പുറത്ത് ജാസ്മിന്റെ വിഷയത്തില്‍ ചര്‍ച്ച; മുറിയില്‍ വികാരഭരിതയായി നോറ, പറയാനുള്ളത് പ്രേക്ഷകരോട്
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ ആവേശം കൂടിയിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെയാണ് ഷോയ്ക്ക് ആവേശം കൂടിയത്. ആറ് പേരാണ് എത്തിയത്. ശരിക്കും വൈൽഡ് കാർഡ് വീട് പിടിച്ചെടുത്ത അവസ്ഥയാണ് എന്ന് പറയാം. എല്ലാത്തിലും ഇവരുടെ ഇടപെടൽ കാണാം. പവർ ടീമിൽ തന്നെ രണ്ട് പേർ വൈൽഡ് കാർഡ് എൻട്രികളാണ്. സിബിനും പൂജയുമാണ് പവർ ടീമിൽ ഉള്ളത്.
സിബിൻ ബിഗ് ബോസ് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറുണ്ട്. ഇപ്പോൾ അധികാരം കിട്ടിയപ്പോൾ അത് കൂടി. എന്തായാലും ഇന്ന് വീടിനകത്ത് ജിന്റോയും ജാസ്മിനും തമ്മിൽ ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി ഒരു വാദം കേൾക്കൽ നടന്നിരുന്നു. ജാസ്മിനെ കാലേവാരി നിലത്തടിക്കുമായിരുന്നുവെന്ന് ജിന്റോ പറഞ്ഞ കാര്യവും ജിന്റോയെ ജാസ്മിൻ പുള്ളി എന്ന് വിളിച്ചതുമായിരുന്നു വിഷയം. എല്ലാവരും ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ നോറ അവിടെയുണ്ടായിരുന്നില്ല. നോറ റൂമിലായിരുന്നു. ആകെ വിഷമത്തിലായിരുന്ന നോറ.

പുറത്ത് ശക്തമായ വാദം നടക്കുമ്പോൾ നോറ ക്യാമറയിൽ നോക്കി പ്രേക്ഷകരോട് പരാതി പറയുകയായിരുന്നു. നിങ്ങൾ കാണണം ജനങ്ങളെ കാലേൽവാരി അടിക്കും, പുള്ളീ എന്ന് വിളിച്ചതൊക്കെ ഈ വീട്ടിൽ വലിയ വിഷയമാണ്. എനിക്ക് സംഭവിക്കുന്നതൊന്നും വലിയ വിഷയമല്ല, ഞാൻ സംസാരിക്കാൻ പാടില്ല, ഞാൻ ഒന്നും സംസാരിക്കാൻ പാടില്ല, എനിക്ക് വിശദീകരണം തരേണ്ട, എന്നാണ് നോറ പറയുന്നത്.
നേരത്തെ നോറയും ജാൻമണിയും തമ്മിൽ പ്രശ്നം നടന്നിരുന്നു. നോറയെ ശപിക്കുന്നതരത്തിലാണ് ജാൻമണി സംസാരിച്ചത്. അന്നൊന്നും ഇത്തരത്തിലുള്ള വാദം നടന്നിരുന്നില്ല. പ്രത്യേകിച്ച് വിഷയം ആരും സംസാരിച്ചുമില്ല. വീക്കന്റ് എപ്പിസോഡിൽ ആണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. ഇത്തവണയും മോഹൻലാൽ എത്തിയ എപ്പിസോഡിൽ ജാൻമണി നോറയെ എന്തൊക്കയോ പറഞ്ഞിരുന്നു. എന്നാൽ നോറയോട് മാപ്പ് പറയാൻ മോഹൻലാൽ പറയുകയായിരുന്നു ജാൻമണി മാപ്പ പറയുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ നോറയും ഗ്രൂപ്പംഗങ്ങളും പ്രശ്നമുണ്ടായിരുന്നു. സായിയും അഭിഷേകും നോറയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ നോറ കരഞ്ഞിരുന്നു. അപ്പോഴൊന്നും ഇത്തിൽ പവർ ടീം ഇടപെട്ടിരുന്നില്ല. എന്നാൽ ജിന്റോ - ജാസ്മിൻ വിഷയം വന്നപ്പോൾ ഇത് പരിഹരിക്കാൻ ഉടൻ തന്നെ ഇത്തരത്തിൽ വാദം കേൾക്കുകയായിരുന്നു..












Click it and Unblock the Notifications