Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസ് മലയാളം സീസൺ 6 നിർണായക ദിനത്തിലേക്ക് എത്തുമ്പോൾ; രജിത് കുമാറിന് പറയാനുള്ളത്

ബി​ഗ് ബോസ് മലയാളം സീസൺ 6 അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ സീസണുകൾ പോലെയല്ല ഇത്തവണത്തെ സീസൺ. തുടക്കം മുതൽക്ക് തന്നെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സീസണായിരുന്നു. തുടക്കത്തിൽ തന്നെ മത്സരാർത്ഥികൾക്കിടയിൽ അടിയുണ്ടാവുകയും ഒരാളെ പുറത്താക്കുകയും ഒരാളെ പരിക്കേറ്റ ആളെ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിബിൻ എന്ന മത്സരാർത്ഥിയും പുറത്തുപോയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ബി​ഗ് ബോസിൽ നടക്കുന്നത്. അമ്പത് ദിവസം കടന്നാൽ മാറ്റം ഉണ്ടാകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 6 ന് ആശംസകളുമായി എത്തിയിരിക്കുകയാണ് മുൻ മത്സരാർത്ഥി ആയിരുന്ന ഡോ. രജിത് കുമാർ‌. മികച്ച പ്രകടനമാണ് എല്ലാ മത്സരാർത്ഥികളും ഷോയിൽ നടത്തുന്നതെന്ന് ഡോ രജിത് കുമാർ പറഞ്ഞു. പ്രണയത്തിൽ വെള്ളം ചേർക്കരുതെന്നും രജിത് കുമാർ പറയുന്നു.

bb

ബി​ഗ് ബോസ് സീസൺ 6 അടിപൊളിയായി മുന്നേറുന്നു ആണ് രജിത് കുമാർ പറയുന്നു. താൻ ഒരിക്കലും കള്ളം പറയില്ലെന്നും എല്ലാവരും മികച്ചവരാണെന്നും ആണ് രജീത് കുമാർ പറയുന്നു. കുറേപ്പേർ മുന്നിൽ എത്തിയിട്ടുണ്ട്. കുറച്ച് പേർ പുറകെ നിന്ന് വരികയും ചെയ്യുന്നു. ബി​ഗ് ബോസിൽ ഇനിയും50 ദിലസങ്ങളുണ്ട്. പിന്നിൽ ഇനിയും മുന്നിലോട്ട് വരാം എന്നും രജിത് കുമാർ പറയുന്നു.

എന്റെ പ്രാണ ശ്വാസം ബി​ഗ് ബോസാണ്. അതിന്റെ നിലവാരം താഴേക്ക് പോകാൻ ഒരിക്കലും താൻ അനുവദിക്കില്ല. അതുകൊണ്ട് ചില സമയങ്ങളിൽ വിമർശനങ്ങളുന്നയിക്കും. എന്നാലും മികച്ച പ്രകടനമാണ്. ഞാൻ ബി​ഗ് ബോസിനെ പ്രണയിക്കുന്നു. നിങ്ങളും പ്രണയിക്കുക. ​ഗെയിമിനെ പ്രണയിക്കുക.

പരസ്പരം പ്രണയിക്കുകയ പക്ഷേ പ്രണയം ദിവ്യമായ അനുഭൂതിയാണ് മാലിന്യം ചേർക്കാതിരിക്കുക അതിൽ വെള്ളം ചേർക്കാതിരിക്കുക. മികച്ച പ്രകടനവുമായി മുന്നോട്ട് പോവുകയാണെന്നും രജിത് കുമാർ പറയുന്നു.

ഞങ്ങൾ രണ്ട് മത്സരാർത്ഥികളാണ് നിങ്ങൾക്ക് ആശംസകൾ നേരുന്നതെന്നു. ബി​ഗ് ബോസ് സീസൺ രണ്ടിൽ തനിക്ക് കരുത്ത് പകർന്ന ചിന്നു എന്ന പാവയുമുണ്ട്. എന്ന് രജിത് കുമാർ പറയുന്നു. തനിക്ക് തന്ന ഒരു ട്രോഫിയാണെന്നും പറയുന്നു. ഷോയ്ക്കും ലാലേട്ടനുമൊക്കെ രജിത് കുമാർ ആശംസകളും നേരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+