'ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഞാൻ ജീവിതം അവസാനിപ്പിക്കുമെന്ന് കരുതി; അതും വിറ്റ് കാശാക്കും അവർ'; ജാസ്മിൻ
ബിഗ് ബോസ് തനിക്ക് അനുകൂലമായിട്ടാണ് കളിച്ചിരുന്നതെങ്കിൽ പുറത്തിറങ്ങുമ്പോൾ ഇത്രയും വിമർശനം തനിക്ക് നേരിടേണ്ടി വരുമായിരുന്നില്ലെന്ന് ജാസ്മിൻ ജാഫർ. താൻ ചെയ്ത നല്ല കാര്യങ്ങളൊന്നും അവർ പുറത്തുവിട്ടില്ല. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ക്രൂ അംഗങ്ങൾ വന്ന് തന്നോട് ക്ഷമ ചോദിച്ചു,തന്നെ ഇങ്ങനെയൊന്നും കാണിക്കാൻ അവരും ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞെന്നും ജാസ്മിൻ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
'ഞാൻ ലാലേട്ടന്റെ മോളാണ്, ബിഗ് ബോസിന്റെ മരുമോളാണ് എന്നൊക്കെ പരിഹാസം കേട്ടിരുന്നു. അതിലൊക്കെ എനിക്ക് അഭിമാനമേ ഉള്ളൂ. എനിക്ക് അനുകൂലായിട്ടാണ് ബിഗ് ബോസ് കളിച്ചതെന്ന വിർശനം ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ അനുകൂലിച്ചിരുന്നുവെങ്കിൽ ഇത്രയും നെഗറ്റീവ് ഷെയ്ഡുമായി ഞാൻ പുറത്തിറങ്ങില്ലായിരുന്നു.

എന്റെ ഒരു നല്ലതും അവർ കാണിച്ചിട്ടില്ല. ബിഗ് ബോസ് പാർട്ടി കഴിഞ്ഞപ്പോൾ ഒരു കൂട്ടം ക്രൂ മെമ്പേഴ്സ് വന്ന് എന്നോട് ക്ഷമ പറഞ്ഞിട്ടുണ്ടായിരുന്നു. അവർ പറയുന്നത് ഞങ്ങൾ ഉദ്ദേശിച്ചത് ഇങ്ങനെയല്ലെന്നാണ്. എഡിറ്റേഴ്സ് ഉൾപ്പെടെ പലരും പറയുന്നത് ഞങ്ങൾ ഇങ്ങനെ ഉദ്ദേശിച്ചിട്ടില്ല, പക്ഷെ ഇങ്ങനെ ആയിപ്പോയെന്നാണ്. ഇനി അവരോട് പറഞ്ഞിട്ട് എന്ത് കാര്യമാണ്.
ബിഗ് ബോസിന് ശേഷം പലരും അറിഞ്ഞു. ഫെയിം ഉണ്ടായി കാശുണ്ടായി, ശരിയാണ് ഇതിനൊക്കെ വേണ്ടിയാണ് പോയത്, നമ്മുടെ കരിയറിനെ മറ്റൊരു ലെവലിൽ കൊണ്ടുപോകാനാണ് വിചാരിച്ചത്. ജീവിതം വെച്ച് കളിച്ചതല്ല ഞാൻ, എന്റെ ജീവിതം അതിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് ചെയ്തത്. ഷോ എന്നെ അത്രയും നെഗറ്റീവായി കാണിച്ചിട്ട് അവർ എനിക്ക് കപ്പ് തന്നോ? അതിലെനിക്ക് പരാതിയൊന്നുമില്ല. എനിക്ക് എന്റെ ദിവസ വേതനം കിട്ടുന്നുണ്ടായിരുന്നു.
ഫൈനൽ 5 ൽ വരും എന്ന പ്രതീക്ഷ പോലും എനിക്ക് ഇല്ലായിരുന്നു. ഓരോ വീക്കും സേവ് ആകുമ്പോൾ ഇതെങ്ങനെ എന്ന് തോന്നാറുണ്ട്. യുട്യൂബർ എന്ന നിലയിലാണ് ഞാൻ നിൽക്കുന്നതെന്നാണ് ഞാൻ വിചാരിക്കുന്നത്. പുറത്ത് ഇത്രയും വെറുക്കപ്പെട്ടിട്ടും ഞാൻ അവിടെ നിന്നല്ലോയെന്ന അഭിമാനം ഉണ്ട്.
സൈബർ ആക്രമണം ഉണ്ടായാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് കരുതിയവർ ഉണ്ട്. ഞാൻ ആത്മഹത്യ ചെയ്താൽ ആർക്ക് പോയി, എന്റെ തന്തക്കും തള്ളക്കും പോയി, അല്ലാതെ ആർക്കും പോകില്ല. ഞാൻ ആത്മഹത്യ ചെയ്താൽ അതിനെയും വിറ്റ് കാശാക്കാൻ വരുന്നവർ കാണും', താരം പറഞ്ഞു.
ഒരു ഘട്ടത്തിൽ ജാസ്മിന് ഹൗസിലേക്ക് ഡ്രസുകൾ വന്നിരുന്നില്ല. ഇത് ഹൗസിനകത്തും പുറത്തും ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് വരാതിരുന്നതെന്നും ജാസ്മിൻ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. 'എനിക്ക് ഒരു സമയമായപ്പോൾ ബിഗ് ബോസിലേക്ക് ഡ്രസ് വരുന്നുണ്ടായിരുന്നില്ല. ഞാൻ ഫ്രണ്ട്സ് എന്ന് കരുതിയ ചിലരോടാണ് എനിക്ക് ഡ്രസ് അയക്കാൻ ഞാൻ ഏൽപ്പിച്ച് പോയത്. ഒരു സമയം ആയപ്പോൾ അവർ തീരുമാനിക്കുകയാണ് ജാസ്മിന് ഇനി ഡ്രെസ് അയക്കേണ്ടെന്ന്. അപ്പോൾ ബുട്ടീക്കുകാർക്കും എന്റെ കുടുംബത്തിനും അറിയുന്നില്ല എന്ത് ചെയ്യണമെന്ന്. ഞാൻ അവിടെ ഡ്രെസ് ഇല്ലാതെ വിഷമിക്കുന്നു.
എന്റെ എക്സിനാണ് ഞാൻ നമ്പർ കൊടുത്ത് പോയത്. പുള്ളി വീട്ടുകാർക്ക് നമ്പർ കൊടുക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പുള്ളി ഇവർ ചോദിച്ചിട്ടും കൊടുത്തില്ല. കുറെ ചോദിച്ചതിന് ശേഷമാണ് നമ്പർ കൊടുത്തത്. അങ്ങനെയാണ് പിന്നെ ഡ്രസ് വന്ന് തുടങ്ങിയത്', ജാസ്മിൻ വ്യക്തമാക്കി.












Click it and Unblock the Notifications