ആ അഞ്ച് ലക്ഷമല്ല, നന്ദനയ്ക്ക് മുന്നില്‍ അതിനേക്കാള്‍ വലിയ ഓഫറുമായി സായി: ഇനി മുതല്‍ പുതിയ മാറ്റവും
അങ്ങനെ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ വീണ്ടും കാറില്‍. അതായത് ബിഗ് ബോസ് വീട്ടില്‍ നിന്നും 5 ലക്ഷം രൂപയുടെ പണപ്പെട്ടിയുമായി മടങ്ങിയ സായി കൃഷ്ണ തന്റെ പഴയ ശൈലിയില്‍ കാറിലിരുന്ന് വീണ്ടും അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങിയിരിക്കുകാണ്. ഭാര്യ സനേഹ, ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ നന്ദന എന്നിവർക്ക് പുറമെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് സായി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ ചാനലില്‍ ഇരുന്ന് വീഡിയോ ഇടുമ്പോള്‍ മാത്രമായിരിക്കും സീക്രട്ട് ഏജന്റെന്ന എന്നിലെ ആ വേരിയന്റിനെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. സായി കൃഷ്ണ എന്നതാണ് റിയാലിറ്റിയും വ്യക്തിത്വവും. സീക്രട്ട് ഏജന്റെന്ന ഈ ചാനലില്‍ ഇരുന്ന് ഇനിയും ഞാന്‍ പ്രതികരണം നടത്തും. എന്റെ വാദങ്ങളും ന്യായങ്ങളും പറയുന്നത് തുടരും. പക്ഷെ പറയുന്ന കാര്യത്തിലും ഓഡിറ്റിങ്ങിലും വ്യത്യാസം ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചില വീഡിയോസ് ഒക്കെ ചെയ്യുമ്പോള്‍, ആ വിഷയത്തെ വലിച്ചെടുത്ത് കൊണ്ടുവരുമ്പോള്‍ വരുമാനം മാത്രം കൂടുതലായി നോക്കിയ ഒരു സമയം എന്റെ ജീവിതത്തിലുണ്ടായിരുന്നു. ആ സീക്രട്ട് ഏജെന്റ് എന്ന വേരിയന്റെന്നത് എന്റെ ജീവിതത്തേയും ബാധിച്ച് തുടങ്ങിയെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് ബിഗ് ബോസില്‍ സീക്രട്ട് ഏജന്റ് ആയില്ലെന്ന് ചോദിച്ചാല്‍ ഞാന്‍ ഞാനായി തന്നെ നില്‍ക്കാനാണ് തീരുമാനിച്ചത്. ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർ എതിർത്താലും എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ഞാന്‍ എന്ന നിലയില്‍ നിന്നാലെ എനിക്ക് ജീവിതമുള്ളു. കുടുംബവും സുഹൃത്തുക്കളുമൊക്കെയാണ് പ്രധാനം.
ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാന്‍ അകത്തുള്ളപ്പോഴാണ് സ്നേഹയും അഭിയും വീഡിയോ ഇട്ടത്. ഞാനാണ് അകത്തുള്ളതെന്ന യാതൊരു പരിഗണനയും നല്‍കാതെ അവർ, അവർക്ക് തോന്നിയ കാര്യങ്ങള്‍ പറഞ്ഞു. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ഒരു ക്യൂ ആന്‍ഡ് എ നടത്താം. അല്ലെങ്കില്‍ ഒന്നു രണ്ട് അഭിമുഖങ്ങളിലും വരാമെന്നും സായി വ്യക്തമാക്കുന്നു.
ഞാന്‍ വീഡിയോ നിർത്തില്ല. എന്റെ വരുമാനം മാർഗ്ഗം ഇതാണ്. അല്ലാതെ എന്റെ വീട്ടിലേക്ക് അരിയും സാധനങ്ങളും കൊണ്ട് തരില്ലാലോ. ഞാന്‍ തുടർന്ന് വീഡിയോ ചെയ്യും. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ ഒരു ഓഡിറ്റുണ്ടാകും. ഇതുവരെ അത് ഉണ്ടായിരുന്നില്ല. പക്ഷെ ഇനി അത് വേണമെന്നാണ്.
