Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍, ഒരിക്കലും നീ ഒരു തെറ്റല്ല: അന്ന് നീ പ്രതികാരം തീർത്ത ഒരു പെണ്ണായി മാറും-വൈറല്‍ കുറിപ്പ്

ബിഗ് ബോസിലേക്ക് മത്സരാർത്ഥികളുടെ കുടുംബങ്ങള്‍ വരുന്നു എന്ന് അറിഞ്ഞത് മുതല്‍ തന്നെ ജാസ്മിന്റെ വീട്ടുകാർ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. അങ്ങനെ ജാസ്മിന്റെ ഉപ്പ ജാഫറും ഉമ്മ താഹിലയും ഇന്നലെ ബിഗ് ബോസ് വീട്ടിലേക്ക് എത്തി. ബിഗ് ബോസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേരത്തെ തന്നെ പ്രതികരിച്ച ഉപ്പാക്ക് ജാസ്മിനോട് എന്തായിരിക്കും നേരിട്ട് പറയാനുണ്ടാകുക എന്ന് എല്ലാവരും ആകാംക്ഷയോട് തന്നെ നോക്കിയിരുന്നു.

ജാസ്മിനോട് ഉപ്പ രൂക്ഷമായ രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിച്ചവർ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ വളരെ ശരിയായ രീതിയില്‍ തന്നെ അദ്ദേഹം പറഞ്ഞ് മനസ്സിലാക്കിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇതോടെ ജാസ്മിന്‍ വിരുദ്ധർ വലിയ നിരാശയില്‍ ആയിരുന്നുവെന്നും ജാസ്മിന്‍ അനുകൂലികള്‍ പറയുന്നു.

jasmin

'മക്കൾക്ക് തെറ്റ് പറ്റാം, അത് മനഃപൂർവം ചെയുന്നതാവണമെന്നില്ല. അത് തിരുത്തി അവർക്കു നേർവഴി പറഞ്ഞുകൊടുക്കുന്നിടത്താണ് വിജയം.
സ്നേഹത്തോടെ പറഞ്ഞുകൊടുക്കുമ്പോൾ അവർ കേൾക്കും, സ്വയം മാറ്റങ്ങൾ വരുത്തും. വൈകാരികമായി പ്രതികരിക്കാതെ തന്മയത്വത്തോടെ, പക്വതയോടെ അത് കൈകാര്യം ചെയ്ത ജാസ്മിന്റെ മാതാപിതാക്കളും അത് സ്വീകരിച്ച ജാസ്മിനും അഭിനന്ദനമർഹിക്കുന്നു' എന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്.

വീക്കെന്‍ഡ് എപ്പിസോഡ് ഇല്ലാത്ത ഇന്ന് ബിഗ്ഗ്‌ബോസ് ലൈവിന് ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചു. വിമർശിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഒരുപോലെ കാത്തിരുന്ന ഫാമിലി എന്‍ട്രി. ഈ സീസണിലെ ഏറ്റവും വലിയ കണ്ടന്റ് മേക്കർ ജാസ്മിൻ മാത്രമാണ്. 70 ദിവസത്തിൽ എത്തിനിൽക്കുന്ന ഈ സീസണിൽ ഇതുവരെയുള്ള സംഭവവികാസങ്ങൾ എടുത്തുനോക്കിയാൽ സിനിമയിൽ ക്യാരക്ടർ ആർക് എന്നുപറയുന്നപോലെ ഒരുപാട് വഴിത്തിരിവുകളിൽ കൂടി കടന്നുപോയ ഒരേയൊരു വ്യക്തിത്വം ജാസ്മിൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കടുത്ത ജാസ്മിന്‍ അരാധികയായ ഒരു വ്യക്തി എഴുതുന്നത് സകല പത്മവ്യൂഹങ്ങളും ഭേദിച്ചുകൊണ്ട് ബിഗ് ബോസ് കിരീടം ചൂടുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് പ്രേക്ഷക ഗ്രൂപ്പില്‍ കുറിക്കുന്നത്. പരിഹസിച്ചവർക്ക് മുന്നിൽ പുഞ്ചിരിയോടെ പ്രതികാരം തീർത്ത പെണ്ണായി അവള്‍ മാറുമെന്നും അവർ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിൻ.. ഒരിക്കൽ പോലും നീ തെറ്റല്ല. ഒറ്റപ്പെടുത്തിയവർക്ക്, പരിഹസിച്ചവർക്ക്
ഒറ്റുകൊടുത്തവർക്ക് മുന്നിൽ ഒരിക്കൽ പോലും തോറ്റിട്ടില്ല. ഒരു പെൺകുട്ടി മുന്നോട്ട് വരുന്നത് അംഗീകരിക്കാൻ പലപ്പോഴും വിമുഖത കാട്ടുന്ന ദുർബല സമൂഹത്തിലാണ് നമ്മൾ. ചില കാടൻ നിയമങ്ങൾ ഇന്നും ഇവിടെ ഭരിക്കുന്നുണ്ട്.

പുറമേ പുരോഗമനം പറയുമ്പോഴും സമ്മതിച്ച് കൊടുക്കാനാവാത്ത വിധം തലതാഴ്ത്താനാവാത്ത പാട്രിയാർക്കിക് സ്വഭാവമുള്ള വർത്തമാനകാലത്ത് ജാസ്മിൻ പിടിച്ച് നിന്നു എന്നത് തന്നെ വലിയ കാര്യമാണ്. ചിലപ്പോൾ സ്വന്തം പാരൻ്റ്സിൻ്റെ മുന്നിൽ അവൾ ആ പാവം ചിന്നു ആയിക്കാണും ബിഗ്ബോസ് ഒരു ഗെയിം ഷോ ആണെന്ന തിരിച്ചറിവ് അവിടെ എത്തിപ്പെടുന്നവർ പലപ്പോഴും മറക്കുന്നതാണ് കാരണം.

ആ ഷോയുടെ സ്വഭാവം അതാണ്, ഗലറിയിൽ നിന്ന് കളി കാണുന്നവർക്ക് എളുപ്പത്തിൽ എല്ലാം കണ്ട് കളി പറഞ്ഞ് കൊടുക്കാൻ കഴിയും പക്ഷേ ആ പത്മവ്യൂഹത്തിൽ ഇറങ്ങി കളിക്കുന്നവർക്ക് അങ്ങനല്ല. ജാസ്മിൻ ആ പത്മവ്യൂഹം ഭേദിക്കും എന്ന് തന്നെയാണ് വിശ്വാസം. കിരീടം ചൂടി ആറാം സീസണിൻ്റെ സിംഹാസനത്തിൽ സകല ആഡംഭരങ്ങളോടെ തലയുയർത്തി തന്നെ പരിഹസിച്ചവർക്ക് മുന്നിൽ പുഞ്ചിരിയോടെ പ്രതികാരം തീർത്ത ഒരു പെണ്ണിൻ്റെ കഥ മലയാളം ബിഗ്ബോസ് ചരിത്രങ്ങളിൽ എഴുതി ചേർക്കുമെന്ന് തന്നെയാണ് വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+