'വന്തിട്ടേന്ന് സൊല്ല്'; മിന്നൽ പിണരൊന്നുമല്ല, അതുക്കും മേലെ?ബിഗ് ബോസ് സീസൺ 6 ആദ്യ സൂചനയുമായി മോഹൻലാൽ
കൊച്ചി: മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസൺ 5 അവസാനിച്ചതോടെ പുതിയ സീസൺ എന്ന് വരും എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഷോയുടെ പ്രമോ വീഡിയ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന രസകരമായ പ്രൊമോ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഷോ പ്രവചനാതീതമായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. കഷ്ടപ്പെട്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് പരീക്ഷയുടെ അന്ന് അപകടത്തിൽ പെട്ട് ആശുപത്രിയിലാകുന്നതാണ് വീഡിയോയിലെ രംഗം. ഇതിന് പിന്നാലെ അവതാരകനായ മോഹൻലാൽ വന്ന് ഇതിലും പ്രവചനാതീതമായിരികും ബിഗ് ബോസ് സീസൺ 6 എന്ന് പറയുന്നതാണ് വീഡിയോ. ഉടൻ സീസൺ തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.

സീസൺ 6 ന്റെ ലോഗോ അടുത്തിടെ ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു. ലോഗോയിൽ മിന്നൽപ്പിണരിനാൽ ആറ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സീസണിന്റെ തീം എന്താണെന്ന് വ്യക്തമാക്കല്ല.അതേസമയം സീസൺ 5 നെക്കാൾ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാകുമോ 6 വേദിയാകുകയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മത്സരാർത്ഥികളായി ആരൊക്കെ എത്തുമെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്.
നിരവധി പേരുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. സീസൺ 4 താരമായ റോബിന്റ മുൻ സുഹൃത്തും സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാട്, നടി ബീന ആന്റണി, തൊപ്പി, അജിൻ വർഗീസ്, റൈഡർ ഗേൾ അനീഷ , ശ്രീലക്ഷ്മി അറക്കൽ,സോഷ്യൽ മീഡിയ ഇൻഫ്ലുറൻസറായ ഹെലനോസ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ, കുടുംബ വിളിക്ക് എന്ന സീരിയയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ശരണ്യ ആനന്ദ് , യുട്യൂബറായ കുഞ്ഞൻ പാണ്ടിക്കാട എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് അഫ്സൽ, സോഷ്യൽ മീഡിയ ഇൻഫ്ലുറൻസും നടനുമായ സാഫ് ബോയ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് സഫ്വാൻ, നടൻ ജിഷിൻ മോഹൻ, ഗായത്രി സുരേഷ്, അമല ഷാജി, ഡയാന ഹമീദ്, മഞ്ജുഷ മാർട്ടിൻ, സുധീർ സുകുമാരൻ എന്നിവരുടെ പേരുകളെല്ലാം ചർച്ചയാകുന്നുണ്ട്. എന്നാൽ ആരായിരിക്കും യഥാർത്ഥ പോരിനെത്തുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. കോമണേഴ്സ് വീഭാഗത്തിൽ ഇത്തവണ രണ്ട് പേർ ഉണ്ടായേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.












Click it and Unblock the Notifications