പണപ്പെട്ടി എടുത്ത് പുറത്ത് ഇറങ്ങുകയെന്ന തീരുമാനം പെട്ടെന്ന് ഉണ്ടായതല്ല. അത് സംബന്ധിച്ച ചർച്ചകള്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി അവിടെ നടക്കുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം തുടർച്ചയായിട്ടാണ്. പിന്നെ പലരും പറയുന്നത് "നന്ദനയ്ക്ക് ഒരു വീട് എന്ന പദ്ധതി" യുടെ ഭാഗമായിട്ടാണ് ഞാന്‍ പണപ്പെട്ടി എടുത്തത്. നന്ദനയ്ക്ക് അതിന്റെ ആവശ്യമൊന്നുമില്ല. 23 വയസ്സില്‍ ഈ കുട്ടി നേടിയ പല കാര്യങ്ങളും ജീവിതത്തില്‍ തന്നെ നേടാത്തവരാണ്.
ഞാനും സിജോയും നന്ദനയ്ക്ക് എന്താണ്, അവർക്ക് എന്ത് ചെയ്തുകൊടുക്കും എന്ന് ചോദിച്ചാല്‍ അവളെ ഞാന്‍ എന്റെ ജീവിതത്തില്‍ മൊത്തം ഞാന്‍ കൊണ്ടുപോകും. എന്നെ അവള്‍ എങ്ങനെയൊക്കെ ടേക്ക് കെയർ ചെയ്തു എന്നുള്ളത് ബിഗ് ബോസില്‍ എല്ലാവരും കണ്ടതാണ്. ഞങ്ങളുടെ ബന്ധത്തെ പൈസ വെച്ച് ആരും നോക്കേണ്ടതില്ല. അത് നോക്കുന്നവർ ഉണ്ടെങ്കില്‍ അവർ നാളെ ഒരു അഞ്ചോ പത്തോ ലക്ഷം കൊണ്ടുവന്നിട്ട് നോക്കൂ. അത് ചെയ്തിട്ടാണെങ്കില്‍ എന്നോട് പറയു.
നന്ദന എന്റെ സഹോദരിയാണ്. ഞാന്‍ അവള്‍ക്ക് എന്ത് ചെയ്തുകൊടുക്കും എന്നുള്ളത് എനിക്ക് പുറത്ത് ആരോടും പറയേണ്ട കാര്യമില്ല. ബിഗ് ബോസില്‍ അങ്ങനെ ഒരു സംസാരം വരാന്‍ കാരണം. നന്ദന തന്റെ ആവശ്യം തുറന്ന് പറഞ്ഞിരുന്നു. അവർ ആരും തങ്ങളുടെ കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഒരാളുടെ ആവശ്യം പറഞ്ഞു. എല്ലാവരും നിന്നു. ഇത്തവണ ആരും അത്തരമൊരു കാര്യം പറഞ്ഞില്ല.
നന്ദനയ്ക്കൊരു വീട്, അതിന് എന്റെ പണപ്പെട്ടി എന്നതൊന്നുമില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ ഉറപ്പായും ചെയ്യും. പിന്നെ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നന്ദനയ്ക്ക് സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും സായി പറയുന്നു. അതേസമയം പണത്തേക്കാള്‍ വലിയ കാര്യങ്ങളാണ് സായി നന്ദനയുടെ കാര്യത്തില്‍ പറയുന്നതെന്നാണ് പല പ്രേക്ഷകരും കമന്റ് ബോക്സില്‍ കുറിക്കുന്നത്.












Click it and Unblock the Notifications