പൂജ കൃഷ്ണയുടെ പ്രണയം..പങ്കാളിയുടെ ചിത്രങ്ങൾ പങ്കിട്ട് പൂജ കുറിച്ചത് കണ്ടോ..ജാസ്മിനുള്ള കൊട്ടോ?
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയായിരുന്നു പൂജ കൃഷ്ണ. തുടക്കത്തിൽ ആരാധകർ വലിയ പ്രതീക്ഷ പുലർത്താതിരുന്ന മത്സരാർത്ഥി കൂടിയായിരുന്ന പൂജ. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട്, വന്ന രണ്ടാം ദിവസം തന്നെ ഹൗസിനകത്തും പുറത്തും ചർച്ചയാകാൻ പൂജയ്ക്ക് സാധിച്ചു. സാംവാദം ടാസ്കിനിടെ പൂജ നടത്തിയ പ്രകടനമായിരുന്നു ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ചത്.
പിന്നീട് തന്റെ നിലപാടുകൾ വ്യക്തമായി പറയുകയും ഫിസിക്കൽ ടാസ്കുകളിലടക്കം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത പൂജ ഹൗസിനുള്ളിലും പ്രിയങ്കരിയായി. എന്നാൽ അപ്രതീക്ഷിതമായി ഹൗസിൽ നിന്ന് പൂജയ്ക്ക് പടിയിറങ്ങേണ്ടി വന്നു. ടാസ്കിനിടെ ഉണ്ടായ പരിക്കിനെ തുടർന്നായിരുന്നു പൂജയ്ക്ക് ഷോയിൽ നിന്നും പിൻമാറേണ്ടി വന്നത്.

ചിത്രങ്ങൾ-പൂജ കൃഷ്ണ ഇൻസ്റ്റഗ്രാം
വീക്കെന്റ് എപ്പിസോഡിനിടെ നടത്തിയ ഫിസിക്കൽ ടാസ്കിൽ പങ്കെടുക്കവെയായിരുന്നു പൂജയ്ക്ക് പരിക്കേറ്റത്. ഡിസ്കിന് ചതവ് സംഭവിക്കുകയായിരുന്നു. അതികഠിനയമായ വേദനയെ തുടർന്ന് പൂജ പൊട്ടിക്കരഞ്ഞു. ഉടൻ തന്നെ ബിഗ് ബോസ് ടീം ഇടപെട്ട് പൂജയ്ക്ക് വൈദ്യസഹായം ലഭ്യമാക്കി. പിന്നാലെയാണ് പൂജയ്ക്ക് ഇനിയും ഹൗസിൽ തുടരാൻ സാധിക്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളാൽ പുറത്ത് പോകുകയാണെന്നും ബിഗ് ബോസ് അറിയിച്ചത്.
പുറത്തെത്തിയ പൂജയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ ഭേദപ്പെട്ട് വരുന്നുണ്ടെന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചത്. സ്വന്തം വിശേഷങ്ങൾ പൂജയും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പൂജ പങ്കിട്ടൊരു കുറിപ്പും ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ കാമുകനായ അഖിലിനൊപ്പമുള്ള ചിത്രങ്ങളാണ് പൂജ പങ്കിട്ടിരിക്കുന്നത്' കൺഫ്യൂസ്ഡ് റിലേഷൻഷിപ്പിന്റെ കാലത്ത്, പ്രണയം എന്തെന്ന് വ്യാജമായും കൃത്രിമമാക്കിയും കാണിക്കുന്നവരോട് പ്രണയം എന്തെന്ന് ഞാൻ പറയാം, 'ലൗ ഈസ് ഹോം'. നമ്മൾ എന്താണെന്ന് നാം കാണിക്കു, നമ്മൾ എവിടെ നിന്നെന്ന് കാണിക്കുന്ന, നമ്മൾ തിരിച്ചുപോകുന്ന ഇടം എന്ന് അഖിലിനെ ടാഗ് ചെയ്ത് കൊണ്ട് പൂജ കുറിച്ചത്. അഖിലിനെ കുറിച്ച് ഷോയിൽ വെച്ച് തന്നെ പൂജ തുറന്നുപറഞ്ഞിരുന്നു. തന്റെ പങ്കാളിക്ക് കൊടുത്ത് വാക്ക് പാലിക്കാൻ കഴിയാതെ പുറത്ത് പോകേണ്ടി വന്നല്ലോയെന്നായിരുന്നു ഷോയിൽ നിന്നും പുറത്താകുന്ന വേളയിൽ പൂജ പറഞ്ഞത്.
അതേസമയം തന്റെ പങ്കാളിയെ കുറിച്ചുള്ള പൂജയുടെ കുറിപ്പ് ജാസ്മിനുള്ള കൊട്ടാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. പുറത്തുള്ള തന്റെ കാമുകന് വാക്കുകൊടുത്ത് വന്നതിന് ശേഷം ബിഗ് ബോസ് ഹൗസിൽ വെച്ച് തനിക്ക് ഗബ്രിയോട് പ്രണയമാണെന്നും ഗബ്രിയോടുള്ള റിലേഷനിൽ താൻ കൺഫ്യൂസ്ഡ് ആണെന്നും പറഞ്ഞ ജാസ്മിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതേസമയം ഗബ്രിയോട് തനിക്ക് പ്രണയമാണെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞതിന് പിന്നാലെ ഇനിയും ജോക്കറായി തുടരാൻ ഇല്ലെന്നും ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും പ്രതിശ്രുതവരനായ അഫ്സൽ അമീർ വ്യക്തമാക്കിയിരുന്നു. തന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞുവെന്നായിരുന്നു അഫ്സൽ തുറന്നടിച്ചത്.












Click it and Unblock the Notifications