ഗബ്രി മാത്രം അല്ലാലോ, ജാസ്മിനും കൂടെ ഉണ്ടായിരുന്നില്ലേ: പുറത്തായതിന് പിന്നാലെ അപ്സര തുറന്ന് പറയുന്നു
ബിഗ് ബോസിലേക്ക് പോകുമ്പോള്‍ സ്വന്തം വീട്ടുകാർക്ക് കൊടുത്ത ഏറ്റവും വലിയ വാക്ക് എന്നത് ഷോയില്‍ സൗഹൃദം ഒന്നും ഉണ്ടാക്കില്ലെന്നായിരുന്നു. എന്നാല്‍ അതല്ല നടന്നത്. ആദ്യത്തെ വീക്കില്‍ ഞാന്‍ ഡെന്‍ ടീമിലായിരുന്നു. അന്‍സിബ, ഋഷി തുടങ്ങിയവരൊക്കെ ആ ടീമിലുണ്ടായിരുന്നു. പെട്ടെന്ന് തന്നെ വലിയ കൂട്ടായി. എന്നാല്‍ ഇച്ചിരി സത്യസന്ധത കൂടിപ്പോയത് കൊണ്ടാണെന്ന് തോന്നുന്നു രണ്ടാമത്തെ ആഴ്ച തന്നെ ആ കൂട്ടുകെട്ട് തകർന്നുവെന്നും ബിഗ് ബോസിന് പുറത്തായതിന് പിന്നാലെ അപ്സര പറയുന്നു.
ഞാനും ഋഷിയും തമ്മിലുള്ള പ്രശ്നത്തിന്റെ പുറത്ത് ആ ടീമിലുള്ള ബാക്കി ആളുകളുമായും ഒരു അകല്‍ച്ച വന്നു. അവസാനം ഞാന്‍ പുറത്ത് വരുന്നത് വരേയും അതിന്റെ ഒരു അംശമെങ്കിലും ഉണ്ടായിരുന്നു. കുറച്ച് പക്വതയോടുകൂടി ചിന്തിച്ചിരുന്നെങ്കില്‍ ഋഷിക്ക് ആ തെറ്റിദ്ധാരണ മാറിയേനെ. ഇനി പുറത്ത് ഇറങ്ങുമ്പോള്‍ അവന് മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു.

സീസണില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ ഒരു വ്യക്തി റസ്മിനാണ്. അവള്‍ ഭയങ്കര ജനുവിനാണ്. അവളെ എനിക്ക് നല്ല ഇഷ്ടമാണ്. അതുപോലെ ശരണ്യ. ശരണ്യയുമായി വഴക്കിടുകയും പിണങ്ങുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ കാണിച്ച സ്നേഹം സത്യസന്ധമായിരുന്നു. അർജുന്റെ അടുത്ത് ഏറ്റവും ആദ്യം സംസാരിക്കുന്നത് ഞാനായിരിക്കും. അവന്റെ സഹോദരിയെ എനിക്ക് നേരത്തെ തന്നെ അറിയാം.
ആ വീട്ടില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പിണങ്ങിയതും അർജുനോടുമാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളുകള്‍ എന്നോട് എന്തെങ്കിലും കാണിച്ചാല്‍ വലിയ വിഷമം തോന്നും അത്തരമൊരു കാര്യം അർജുന്റെ അടുത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പോലും ഞങ്ങള്‍ രണ്ടുപേർക്കും പരസ്പരം വലിയ ഇഷ്ടമാണ്. ഫൈനല്‍ വരെ അവന്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ശ്രീതുവിനേയും വലിയ കാര്യമായിരുന്നു. നല്ല കുട്ടിയാണ്. ജാസ്മിനും അതുപോലെ തന്നെ. തുടക്കത്തില്‍ തന്നെ അവളോട് വലിയ എതിർപ്പായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തില്‍ എനിക്ക് നല്ലരീതിയിലുള്ള കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ഇവർ തമ്മില്‍ സൌഹൃദമാണോ, ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചാല്‍ അത് ഒന്നുമല്ലെന്ന് പറയും. എന്നാല്‍ ഗബ്രി പോയി കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം ആയിരുന്നു.
ഗബ്രി എന്ന വ്യക്തിയെ ഇഷ്ടമായിരുന്നു. എന്നാല്‍ അവിടുത്തെ ഗെയിമിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവിടുത്തെ സൗഹൃദത്തിന്റെ പേരിലാണോ അവന്‍ പുറത്ത് പോയതെന്ന് അറിയില്ല. അതിന്റെ പേരിലാണെങ്കിലും ഗബ്രി മാത്രം അല്ലാലോ, ജാസ്മിനും ഉണ്ടല്ലോ. രണ്ടുപേരും തമ്മിലുള്ള ഒരു സൗഹൃദത്തിന്റെ പേരില്‍ ഗബ്രി മാത്രം പുറത്ത് പോകുന്നത് ശരിയല്ലെന്ന് ഒത്തിരി സംസാരിച്ചിട്ടുണ്ടെന്നും അപ്സര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications