നോറ പറഞ്ഞ കാമുകൻ 'ജെ' ഇതാണ്,'മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ച്',വെളിപ്പെടുത്തി താരം
ബിഗ് ബോസ് മലയാളം സീസൺ 6 ൽ തനിച്ച് നിന്ന് ശക്തമായ മത്സരം കാഴ്ചവെച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോറ. 91 ദിവസങ്ങൾക്ക് ശേഷമായിരുന്നു താരം ഹൗസിൽ നിന്നും പുറത്തായത്. ഹൗസിൽ ഉണ്ടായിരുന്നപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ചും തന്റെ ഇപ്പോഴത്തെ പ്രണയത്തെ കുറിച്ചുമെല്ലാം നോറ തുറന്നുപറഞ്ഞിട്ടുണ്ട്.
ബിഗ് ബോസിന്റെ 50ാം എപ്പിസോഡിൽ തന്റെ കാമുകൻ ആരെന്ന് നോറ തുറന്ന് പറഞ്ഞിരുന്നു. എപ്പിസോഡിൽ തങ്ങളുടെ പ്രീയപ്പെട്ടവരുടെ സമ്മാനങ്ങൾ മത്സരാർത്ഥികളെ തേടിയെത്തിയിരുന്നു.നോറയ്ക്ക് ലഭിച്ചത് ഒരു ഹൂഡിയും ഫ്രെയിം ചെയ്ത ഒരു ഫോട്ടോയുമായിരുന്നു. ഒരു യുവാവിനൊപ്പം നോറ നിൽക്കുന്നതാണ് ഫോട്ടോയിൽ ള്ളത്. ഇതോടെയാണ് അത് തന്റെ കാമുകനാണെന്നും 'ജെ' എന്നാണ് താൻ വിളിക്കുന്നതെന്നും നോറ തുറന്ന് പറഞ്ഞത്.

'ഒരു പോയിന്റിൽ എന്റെ ലൈഫ് സ്റ്റോപ്പായി പോയിട്ടുണ്ടായിരുന്നു. എന്റെ സ്റ്റഡീസ് നിന്ന്, എന്റെ കരിയർ നിന്ന്, എന്റെ ഫാമിലി ആണെങ്കിൽ പോലും ആ സമയത്ത് കൂടെ ഇല്ലായിരുന്നു. ജെ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഒരു മൂറിയിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഞാൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്.എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നതെന്ന് ആലോചിച്ച് കരഞ്ഞിട്ടുണ്ട്. അന്ന് എനിക്ക് 22 വയസെ ഉണ്ടായിരുന്നിട്ടുള്ളൂ. കുറെ സൈബർ അറ്റാക്ക് വന്നിട്ടുണ്ടായിരുന്നു, ചെയ്ത തെറ്റ് കൊണ്ടൊന്നും അല്ലായിരുന്നു, ഒരുപാട് അനുഭവിച്ചു.
ഞങ്ങൾ ഒഫീഷ്യലി ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടില്ല, ഞാൻ കാത്തിരിക്കുകയാണ്, എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ മോശം സമയത്തെല്ലാം എന്നെ ടേക്ക് കെയർ ചെയ്യുകയെന്നുള്ള റിസ്ക് ആൾ എടുത്തിട്ടുണ്ടായിരുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ നിൽക്കുന്നതും, വീട്ടുകാർ എന്നെ ആക്സപ്റ്റ് ചെയ്ത് എന്റെ കൂടെ നിൽക്കുന്നതുമെല്ലാം ഇവന്റെ പിന്തുണ കൊണ്ടാണ്.എനിക്ക് ജെയുടെ കൂടെ നല്ല ജീവിതവും തുടങ്ങണമെന്ന് ആഗ്രഹമുണ്ട്', എന്നായിരുന്നു താരം വ്യക്തമാക്കിയത്.
ഇപ്പോഴിതാ ജെയുടെ യഥാർത്ഥ് പേരും വിവാഹത്തെ കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് നോറ. എയർപോർട്ടിൽ നോറയെ കൂട്ടിക്കൊണ്ട് പോകാനായി ജെ എത്തിയപ്പോഴാണ് ഇരുവരും പ്രതികരിച്ചത്. വിജയ് മീഡിയ യുട്യൂബ് ചാനലിനോട് നോറ പറഞ്ഞത് ഇങ്ങനെ- 'ഇതാണ് ജെ, എന്റെ ചെക്കൻ, ജെ എന്നാണ് ഞാൻ വിളിക്കാറ്, ജേബി എന്നാണ് പേര്. ഞങ്ങൾ മൂന്ന് വർഷമായി ഒരുമിച്ചാണ്. വിവാഹം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം', നോറ പറഞ്ഞു.
അതേസമയം ബിഗ് ബോസ് യാത്രയെ കുറിച്ചും താരം പ്രതികരിച്ചു. പി ആർ ഉള്ളത് കൊണ്ടാണ് ജിന്റോ ജയിച്ചത് എന്നായിരുന്നു നോറ പറഞ്ഞത്. 'ആർക്ക് കപ്പ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എനിക്ക് കോൺസ്റ്റന്റായി കുറച്ച് പേരുടെ പിന്തുണയുണ്ടായിരുന്നു. ജിന്റോയ്ക്ക് വലിയ പിആർ പുറത്തുണ്ടായിരുന്നു. അതായിരുന്നു കപ്പടിച്ചത്. എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ഏകദേശം 91 ദിവസത്തോളം ഞാനവിടെ നിന്നിട്ടുണ്ട്. ആകെ 30 ഓളം പോസ്റ്റുകൾ മാത്രമാണ് ഞാൻ എന്റെ ഇൻസ്റ്റ പേജിൽ ഇട്ടിട്ടുള്ളൂ. ഞാൻ തനിച്ച് നിന്ന് കളിച്ചത് ആളുകൾക്ക് ഇഷ്ടപ്പെട്ടു. ചിലപ്പോൾ അതുകൊണ്ടാകും ആളുകളുടെ പിന്തുണ കിട്ടിയത്. അതുകൊണ്ടാണ് അത്രയും ദിവസം എനിക്ക് പിടിച്ച് നിൽക്കാനായത്', താരം വ്യക്തമാക്കി.
ബിഗ് ബോസ് സീസൺ 6 ൽ ജിന്റോയാണ് ഇത്തവണ കപ്പുയർത്തിയത്. അർജുൻ ശ്യാം രണ്ടാം സ്ഥാനവും ജാസ്മിൻ ജാഫർ മൂന്നാം സ്ഥാനവും നേടി. അർജുനേക്കാൾ 10 ശതമാനം വോട്ടാണ് ജിന്റോയ്ക്ക് അധികമായി ലഭിച്ചത്.












Click it and Unblock the Notifications