ജാസ്മിനെ കുറ്റം പറയുന്ന ഋഷിയുടെ വൃത്തി എന്താണ്, അടുക്കളയില്‍ തല മൂടണം: അന്‍സിബയാണ് പ്രധാന സക്രൂ ഡ്രൈവർ
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഋഷി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയുന്നതും പ്രേക്ഷക പിന്തുണ ലഭിക്കാന്‍ സാധ്യതയുള്ളതുമായ മത്സരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ഋഷിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ലോറന്‍സ് എന്ന പ്രേക്ഷകന്‍ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിശകലനത്തിന്റെ മൂന്നാം ദിവസം നമ്മൾ പഠിക്കാൻ പോകുന്നത് ഋഷിയെ കുറിച്ചാണ്. ഏറ്റവും കൂടുതൽ ഫ്രണ്ട്സിനെ ഉണ്ടാക്കുന്നവർ ജയിക്കുന്ന ഷോ ആണ് ഇതെന്നാണ് ഋഷിയുടെ ധാരണ. കഴിഞ്ഞ വർഷം ജയിച്ച മാരാർക്ക് കുറെ നല്ല സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അത് കാരണം പുള്ളിയെ ആൾക്കാർക്ക് ഇഷ്ടപ്പെട്ടിട്ടാണ് കപ്പ് അടിച്ചത് എന്നൊരു ധാരണ ഋഷിക്ക് ഉണ്ടെന്ന് തോന്നുന്നു.

നോമിനേഷനിൽ വന്നാൽ കുണു വാവ കരയും. ഒരു സെലിബ്രിറ്റി ആയതുകൊണ്ട്, ആ ഒരു എലിറ്റ് സെലിബ്രിറ്റി ക്ലാസ്സിലുള്ള ആളുകളുടെ കൂടെ മാത്രമേ ആൾ കൂട്ടാവൂ. ഡാൻസ് ഷോയും സീരിയലും ഒക്കെ ഉള്ളതുകൊണ്ട്, ബാക്കി എല്ലാരും എങ്ങനെയേലും നോമിനേറ്റ് ചെയ്യാതെ ഫൈനലിൽ എത്തിക്കുമെന്ന് വിചാരിച്ചിരിക്കുന്ന പാവം. അൻസിബയാണ് ഋഷിയുടെ പ്രധാന സ്ക്രൂ ഡ്രൈവർ. അൻസിബ കിണറ്റിൽ ചാടാൻ പറഞ്ഞാലും ഋഷി ചാടും. ഒന്നോ രണ്ടോ ഡാൻസ് കളിച്ചു എന്നുള്ളതല്ലാതെ 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ലാത്ത മത്സരാർത്ഥി.
നാഴികയ്ക്ക് നാല്പതു വട്ടം ജാസ്മിന്റെ വൃത്തി ഇല്ലായ്മയെ എല്ലാരും കുറ്റം പറയുമ്പോഴും, തലയിൽ അവലിന്റെ വലിപ്പത്തിൽ ബട്ടൻസ് പോലെ താരനും ജടയും കൊണ്ടു നടക്കുന്ന ഇവനെക്കുറിച്ചു ആരും മിണ്ടില്ല. ഇവൻ അടുക്കളയിൽ കയറിയാൽ ഉണ്ടാകുന്ന ഫുഡിൽ മുഴുവൻ ഇത് വീഴില്ലേ.
പൊതുവെ, ഒരു കാര്യം പറയട്ടെ... ബിബി ടീം നിർബന്ധമായും ഇനി ആര് അടുക്കളയിൽ പാചകം ചെയ്യാൻ കയറിയാലും തല കവർ ചെയ്യണം എന്നൊരു റൂൾ കൊണ്ടുവരണം. ആരും ആരുടെയും മുടിയും താരനും തിന്നാൻ അല്ല അവിടെ കിടക്കുന്നത്.. സ്ത്രീകൾ ആണേലും പുരുഷന്മാർ ആണേലും, തല കവർ ചെയ്തു കയറുക.












Click it and Unblock the Notifications