Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഷൂപ്പറാടാ'; ബിഗ് ബോസിലെ ഈ ബോറന്‍മാരാണോ നിങ്ങളുടെ ഹീറോ? എങ്കില്‍ അനുഭവിക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ ആഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ താരങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണയൊക്കെ പ്രേക്ഷകർക്ക് ലഭിച്ച് കഴിഞ്ഞു. ജാസ്മിൻ, ഗബ്രി, അർജുൻ, അപ്സര, ശ്രീതു, ശ്രീരേഖ എന്നിവരൊക്കെ ആക്റ്റീവ് ആയവരും ആകാൻ സാധ്യതയുള്ളവരും രസം തോന്നിപ്പിക്കുന്നവരുമായ മത്സരാർത്ഥികളെന്നാണ് മാധ്യമപ്രവർത്തകയും ബിഗ് ബോസ് പ്രേക്ഷകയുമായ ജാനകി രാവണ്‍ അഭിപ്രായപ്പെടുന്നത്.

എന്നിട്ടുപോലും വെറും മോശം നിലവാരത്തിൽ കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന, ബോറന്മാരായ, 'ഞാൻ ഷൂപ്പറാടാ' എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ടൈപ്പ് ആൾക്കാരുടെ തള്ള് വർത്തമാനം ആണ് പലർക്കും ആക്ടീവ്നെസെന്നും ജാനകി ഫേസ്ബുക്കിലെ ബിഗ് ബോസില്‍ കുറിക്കുന്നു. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

bigg-boss-malayalam-

ആക്റ്റീവ് ആയവരും ആകാൻ സാധ്യതയുള്ളവരും രസം തോന്നിപ്പിക്കുന്നവരുമായ മത്സരാർത്ഥികൾ കുറച്ചുണ്ട് ഈ സീസണിൽ എന്നാണ് ഇതുവരെയുള്ള ഗെയിം കാണുമ്പോ തോന്നിയത്. ജാസ്മിൻ, ഗബ്രി, അർജുൻ, അപ്സര, ശ്രീതു, ശ്രീരേഖ. അങ്ങനെ പലരും മുന്നോട്ടുപോകും തോറും തങ്ങളുടേതായ നിലയിൽ ഒരു സ്‌പേസ് ഉണ്ടാക്കാൻ കഴിവുള്ളവരാണ്.

പക്ഷേ എന്നിട്ടുപോലും വെറും മോശം നിലവാരത്തിൽ കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന, ബോറന്മാരായ, 'ഞാൻ ഷൂപ്പറാടാ' എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ടൈപ്പ് ആൾക്കാരുടെ തള്ള് വർത്തമാനം ആണ് നമുക്ക് ആക്ടീവ്നെസ്. ഇവരാണ് ആകെ അവിടെ 'കൊള്ളാവുന്ന കണ്ടസ്റ്റന്റ്സ്' എന്നാണ് പറച്ചിൽ. എന്തൊരു ഗതികേടാണ് എന്ന് നോക്കൂ.

ഇവർ കാണിക്കുന്നത് ഫെയിക്ക് ആറ്റിറ്റ്യൂഡ് ആണെന്ന് നമുക്കറിയാം. ക്രിഞ്ച് ആണെന്ന് അറിയാം. ബോറാണെന്നും തള്ള് ആണെന്നും അറിയാം. ഇങ്ങനെയൊക്കെയുള്ളവരോടാണോ നിങ്ങൾക്ക് ഇഷ്ടം വരുന്നത്? ഇതാണോ നിങ്ങടെ ഹീറോ മെറ്റീരിയൽ? ഇത്തരമൊരു സ്റ്റാൻഡേർഡ് കേരളത്തിലെ പ്രേക്ഷകർ സെറ്റ് ചെയ്ത് വച്ചതുകൊണ്ടാണ് ഓരോ സീസണിലും ഈ ടൈപ്പ് പരിപാടികൾ പുറത്തെടുക്കാൻ ആരെങ്കിലുമൊക്കെ ക്രാഷ് കോഴ്‌സും പഠിച്ച് വരുന്നത്.

ഇതിനാണ് കയ്യടി എന്ന് തോന്നുന്നതുകൊണ്ടാണ് കയ്യടി കിട്ടിയ ബോറന്മാരെ പിന്നീട് വരുന്ന അറുബോറന്മാർ അനുകരിക്കുന്നത്. 'അയ്യോ കഴിഞ്ഞ സീസണിലെ ആളുകളെ ഇമിറ്റെറ്റ് ചെയ്യുന്നേ' എന്ന് കരയുന്ന നേരത്ത് ഇതല്ല നിങ്ങൾക്ക് വേണ്ടതെന്നു മനസിലാക്കിച്ചുകൊടുത്താൽ അടുത്ത സീസണിൽ ഈ ടൈപ്പ് വരില്ലല്ലോ.

അതല്ല ഈ സീസണിലും നിങ്ങൾ ഇതേ ബോറത്തരം 'ഇതെങ്കി ഇത്' എന്നുപറഞ്ഞ് വാങ്ങി മടിയിൽ വച്ചാൽ അടുത്ത സീസണിൽ ഇതിനേക്കാൾ വലുതെ ഇനി കിട്ടൂ, പറഞ്ഞില്ല എന്നുവേണ്ട (പോസ്റ്റിട്ടിട്ടൊന്നും കാര്യമില്ല എന്നറിയാം. നാളെ എനിക്കൊരു കുറ്റബോധം തോന്നണ്ടല്ലോ എന്നുവച്ച് മാത്രം ഇടുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+