'നോറ ഈ ആഴ്ച ബിഗ് ബോസിൽ നിന്നും പുറത്താകും, അഞ്ചൂസിന്റെ വിധിയാകും';കാരണം പറഞ്ഞ് കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഈ ആഴ്ച ആര് പുറത്താകുമന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ അഭിഷേക് ശ്രീകുമാര്‍, നോറ, ഋഷി, സിജോ, അര്‍ജുന്‍, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ എന്നിവരാണ് നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ പേർ പുറത്താകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം ഇത്തവണ നോറ പുറത്താകാനുള്ള സാധ്യത ഏറെയാണന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ഇതിനുള്ള കാരണവും ആരാധകൻ പങ്കുവെയ്ക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇതുവരെ കണ്ട ട്രെൻ്റ് പ്രകാരം ആണെങ്കിൽ ഈ ആഴ്ച നോറ പുറത്താകും. ഗബ്രി, നോറ എന്നിവരിൽ നോറക്ക് തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ട് കുറവ്. അതിനപ്പുറം ടിവി പ്രേക്ഷകരുടെ വോട്ട് നേടിയെടുക്കാൻ സാധ്യത നോറക്കുണ്ടെന്നു തോന്നുന്നുമില്ല. നോറ ഒരു നല്ല ഗെയിമറോ, കോൺടെൻറ് മേയ്ക്കറോ അല്ല. അതുപോലെ തന്നെ ഒട്ടും സെയ്ഫ് ഗെയ്മറും അല്ല. മറ്റുള്ളവരോട് തീരെ ഇമോഷനല്ലി കണക്ട് ആവാത്ത ഒരാളാണ് നോറ. ജിൻ്റോയെപ്പോലെ തന്നെ എല്ലാവരോടും ഗെയിം കളിക്കും,എല്ലാവരാലും അക്രമിക്കപ്പെടും. പക്ഷേ അതിനെ തനിക്ക് അനുകൂലമായി മാറ്റാൻ ഉള്ള കഴിവ് ഇല്ല.

നോറയെപ്പോലെ ഒരു പെൺകുട്ടിക്ക് എടുക്കാൻ പറ്റുന്ന ഒരുപാട് സ്ട്രേറ്റജികൾ അവിടെ ഉണ്ടായിരുന്നു. അതൊന്നും അവൾ ഉപയോഗിച്ചില്ല.
ഇവിടെ ആണ് ജാസ്മിൻ എന്ന ഗെയിമറേ അംഗീകരിക്കേണ്ടി വരുന്നത്.
ജാസ്മിൻ കളിച്ച മിക്ക സ്‌ട്രേറ്റജികളും നെഗറ്റീവ് ആയി പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും വോട്ട് വെച്ച് ജാസ്മിൻ ടോപ് 3 എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇനി ഒഫീഷ്യൽ ആയി അവർ പ്രണയം വെല്ലോം പ്രഖ്യാപിച്ചാൽ കപ് അടിക്കാൻ പോലും സാധിക്കും.
ജാസ്മിൻ നേരിട്ട മെയിൻ ആരോപണം പുറത്ത് ഒരു റിലേഷൻ വെച്ചിട്ട് അകത്ത് ലൗ ഡ്രാമ കളിച്ചു എന്നതാണ്. അതെ സമയം നോറ പുറത്ത് ഉള്ള റിലേഷൻഷിപ്പിനെ വാല്യൂ കൊടുക്കുകയും ഇന്ന് വരെ അവിടെ ഒരു മത്സരാർഥിയും ആയി ഫ്ലേട്ട് ചെയ്യത്തതുമായ ഒരാളാണ്. സോ ഈ ഗെയിമിൽ ജാസ്മിൻ ആണ് ശരി, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാൾക്ക് എത്രമാത്രം സ്ക്രീൻ സ്പെയ്സ് നേടി എടുക്കാൻ പറ്റും എന്നത് ഈ ഗെയമിനെ സംബന്ധിച്ച് മുഖ്യം ആണ്.
നോറ പുറത്തേക്ക് പോവുന്നത് നല്ല നെഗറ്റീവ് ആയി ആവും. വലിയ സാമ്പത്തിക മെച്ചം പോലും ഉണ്ടാവണം എന്നില്ല. അതെ സമയം ജാസ്മിൻ പുറത്തേക്ക് പോവുന്നത് ടോപ്3 മത്സരാർഥി ആയി ആവും. ഈ സീസണിലെ ഏറ്റവും മികച്ച ഗെയ്മർ ജാസ്മിൻ തന്നെ ആണ്. ഇത് വരെ പുറത്തയവരിൽ നെഗറ്റീവ് ആയി പുറത്ത് ആവാൻ പോകുന്ന ആദ്യ ആൾ നോറ ആവും. കഴിഞ്ഞ തവണത്തെ അഞ്ചൂസിനെ പോലെ'












Click it and Unblock the Notifications