Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ വമ്പൻ ട്വിസ്റ്റ്; പൂജക്ക് ഡിസ്ക് പ്രശ്നം..പുറത്തായി, സിജോയുടെ റീ എൻട്രി, ഇനി കളി മാറും

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എത്തിയ മത്സരാർത്ഥികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്നു പൂജ കൃഷ്ണ. തന്റെ എതിരാളികളെ കുറിക്ക് കൊള്ളുന്ന മറുപടി കൊണ്ട് നേരിടാൻ പൂജയ്ക്ക് സാധിച്ചിരുന്നു. ഫിസിക്കൽ ഗെയിമുകളിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഈ സീസണിലെ ഫൈനൽ ഫൈവ് വരെ എത്താൻ പൂജയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നു.

എന്നാൽ പ്രേക്ഷകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂജ കൃഷ്ണ ടാസ്കിനിടയിൽ പരിക്കേറ്റ് പുറത്തായെന്ന വിവരം പങ്കിട്ടെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്റിൻ. ഒരു ടാസ്കിനിടയിൽ പങ്കെടുത്തതിന് പിന്നാലെ പൂജ നടുവേദന കൊണ്ട് പുളയുകയും കരയുകയും ചെയ്യുന്ന പ്രമോ വീഡിയോ ഇന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. പൂജയ്ക്ക് ഡിസ്ക് പ്രശ്നം ആയെന്നും വിശ്രമം എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചുവെന്നും പറയുകയാണ് നാദിറ. ഈ ആഴ്ച വമ്പൻ ട്വിസ്റ്റുകൾക്കുള്ള സാധ്യതയും നാദിറ തന്റെ യുട്യൂബിൽ പങ്കിട്ട വീഡിയോയിൽ പ്രവചിക്കുന്നുണ്ട്. വായിക്കാം

pooja-sijo-17

'വൈൽഡ് കാർഡ് ആയ പൂജ ആരോഗ്യ പ്രശ്നത്തെ തുടർന്ന് രണ്ടാഴ്ച മാറി നിൽക്കുകയാണ്. ഒരു സ്പോൺസേഡ് ടാസ്കിൽ വളരെ നന്നായി മത്സരിച്ചിരുന്നു പൂജ. അതിന് പിന്നാലെ പൂജയുടെ ഡിസ്കിന് പ്രശ്നം ഉണ്ടായി.രണ്ടാഴ്ചത്തേക്ക് വിശ്രമം പറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ പൂജ ഹൗസിൽ നിന്ന് മാറി നിൽക്കുകയാണ്. പൂജ പവർ ടീം അംഗമായിരുന്നു. പൂജ മാറി നിൽക്കുമ്പോൾ അവിടെ ഒരു അംഗത്തിന്റെ കുറവുണ്ട്. അതുകൊണ്ട് തന്നെ ഹൗസിലേക്ക് മറ്റൊരാൾ കയറുകയാണ്, ഗബ്രിയാണ് കയറിയത്. ഗബ്രി പവർ ടീമിലേക്ക് കയറുമ്പോൾ ഇനി കളി മാറിയേക്കും. ഗബ്രിയുടെ മറ്റൊരു വേർഷൻ നമ്മുക്ക് കാണാൻ സാധിച്ചേക്കും. ഗബ്രി ടാസ്ക് കളിച്ചാണ് പവർ ടീമിൽ കയറിയതെന്നാണ് മനസിലാക്കിയത്.

പൂജയ്ക്ക് റീ എൻട്രി ഉണ്ടാകുമോയെന്ന് അറിയില്ല. സിജോ റീ എൻട്രി നടത്തുന്നുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് പൂജ വിശ്രമം എടുക്കുന്നത്. നാട്ടിൽ വന്നിട്ടാകുമോ വിശ്രമം എന്നൊന്നും വ്യക്തമല്ല. പവർ ടീമിൽ ഗബ്രി എത്തിയതോടെ ജാസ്മിനും ഗബ്രിയും ചേർന്നൊരു മത്സരം കാണാൻ സാധിക്കും. പ്രത്യേകിച്ച് സിബിൻ പവർ ടീമിൽ നിന്നും പുറത്തായ സാഹചര്യത്തിൽ.

സിബിൻ ശക്തനായൊരു മത്സരാർത്ഥിയാണ്. അദ്ദേഹം ഇപ്പോൾ വളരെ ഡൗൺ ആയിട്ടുണ്ട്, എന്തായാലും വ്യത്യസ്തമായൊരു ഗെയിം കാണാൻ സാധിക്കട്ടെ', നാദിറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+