Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രാക്ടിക്കലി വിവാഹത്തിലെത്തില്ല, അതുകൊണ്ട് പ്രണയിക്കുന്നില്ല'; തുറന്നുപറഞ്ഞ് ഗബ്രിയും ജാസ്മിനും

കൊച്ചി: തങ്ങൾ തമ്മിൽ വെറും സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ തുടക്കം മുതൽ ഗബ്രിയും ജാസ്മിനും പറയുന്നത്. ഇരുവരുടേയും കോമ്പോയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾ സംബന്ധിച്ച് വൈൽഡ് കാർഡ് ആയി എത്തിയ സായ് കൃഷ്ണ സൂചന നൽകിയപ്പോഴും സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹത്തെ എന്തുകൊണ്ടാണ് ആളുകൾ തെറ്റിധരിക്കുന്നതെന്ന ചോദ്യമാണ് ജാസ്മിൻ ഉയർത്തിയത്. ഇപ്പോഴിതാ മറ്റൊരു വൈൽഡ് കാർഡായ സിബിനുമായുള്ള സംസാരത്തിനിടെ വീണ്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകുകയാണ് ഗബ്രിയും ജാസ്മിനും. പ്രാക്ടിക്കലായി ഇത് നടക്കില്ലെന്നും പിന്നെ എന്തിനാണ് പ്രണയിക്കുന്നതെന്നുമാണ് സിബിന്റെ ചോദ്യത്തിന് ഇരുവരുടേയും പ്രതികരണം. വായിക്കാം

'എനിക്ക് ഇവനെ ഇഷ്ടമാണ്. പ്രണമായാകാനുളള താത്പര്യമില്ല. പ്രാക്ടിക്കലായിട്ട് ഇത് നടക്കില്ല, പിന്നെ പ്രണയിക്കുന്നത് എന്തിനാണ്. അതാണ് സിമ്പിളായി പറയാവുന്ന കാര്യം. പ്രണയം അല്ല, ഇഷ്ടമല്ല', ജാസ്മിൻ പറഞ്ഞു. 'മ്യൂച്വലായി ഞങ്ങൾ അംഗീകരിക്കണമല്ലോ പ്രണയമാണെന്ന്, ഞങ്ങൾക്ക് പ്രണയമില്ല. പ്രണയ ജോഡികളെക്കാൾ സ്പെഷ്യൽ ആകുന്നത് ഫ്രണ്ട്ഷിപ്പാണ്. ഫ്രണ്ട്ഷിപ്പിൽ നിൽക്കുന്നതാണ് ബ്യൂട്ടിഫുൾ. വൃത്തികേടായി ആളുകൾ ഈ ബന്ധത്തെ ചിത്രീകരിക്കുന്നത് മാത്രമേ പ്രശ്നമുള്ളൂ', എന്നായിരുന്നു ഗബ്രിയുടെ വാക്കുകൾ.

jas-1

അതേസമയം തനിക്ക് വീട്ടുകാരും ഞാൻ വരുമെന്ന് വാക്ക് കൊടുത്തിട്ടുള്ളൊരു മനുഷ്യനുമുണ്ടെന്നും അത് മാത്രമേ എന്നെ ബാധിക്കുന്നുള്ളൂവെന്നും ജാസ്മിൻ പറഞ്ഞു. അതേസമയം താൻ ഒരിക്കലും ഇമേജ് കോൺഷ്യസ് അല്ലെന്നും ജാസ്മിൻ വിശദീകരിച്ചു. 'എനിക്ക് മനസിലാകാത്തത് ഒരു കിസിലോ, കെട്ടിപിടിക്കലിലോ നെറ്റിയിൽ മുത്തം വെയ്ക്കുന്നതോ ഒക്കെ പ്രശ്നമാണോ', ജാസ്മിൻ ചോദിച്ചു.

അതിനിടെ കൂടെ നിൽക്കുന്നവരെ വെറുതെ അൺകംഫർട്ടബിളാക്കാൻ ചില എക്സ്പ്രഷനുകളൊക്കെ താൻ മനപ്പൂർവ്വം ഇടുന്നതാണെന്ന് ഗബ്രി പറഞ്ഞു. എന്നാൽ താൻ ഒരിക്കലും മനപ്പൂർവ്വം കാണിച്ചിട്ടില്ലെന്നും എന്റെ കണ്ണിൽ ഇഷ്ടം കണ്ടിട്ടുണ്ടെന്നും അത് യഥാർത്ഥമാണെന്നും ജാസ്മിൻ വിശദീകരിച്ചു. അതേസമയം തന്റെ വിവാഹം നിശ്ചയിച്ചിട്ടില്ലെന്ന് ഇന്ന് രാവിലെ അഭിഷേകുമായുള്ള സംസാരത്തിനിടെ ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു. വാക്ക് പറഞ്ഞിട്ടേയുള്ളൂവെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ ബിഗ് ബോസിൽ പോകും മുൻപ് വിവാഹ നിശ്ചയം നടത്തണമെന്ന് ജാസ്മിൻ വാശിപിടിച്ചെന്നും അതിനാൽ വിവാഹം ഉറപ്പിച്ചിട്ടാണ് ജാസ്മിൻ പോയതെന്നുമാണ് താരത്തിന്റെ പ്രതിശ്രുത വരനായ അഫ്സൽ വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+