Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ ഇന്ത്യ വിടുകയാണെന്ന് നോറ: മൂന്ന് വർഷത്തിന് ശേഷം വീണ്ടും അവിടെ എത്തിയതിന് പിന്നില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് നോറ മുസ്കാന്‍. ബിഗ് ബോസില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ച താരത്തിന് അവസാന ദിനങ്ങള്‍ വരെ ഷോയില്‍ തുടരാന്‍ സാധിച്ചിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഏറെക്കുറെ തനിച്ച് മത്സരിച്ച ഒരു മത്സരാർത്ഥിയായിരുന്നു നോറ. അതുകൊണ്ട് തന്നെ മോണ്‍സ്റ്റർ എന്നൊരു വിളിപ്പേരും താരത്തിന് കിട്ടി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന നിലയിലായിരുന്നു നോറ ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷവും സോഷ്യല്‍ മീഡിയ രംഗത്ത് സജീവമാണ് നോറ. ഇപ്പോഴിതാ തന്റെ സുഹൃത്തിനൊപ്പം യൂട്യൂബില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നോറ.

norah-muskan-

വർഷങ്ങള്‍ക്ക് ശേഷം തന്റെ കോളേജിലേക്ക് പോകുന്നതാണ് നോറ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. അഡ്മിഷന്‍ സമയത്ത് നല്‍കിയ എസ് എസ്‍ എല്‍ സി സർട്ടിഫിക്കറ്റ് വാങ്ങാനാണ് നോറ കോളേജിലേക്ക് എത്തിയത്. കോളേജ് പഠനമൊക്കെ പൂർത്തിയാക്കിയെങ്കിലും അന്ന് അത് തിരികെ വാങ്ങിയിരുന്നില്ല. പിന്നെ അതിന്റെ വലിയ ആവശ്യം വരാത്തതുകൊണ്ട് ശ്രദ്ധിച്ചിരുന്നില്ല.

പാസ്പോർട്ടിന് അപേക്ഷിക്കണം എന്നുള്ളതുകൊണ്ട് ഇപ്പോള്‍ എസ് എസ് എല്‍ സി ആവശ്യമായി വന്നത്. മൂന്ന് നാല് വർഷത്തിന് ശേഷമാണ് കോളേജിലേക്ക് പോകുന്നത്. പാസ്പോർട്ട് എടുത്തതിന് ശേഷം ഞങ്ങള്‍ ഇന്ത്യ വിടും ഗയ്സ് എന്നും നോറ ചിരിച്ചുകൊണ്ട് പറയുന്നു.

ബിരുദ പഠനത്തിന് താല്‍പര്യത്തിന് ഇല്ലായിരുന്നു. മറ്റ് ചില കോളേജുകളില്‍ കിട്ടിയെങ്കിലും പോയില്ല. പക്ഷെ ആ സമയത്ത് മേമ ഈ കോളേജില്‍ (ദയാപുരം കോളേജ്) വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇവിടെ എത്തിയതെന്നും നോറ വ്യക്തമാക്കുന്നു.

അതേസമയം, നോറയ്ക്ക് ആദ്യ വരവില്‍ എസ് എസ് എല്‍ സി സർട്ടിഫിക്കറ്റ് തിരികെ കിട്ടിയില്ല. നടപടി ക്രമങ്ങള്‍ക്ക് സമയം എടുക്കുന്നതുകൊണ്ടാണ് സർട്ടിഫിക്കറ്റ് കിട്ടാതെ പോയത്. ചില ഒപ്പുകള്‍ ഇടേണ്ട ടീച്ചർ അവധിയായിരുന്നു. നോറ തന്നെ ആ ടീച്ചറെ വിളിച്ച് സംസാരിച്ച് പെട്ടെന്ന് തന്നെ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കാനായി ശ്രമിക്കുന്നുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാണ് പാസ് പോർട്ടിന് അപേക്ഷിക്കുക. എന്തായാലും കോളേജിലേക്ക് ഒരിക്കല്‍ കൂടെ വരേണ്ടി വരും. കോളേജ് വിസിറ്റിങ് പാർട്ട് ടു ഉണ്ടായിരിക്കും. അതിലാണ് നമുക്ക് സർട്ടിഫിക്കറ്റ് കിട്ടാന്‍ പോകുന്നതെന്നും നോറ കൂട്ടിച്ചേർക്കുന്നു.

അതേസമയം, ബിഗ് ബോസിലെ ആദ്യ ആഴ്ച മുതല്‍ തന്നെ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് ഞാനെന്നായിരുന്നു നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ നോറ വ്യക്തമാക്കിയത്. ഇത്രയും കുറച്ച് ദിവസങ്ങള്‍കൊണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടുമോ എന്നൊന്നും അറിയില്ലാലോ. അതുകൊണ്ട് തന്നെ ആദ്യ ആഴ്ച മുതല്‍ തന്നെ ഇപ്പോള്‍ പോകും എന്നനിലയിലായിരുന്നു നിന്നതെന്നായിരുന്നു നോറ പറഞ്ഞത്.

ഇപ്പോള്‍ പോകും പോകും എന്ന ചിന്ത ആത്മവിശ്വാസത്തെ തന്നെ ബാധിച്ചിട്ടുണ്ട്. മൂന്നാല് ആഴ്ച ഞാന്‍ കുറെ കരഞ്ഞ് കുത്തിരിക്കുന്നുണ്ടായിരുന്നു. ആത്മവിശ്വാസക്കുറവായിരുന്നു അതിന്റെ പ്രധാന കാരണം. പിന്നെ പെർഫോമന്‍സ് ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിന് മുമ്പ് തന്നെ പുറത്തായിപ്പോകുമോയെന്ന ഇന്‍സെക്യുരിറ്റി ചിന്തയും ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ അതെല്ലാം മറന്നുകൊണ്ട് ഗെയിം കളിക്കാന്‍ തുടങ്ങി. അതാണ് പിന്നീട് എനിക്ക് ഗുണം ചെയ്തതെന്നും നോറ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+