ജാസ്മിനല്ല എന്റെ വോട്ട് ആ താരത്തിനെന്ന് നോറ: ജാസ്മിനെ വിജയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആര് കപ്പ് എടുക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നോറ. പ്രവചനാതീതമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ആരായാലും ഞാന്‍ ഹാപ്പിയാണ്. എനിക്ക് അങ്ങനെ ആരെങ്കിലും കപ്പ് നേടണമെന്നോ നേടരുതെന്നോയില്ലെന്നും നോറ വ്യക്തമാക്കുന്നു. ബിഗ് ബോസ് ഷോയിലേക്ക് വീണ്ടും ചെല്ലുന്നതിനായി എയർപോർട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ബിഗ് ബോസില്‍ എന്റേത് ഒരു വ്യത്യസ്തമായ ഗെയിം ആയിരുന്നു. എന്തുകൊണ്ട് അത് അങ്ങനെ വന്നു എന്ന് ചോദിച്ചാല്‍ അതെനിക്ക് അറിയില്ല. ഞാന്‍ പറയുന്ന കാര്യങ്ങളൊക്കെ സ്വീകരിക്കാനും മനസ്സിലാക്കാനും മറ്റുള്ളവർ ഒരു ടൈം എടുത്തിട്ടുണ്ട്. എന്തെങ്കിലും സംസാരിക്കുമ്പോള്‍ ഇതൊക്കെ ക്യാമറ സ്പെയിസിന് വേണ്ടിയാണോയെന്ന ചോദ്യമുണ്ടായിട്ടുണ്ട്. ഇത് അവരെ വീണ്ടും അപ്രോച്ച് ചെയ്യുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്. അതോടുകൂടി ഞാന്‍ എന്റേതായ രീതിയില്‍ മുന്നോട്ട് പോയെന്നും നോറ പറയുന്നു.

തനിച്ച് കളിച്ചത് വേണ്ടായിരുന്നു എന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടില്ല. മറ്റൊരാളെ ഡിപ്പന്‍ഡ് ചെയ്ത് നില്‍ക്കുന്നത് അത്ര ഇഷ്ടമില്ലാത്ത വ്യക്തിയാണ്. എന്നുവെച്ച് ടീം വർക്ക് ഇഷ്ടമല്ലെന്നല്ല, പരമാവധി തനിച്ച് നില്‍ക്കാനാണ് താല്‍പര്യം. പിന്നെ അവിടെ ഉണ്ടായ പല അടികളും പുറത്ത് വന്ന് കണ്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നിട്ടുണ്ട്. അവിടെ നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്താരീതി വേറെ നിലയിലായിരിക്കും. അതിന് അനുസരിച്ചുള്ള സംസാരവും പ്രവർത്തിയാണും ഉണ്ടാകുക.
അഭിപ്രായങ്ങള്‍ ചോദിക്കുമ്പോള്‍ നമ്മള്‍ കൃത്യമായ മറുപടി പറയാറുണ്ട്. ഒറ്റക്ക് ഗെയിം കളിച്ചതുകൊണ്ടായിരിക്കും ആളുകള്‍ക്ക് ഇഷ്ടമായത്. 90 ദിവസത്തിലേറെ അത്തരമൊരു ഗെയിം കളിക്കുക എന്ന് പറയുന്നത് എളുപ്പമുള്ളു കാര്യമല്ല. ഇതിനെല്ലാം പുറത്ത് സ്വീകാര്യതയുണ്ടോയെന്ന് എനിക്ക് അറിയുമായിരുന്നില്ല. പുറത്ത് വന്നപ്പോള്‍ ഓരോന്ന് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും നോറ പറയുന്നു.
ജാസ്മിനെ വിജയി ആക്കാനുള്ള ശ്രമം നടക്കുന്നതായി തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ "അങ്ങനെ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ജനവിധി പ്രകാരം നടക്കുന്ന ഒരു ഷോ ആണിത്. വോട്ടിങ് എങ്ങനെയാണോ അതുപോലെ തന്നെ കറക്ടായിട്ടാണ് പോകുന്നത്. സോഷ്യല്‍ മീഡിയയിലെ ചില കമന്റൊക്കെ വായിക്കുമ്പോള്‍ തോന്നും ഇവർക്ക് കപ്പ് കിട്ടില്ലെന്ന്. എന്നാല്‍ വിമർശകരേക്കാള്‍ കൂടുതല്‍ ആരാധകരുണ്ടെങ്കില്‍ അവർ വിജയിക്കാം" എന്നായിരുന്നു നോറയുടെ മറുപടി.
ആര് വിജയിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ലെങ്കിലും ഒരു ബിഗ് ബോസ് പ്രേക്ഷക എന്ന നിലയില്‍ എന്റെ വോട്ട് ഏത് താരത്തിനായിരിക്കും എന്ന് ചോദിച്ചാല്‍ ഞാന്‍ വോട്ട് ചെയ്യുക അർജുനായിരിക്കും. ജിന്റോയ്ക്ക് നല്ല പിന്തുണ ഉണ്ടെന്ന് ആളുകളുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും നോറ വ്യക്തമാക്കുന്നു.












Click it and Unblock the Notifications