയപ്പെടുന്നത്. പ്രൈവറ്റ് സ്കൂളിൽ നിന്നാണ് ഞാൻ സർക്കാർ സ്കൂളിൽ എത്തുന്നത്. അവിടുത്തെ അധ്യാപകർക്ക് അങ്ങനെയുള്ളവരെ ഇഷ്ടമല്ലായിരുന്നു. ഞാൻ കുട്ടികളെ നോക്കുന്നുണ്ടെന്ന് ഒരു അധ്യാപകൻ പരാതി പറഞ്ഞു. ഇവളെ നോക്കാൻ തുടങ്ങിയതോടെ ഇവൾ വീട്ടിൽ പോയി പരാതി പറഞ്ഞു. പിറ്റേന്ന് ഇവൾ വല്ല്യുമ്മയും കൂട്ടി വന്നു. വല്യുമ്മ എന്നെ ഫയർ ചെയ്തു. പഠിക്കാൻ വന്നാൽ പഠിക്കണമെന്ന് പറഞ്ഞു.

ഇതൊക്കെ കൊണ്ട് രണ്ട് വർഷം കഴിഞ്ഞാണ് ഇവളോട് ഇഷ്ടം പറയുന്നത്. അന്ന് വീട്ടിൽ വന്ന് പറയാൻ പറഞ്ഞു. അങ്ങനെ വീട്ടിൽ പറഞ്ഞു. ഇവൾക്ക് വേണ്ടി മതംമാറി. ഇവള്‍ക്ക് താഴെ രണ്ട് അനിയത്തിമാരുമുണ്ട്. ഞാന്‍ എന്റെ മതത്തിലേക്ക് കൊണ്ടു വന്നാല്‍ അവരുടെ ജീവിതത്തേയും ബാധിക്കും. അപ്പോൾ ഞാൻ മാറുന്നതാണ് നല്ലതെന്ന് തോന്നി. എനിക്ക് ഇഷ്ടമായിരുന്നു മതം മാറാൻ. പക്ഷേ എന്റെ വീട്ടിലൊക്കെ വലിയ പ്രശ്നമായിരുന്നു', പ്രജീഷ് പറഞ്ഞു.

യാത്രയൊക്കെ പോകുന്നതിന് മുൻപ് എനിക്ക് വലിയ ഡിപ്രഷനൊക്കെയായിരുന്നു. വാതിലടിച്ച് ഇരിക്കുമായിരുന്നു, മുടി മുറിക്കും, ഇഷ്ടികയൊക്കെ എടുത്ത് എറിയുമായിരുന്നു. യാത്രയൊക്കെ ചെയ്ത് കഴിഞ്ഞപ്പോൾ ആണ് മൊത്തത്തിൽ ഒകെയായത്. കൊവിഡ് സമയത്ത് ജോലിയൊക്കെ പോയപ്പോൾ ഡിപ്രഷനിലായിരുന്നു. അന്നേരമാണ് യാത്ര പോയത്', നിഷാന പറഞ്ഞു.

ഭാര്യയെ യാത്ര വിടുന്നതൊക്കെ വീട്ടുകാരൊക്കെആദ്യമൊക്കെ ചോദിക്കുമായിരുന്നു . ആദ്യമൊക്കെ പ്രശ്നമായിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും ബാധിക്കാറേ ഇല്ല. കുടുംബമായി ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+