'ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, ജാസ്മിൻ ക്വിറ്റ് ചെയ്താൽ ക്വിറ്റ് ചെയ്യുമെന്ന് ഗബ്രി
കൊച്ചി: തനിക്ക് ബിഗ് ബോസിൽ തുടരാൻ ആവുന്നില്ലെന്ന് ഗബ്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ. ചവിട്ടി താഴ്ത്തുന്നതിന് ഒരു പരിധിയുണ്ടെന്നും തനിക്കും നോവുന്നുണ്ടെന്ന് ആരും മനസിലാക്കുന്നില്ലെന്നും ജാസ്മിൻ പറഞ്ഞു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താൻ വളരെ അധികം മാനസികമായി തകർന്നിരിക്കുകയാണെന്ന് ജാസ്മിൻ ഗബ്രിയോട് പറയുന്നത്.
'ഞാൻ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല, ഒന്നിനും വയ്യ, എനിക്ക് പറ്റുന്നില്ല,എനിക്കിവിടെ നിന്ന് കീറിപൊളിക്കാൻ വയ്യ.ഞാൻ കരയുമ്പോൾ ആളുകൾക്ക് പുച്ഛം തോന്നുന്നുണ്ടാകുമല്ലേ, ആരും എന്നെ മനസിലാക്കുന്നില്ല, എനിക്കും നോവുന്നുണ്ടെന്ന് ആരും മനസിലാക്കുന്നില്ല.കുഞ്ഞിലെ തൊട്ടേ ആരും മനസിലാക്കുന്നില്ല. ചവിട്ടി താഴ്ത്തുന്നതിന് പരിധിയുണ്ട്, എനിക്ക് പറ്റുന്നില്ല. എന്നെ കാണുന്നതും ജാസ്മിൻ എന്ന് പറയുന്നതും പലർക്കും ഡിസ്കംഫേർട്ടാണ്', എന്നാണ് ജാസ്മിൻ പറഞ്ഞത്.

ഇതിന് നീ നെഗറ്റീവായി ചിന്തിച്ചാൽ നെഗറ്റീവേ നടക്കൂവെന്നും, ഇപ്പോൾ നീ തകർന്ന് പോകരുതെന്നും തെളിയിക്കാൻ നിനക്ക് അവസരം ഉണ്ടെന്നുമാണ് ഗബ്രി നൽകിയ മറുപടി. ജാസ്മിൻ ക്വിറ്റ് ചെയ്താൽ ഞാനും ക്വിറ്റ് ചെയ്യും, നീ ഗെയിം കളിച്ചില്ലെങ്കിൽ ഞാനും കളിക്കില്ലെന്നും ഗബ്രി പറയുന്നുണ്ട്.
അതേസമയം തന്നേയും ജാസ്മിനേയും പൊളിക്കാനാണ് ഇപ്പോൾ വൈൽഡ് കാർഡായി എത്തിയവരുടെ ശ്രമം എന്നാണ് ഋഷിയുമായുള്ള സംഭാഷണത്തിനിടെ ഗബ്രി പറയുന്നത്. 'ചിലർ വിത്തുകൾ ഇടുന്നുണ്ട്. അത് മുളച്ചുകഴിഞ്ഞാൽ അവർക്ക് അത് ഗുണമാണ്. എന്നേയും ജാസ്മിനേയും തെറ്റിക്കാനാണ് വന്നിട്ടുള്ളവരുടെ ലക്ഷ്യം. അതിന് വേണ്ടി അവർ ചെയ്യുന്നത് അവളെ വേദനിപ്പിക്കുകയാണ്. പുറത്തെ കാര്യങ്ങൾ പറഞ്ഞ് അവളരെ തളർത്താനാണ് ശ്രമം.അതുവഴി അവളെ മെന്റലി തകർക്കാനും.
നശിപ്പിച്ചുകഴിയുമ്പോൾ അവരുടെ വിചാരം ഞാൻ ഫ്രസ്ട്രേറ്റഡാവും എന്നാണ്.
ഞാൻ എത്രകാലം അവളുടെ കൈപിടിച്ച് നിൽക്കാൻ പറ്റുമോ അത്രയും കാലം നിൽക്കും. വരുന്നത് വഴിയിൽ വെച്ച് കാണാം. ചത്തൊന്നും പോകില്ലല്ലോ, ജയിലിൽ പോകേണ്ടിയും വരില്ലല്ലോ. കൂടുതൽ പോയാൽ തെറി കേൾക്കേണ്ടി വരും. അത് കേൾക്കാത്തതൊന്നുമല്ല. സിനിമ മേഖലയിൽ നിൽക്കുന്നവർ പബ്ലിക്ക് ഔട്ട്ക്രൈ കേൾക്കാൻ തയ്യാറായി നിൽക്കുന്നവരാണ്. ഇവർക്ക് ഞങ്ങള പൊളിക്കാനാകില്ല. കാരണം ഇത് സ്ട്രാറ്റജിയല്ല, ഇത് ഗെയിമാണെങ്കിൽ പൊളിക്കാം, പക്ഷേ ഇത് ഗെയിമല്ല റിയലാണ്. ഇത് സൗഹൃദത്തിന്റെ വേറെ ലെവൽ ആയി', ഗബ്രി പറഞ്ഞു.












Click it and Unblock the Notifications