നോറ 'ജെ'യുമായി പ്രണയത്തിൽ..ആരാണ് ജെ?, വെളിപ്പെടുത്തി താരം; 'ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ ആഗ്രഹം'
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ നോറ. പല വിഷയങ്ങളിലും അതിവൈകാരികമായി പ്രതികരിക്കാറുള്ളത് കൊണ്ട് തന്നെ നോറ ബിഗ് ബോസ് ഷോയ്ക്ക് യോജിച്ച ആൾ അല്ലെന്ന വിമർശനമായിരുന്നു പ്രേക്ഷകർ ഉയർത്തിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഷോയിൽ നിന്നും നോറ പുറത്താകുമെന്ന വിലയിരുത്തലുകളും ചിലർ നടത്തിയിരുന്നു. എന്നാൽ തന്റെ ഗെയിമിലൂടെ ഒരു വിഭാഗം ആളുകളുടെ പിന്തുണ നേടിയെടുക്കാൻ നോറയ്ക്ക് എളുപ്പം സാധിച്ചു. ഇപ്പോഴിതാ ഹൗസിൽ 50 ദിവസം പിന്നിട്ടിരിക്കുകയാണ് നോറ.
50ാം എപ്പിസോഡിന്റെ ആഘോഷങ്ങൾക്കിടെ നോറയ്ക്ക് വന്ന സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകരുടെ ചർച്ച. എപ്പിസോഡിൽ തങ്ങളുടെ പ്രീയപ്പെട്ടവരുടെ സമ്മാനങ്ങൾ മത്സരാർത്ഥികളെ തേടിയെത്തിയിരുന്നു. നോറയ്ക്ക് ലഭിച്ചത് ഒരു ഹൂഡിയും ഫ്രെയിം ചെയ്ത ഒരു ഫോട്ടോയുമായിരുന്നു. ഒരു യുവാവിനൊപ്പം നോറ നിൽക്കുന്നതാണ് ഫോട്ടോയിൽ ള്ളത്. ഫോട്ടോയിലുള്ളത് തന്റെ ചെക്കനാണെന്നാണ് നോറ പറഞ്ഞത്.

നോറയുടെ വാക്കുകളിലേക്ക് -'എന്റെ ചെക്കന്റെ ഫോട്ടോയാണ്.
ഒരു പോയിന്റിൽ എന്റെ ലൈഫ് സ്റ്റോപ്പായി പോയിട്ടുണ്ടായിരുന്നു. എന്റെ സ്റ്റഡീസ് നിന്ന്, എന്റെ കരിയർ നിന്ന്, എന്റെ ഫാമിലി ആണെങ്കിൽ പോലും ആ സമയത്ത് കൂടെ ഇല്ലായിരുന്നു. ജെ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഒരു മൂറിയിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഞാൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്.എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നതെന്ന് ആലോചിച്ച് കരഞ്ഞിട്ടുണ്ട്. അന്ന് എനിക്ക് 22 വയസെ ഉണ്ടായിരുന്നിട്ടുള്ളൂ. കുറെ സൈബർ അറ്റാക്ക് വന്നിട്ടുണ്ടായിരുന്നു, ചെയ്ത തെറ്റ് കൊണ്ടൊന്നും അല്ലായിരുന്നു, ഒരുപാട് അനുഭവിച്ചു. ഞാൻ ഇവരോടൊക്കെ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഒഫീഷ്യലി ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടില്ല, ഞാൻ കാത്തിരിക്കുകയാണ്, എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ മോശം സമയത്തെല്ലാം എന്നെ ടേക്ക് കെയർ ചെയ്യുകയെന്നുള്ള റിസ്ക് ആൾ എടുത്തിട്ടുണ്ടായിരുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ നിൽക്കുന്നതും, വീട്ടുകാർ എന്നെ ആക്സപ്റ്റ് ചെയ്ത് എന്റെ കൂടെ നിൽക്കുന്നതുമെല്ലാം ഇവന്റെ പിന്തുണ കൊണ്ടാണ്.എനിക്ക് ജെയുടെ കൂടെ നല്ല ജീവിതവും തുടങ്ങണമെന്ന് ആഗ്രഹമുണ്ട്', നോറ പറഞ്ഞു.
നോറ വിവാഹമോചിതയാണ്. ആദ്യ വിവാഹത്തെ കുറിച്ചും തന്റെ ദാമ്പത്യം തകർന്നതിനെ കുറിച്ചും പിന്നീട് ജീവിതം തിരിച്ചുപിടിച്ചതിനെ കുറിച്ചുമെല്ലാം നോറ ബിഗ് ബോസിൽ വെച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications