Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് വണ്ണിലാണ് ആദ്യമായി ഞാന്‍ അത് കേള്‍ക്കുന്നത്; ഇതൊക്കെവെച്ചത് പുഴുങ്ങി തിന്നാനല്ലെന്നും നോറ

തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെ കമന്റ് ബോക്സുകളില്‍ വരുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ താരമായ നോറ. നല്ല കമന്റുകള്‍ക്കൊപ്പം തന്നെ പതിവു പോലെ ചില മോശം കമന്റുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ഇതില്‍ നിറത്തിന്റേയും മേക്കപ്പിന്റേയും പേരിലുള്ള വിമർശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ തന്നെ നോറ മറുപടി നല്‍കുന്നുണ്ട്.

നല്ല കമന്റുകള്‍ക്ക് അതേ രീതിയില്‍ തന്നേയുള്ള മറുപടിയും നോറ നല്‍കുന്നുണ്ട്. നോറയെ കാണാന്‍ ആലിയ ഭട്ടിനെ പോലെയുണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം. പ്ലസ് വണ്‍ പഠിക്കുന്ന സമയത്ത് തന്നെ ഒരു ഫ്രണ്ട് തന്നോട് ഇതേ കാര്യം പറഞ്ഞിരുന്നുവെന്നാണ് നോറ പറയുന്നത്. അവളുടെ പേര് ഓർമ്മയില്ല. അന്ന് ആലിയ ആരാണെന്ന് അത്ര അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല രീതിയില്‍ അറിയാമെന്നും നോറ പറയുന്നു.

norha-

'മേക്കപ്പ് ഓവർ, കുമ്മായത്തില്‍ വീണോ?' എന്നാണ് മറ്റൊരു കമന്റ്. യഥാർത്ഥത്തില്‍ ആ മഞ്ഞ ഡ്രസ് ഇട്ട് എടുത്ത റീല്‍സിന്റെ സമയത്ത് ഞാന്‍ മേക്കപ്പ് കാര്യമായി ഇട്ടിരുന്നില്ല. ലിപ്സ്റ്റിക്കിട്ടു, കണ്ണെഴുതി, ബാക്കി ഫില്‍റ്ററായിരുന്നു. അല്ലാതെ ഒന്നുമില്ല. നിങ്ങള്‍ക്ക് വിശ്വസിക്കുന്നുവെങ്കില്‍ വിശ്വസിക്കാം. ലൈറ്റിങ് എങ്ങനെയാണ് എന്നതിന് അനുസരിച്ചായിരിക്കും കളർടോണ്‍ ഉണ്ടാകുക.

ബംഗാളി ലുക്ക്, ഫില്‍റ്റർ കുറയ്ക്ക് എന്നൊക്കെ പറയുന്നുണ്ട്. ഫില്‍റ്റർ എന്ന് പറയുന്ന ഒരു കാര്യ തന്നത് തന്നെ അത് യൂസ് ചെയ്യാനാണ്, അല്ലാതെ പുഴുങ്ങി തിന്നാനല്ല. എന്റെ പല്ലിന് ഗ്യാപ്പ് ഉണ്ടായിരുന്ന സമയത്ത് ടോക്സിക്ക് ആളുകളുടെ വളരെ മോശപ്പെട്ട കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഈ കമന്റ് അടിക്കുന്നുവർ യഥാർത്ഥത്തില്‍ നേപ്പാളി, ബംഗാളി ആളുകളെ കണ്ടിട്ടില്ലെന്ന് തോന്നുന്നില്ലെന്നും നോറ കൂട്ടിച്ചേർക്കുന്നു.

അതുപോലെ തന്നെ നല്ല പോസിറ്റീവിറ്റി മാത്രം തരുന്ന ഒരാളാണ് ശരത്ത് എന്ന് പറയുന്ന വ്യക്തി. പുള്ളിയുടെ കമന്റൊക്കെ എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചിലരൊക്കെ പറയും ഇത് എന്റെ പെയിഡാണെന്ന്. പൈസ കൊടുത്ത് കമന്റ് ചെയ്യിക്കാന്‍ എനിക്ക് എന്തിന്റെ കേടാണ്.

ബിഗ് ബോസിലെ ഡ്രസിങ്ങിനെകുറിച്ചുള്ള കമന്റുകള്‍ക്കും നോറ മറുപടി കൊടുക്കുന്നുണ്ട്. ബിഗ് ബോസില്‍ എല്ലാ തരത്തിലുള്ള ഡ്രസുകളും ഞാന്‍ ധരിച്ചിട്ടുണ്ട്. അതില്‍ മോഡേണും വെസ്റ്റേണുമൊക്കെയുണ്ട്. എന്തുകൊണ്ടാണ് ആളുകളുടെ മൈന്‍ഡില്‍ അത് ഇല്ലാത്തത് എന്ന് എനിക്ക് അറിയില്ല. എനിക്ക് കംഫർട്ടായ എല്ലാ തരം ഡ്രസുകളും ഞാന്‍ അവിടെ ധരിച്ചിട്ടുണ്ട്. ഒരുപാട് പേർ ഇത്തരം കമന്റുകള്‍ പങ്കുവെക്കുന്നത് കണ്ടു. ഓരോ ദിനവും ഓരോ തരത്തിലുള്ള ഡ്രസ് ഇടാനായി ശ്രമിച്ചിരുന്നു. പിന്നെ മേക്കപ്പില്‍ ഞാന്‍ വളരെ അധികം പിന്നിലായിരുന്നു.

നോറ ബിബിയില്‍ ഡാന്‍സൊന്നും കളിച്ചില്ലെന്ന കമന്റിനും താരം മറുപടി നല്‍കുന്നു. 'ഞാന്‍ അവിടെ ഡാന്‍സ് കളിച്ചില്ലെന്നോ? ലാലേട്ടന്റെ പിറന്നാള്‍, വിഷു അങ്ങനെ ഏതൊക്കെ സമയത്ത് ഞാന്‍ ഡാന്‍സ് കളിച്ചിട്ടുണ്ട്. എന്നിട്ടും ഡാന്‍സ് കളിച്ചില്ലെന്നാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ ബിഗ് ബോസ് കണ്ടില്ലെന്ന് വേണം പറയാനെന്നും നോറ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+