ആ പണം കൊണ്ട് നോറ വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കയറിയിട്ടില്ല: സങ്കടത്തോടെയാണ് ഉപ്പ പടിയിറങ്ങിയത്
ബിഗ് ബോസ് മലയാളം വീട്ടിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു നോറയുടെ ഉപ്പയും ഉമ്മയും എത്തിയത്. തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രശ്നമെല്ലാം തീർത്തുകൊണ്ടാണ് ഉപ്പയും ഉമ്മയും ബിഗ് ബോസിലേക്ക് എത്തിയത്. താന്‍ പറഞ്ഞത് പോലെ ഐഎഎസ് പഠനത്തിന് പോകാതിരുന്നതാണ് തനിക്ക് മകളോട് ഉണ്ടായിരുന്ന പ്രശ്നമെന്നാണ് ഉപ്പ പറഞ്ഞത്.
ഉപ്പയും മകളും ഏറെ നേരെ സംസാരിക്കുകയും ബിഗ് ബോസില് നിന്നും തിരിച്ച് വന്നത് ശേഷം ഐഎഎസ് കോച്ചിങിന് പോകാമെന്നും നോറ പറയുന്നുണ്ട്. എന്തായാലും നോറയെ ഉപ്പയെ അഭിനന്ദിച്ചുകൊണ്ട് വലിയൊരു വിഭാഗം പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്. മറുവശത്ത് നോറയെ ഇഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിച്ചതില്‍ ഉപ്പയെ വിമർശിക്കുന്നവരുമുണ്ട്. ഇവിടെ ഇതാ നോറയുടെ ഉപ്പയെക്കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നോറയുടെ അച്ഛൻ, എത്ര നന്നായി ആണ് അദ്ദേഹം സംസാരിച്ചത്. പഠിക്കാൻ കഴിവുള്ള മക്കളുടെ രക്ഷിതാക്കള്‍ക്ക് എപ്പോഴും മക്കൾ മികച്ച രീതിയിൽ പഠിച്ച് നല്ല പൊസിഷനിൽ എത്തി ജീവിക്കുന്നത് കാണാൻ ആഗ്രഹം ആയിരിക്കും. അത് പോലൊരാൾ ആണ് നോറ യുടെ ഉപ്പ.
ഫോണിനേയും കമ്പ്യൂട്ടറിനേയും അതിലെ ചതി കുഴികളെയും പേടിച്ച ഒരു കാലം ഉണ്ടായിരുന്നു. ഗൾഫുകാരനായ ഉപ്പായ്ക്ക് വാങ്ങി കൊടുക്കാൻ ക്യാഷ് ഇല്ലാത്തോണ്ട് അല്ല നോറക്ക് മൊബൈൽ വാങ്ങി കൊടുക്കാതിരുന്നത്. മകളുടെ ഭാവി ഓർത്താണ് ലക്ഷ്യ ബോധം ഇല്ലാതെ ആകുമോ എന്ന് ഭയന്ന് ആണ് അദ്ദേഹം അങ്ങനെ ചെയ്തത്.
പക്ഷേ അദ്ദേഹം പേടിച്ച പോലെ നോറക്ക് ഒരു മൊബൈൽ ഉമ്മ വാങ്ങി കൊടുക്കുകയും സോഷ്യൽ മീഡിയയിൽ നോറ ആക്റ്റീവ് ആയി പണം സാമ്പാദിക്കുകയും, ഉപ്പയെ ഐ എ എസ് കോച്ചിങ്നു പോകുന്നുണ്ടെന്നു പറഞ്ഞു പറ്റിക്കുകയും ചെയ്തു. അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പറഞ്ഞു വരുന്നത് ഒരു അച്ഛന്റെ കരുതൽ മനസിലാക്കാൻ പല മക്കൾക്കും പറ്റുന്നില്ല എന്നതിനെ കുറിച്ച് ആണ്.
കൂടി പോയാൽ 5 വർഷം അത് കഴിഞ്ഞു സോഷ്യൽ മീഡിയയിൽ പുതിയ ആൾക്കാർ വരും. ആൾക്കാർ അവർക്ക് പിറകെ പോകും. അവസാനം ഉപ്പ പറഞ്ഞു, നീ ഐ എ എസ് നേടൂ ഞാൻ നിന്റെ വീട്ടിൽ വരാമെന്ന്. അത് ഉപ്പാക്ക് വേണ്ടി അല്ല നോറക്ക് വേണ്ടി തന്നെയാണ് പറഞ്ഞത്. വളരെ അഭിമാനത്തോടെ അവസാനിക്കുമായിരുന്ന ആ സന്ദർഭം നോറ കരഞ്ഞു ഓവർ ആക്കി.
പോകാൻ നേരം ഉപ്പ ചോദിച്ചു. ഉപ്പാ വരേണ്ടിയിരുന്നില്ല അല്ലേയെന്ന്. പല അച്ഛന്മാരും ഇങ്ങനെ ആണ്. മക്കളുടെ നല്ലതിന് വേണ്ടി ആണ്. മക്കൾ അത് മനസിലാക്കണേൽ ആ ഉപ്പ യുടെ സ്ഥാനത്ത് എത്തണം. പറഞ്ഞത് എന്റെ മോൾക് വിഷമം ആയോ എന്ന സങ്കടത്തോടെയാണ് ആ ഉപ്പാ ഇന്ന് ബിഗ് ബോസിന്റെ പടി ഇറങ്ങിയതെന്ന് ഉറപ്പാണ്.












Click it and Unblock the Notifications