Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആണെന്ന് മനസ്സിലായത് ആ നിമിഷം: അതോടെ താല്‍പര്യം പോയെന്ന് രജിത് കുമാർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജാസ്മിന്‍ ജാഫറിനെക്കുറിച്ച് തുടക്കത്തില്‍ മികച്ച അഭിപ്രായമായിരുന്നു ഉണ്ടായിരുന്നതെന്ന് മുന്‍ ബിഗ് ബോസ് താരമായ രജിത് കുമാർ. ജാസ്മിനെ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നു. ഷോ തുടങ്ങുന്ന ആദ്യ ദിവസം തലയൊക്കെ മറച്ചുകൊണ്ടാണ് വേദിയിലേക്ക് എത്തിയത്. നല്ല കുലീനത്തമുള്ളൊരു പെണ്‍കുട്ടി. നല്ലൊരു വിശ്വാസിയുടെ ലക്ഷണം കൂടെ കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമായെന്നും രജിത് കുമാർ പറയുന്നു.

ഇതെല്ലാം കണ്ടപ്പോഴും നന്നായി കളിക്കുകയാണെങ്കിലും വോട്ട് ജാസ്മിന് തന്നെയെന്ന് ഉറപ്പിച്ചു. മൂന്ന് ദിവസം അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് നാലമത്തെ ദിവസം രാത്രിയോ മറ്റോ ചില ആക്ടിവിറ്റികള്‍ കാണുന്നത്. അതോടെയാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഇതിനകത്ത് ആവശ്യം പോലെയുണ്ടെന്ന് മനസ്സിലായതെന്നും രജിത് കുമാർ വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് മാക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

jasmin-rajitkumar

ആരുടേയും യഥാർത്ഥ സ്വഭാവം ഏത് സമയവും പുറത്ത് വരാം. അതാണ് ബിഗ് ബോസ് ഷോയുടെ വിജയം. പുറത്ത് നല്ല ക്ലീന്‍ ഇമേജ് ഉണ്ടാക്കി, ആള്‍ക്കാരെ മുഴുവന്‍ പറ്റിച്ചോ, വിദഗ്ധമായി സംസാരിച്ചും വളച്ചെടുത്തുമൊക്കെ നമ്മള്‍ വലിയ സംഭവമാണെന്ന ധാരണ ഉണ്ടാക്കി വെക്കും. എന്നാല്‍ ആരും ഇല്ലാത്ത സമയത്തോ മറ്റോ ഉള്ളിലെ മൃഗം പുറത്ത് ചാടും. അപ്പോഴാണ് അങ്ങനെ അവന്‍/അവള്‍ ചെയ്യുമോയെന്ന തോന്നലുണ്ടാകുന്നത്. അതിനുള്ള വേദിയാണ് ബിഗ് ബോസ്.

ജാസ്മിന്‍, നോറ, ജിന്റോ എന്നിവർ കാര്യങ്ങളെല്ലാം വിശദമായി പഠിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ ഉള്‍പ്പെടെ അഞ്ചുപേർ വെളിയില്‍ നിന്ന് പ്ലാന്‍ ചെയ്താണ് വന്നതെന്ന് ഒരു ദിവസം ജിന്റോ തന്നെ പറഞ്ഞിട്ടുണ്ട്. എന്നോടും കൂടെ നില്‍ക്കാന്‍ ഇവർ പറഞ്ഞെങ്കിലും ഞാന്‍ അവരോടൊപ്പം നില്‍ക്കാതെ മാറിപ്പോയെന്നും ജിന്റോ പറഞ്ഞു. ഇത് അവിടെ എല്ലാവരും അറിഞ്ഞു.

ഒരു ഫോണ്‍ നമ്പറിന്റെ കാര്യത്തില്‍ ജാസ്മിനും നോറയും റസ്മിനും തമ്മില്‍ സംസാരം ഉണ്ടായപ്പോള്‍ റസ്മിന്റെ ഫെയിസ് മുഴുവന്‍ മാറി ആകെ ഡൌണായി. ഇതൊക്കെ കണ്ടാണ് ഇവർ പുറത്ത് നിന്നെ പ്ലാന്‍ ചെയ്താണ് വന്നതെന്ന് ഞങ്ങളെപ്പോലുള്ളവർ മനസ്സിലാക്കുന്നത്. അപ്പോള്‍ യഥാർത്ഥത്തില്‍ പ്രേക്ഷകരുടെ നെഞ്ചില്‍ ചവിട്ടിയുള്ള കളിയല്ലേ ഇവർ കുറെയാളുകള്‍ ചെയ്തത്. ശുദ്ധമനസ്സോടെ വോട്ട് ചെയ്യാന്‍ ഇരിക്കുന്നവരാണ് മണ്ടന്മാരാകുന്നത്.

സൈക്കോളജി പഠിച്ച ഒരു വ്യക്തി എന്ന നിലയില്‍ കാര്യങ്ങള്‍ കൂടുതല്‍ വിശകലനം നടത്തിയപ്പോഴാണ് മനസ്സിലായത്, ഇവർ ഇന്നും ഇന്നലേയും പ്ലാന്‍ ചെയ്ത കാര്യമല്ല ഇത്, കുറേ നാളുകൊണ്ടുള്ള പ്ലാനിങ്ങാണ്. ബിഗ് ബോസ് വീടിലേക്ക് ചെന്ന് കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ ചെയ്യണം. ആർക്കും ഒരു അവസരവും കൊടുക്കാതെ എന്ത് വിഷയം ഉണ്ടായാലും അതിന് അകത്തേക്ക് ഇടിച്ച് കയറണം, എല്ലാ ഇടപെടലും നടത്തണമെന്നൊക്കെ ഇവർ തീരുമാനിച്ചെന്നും രജിത് കുമാർ പറയുന്നു.

ഇങ്ങനെ ഒരു പ്ലാനുമായി ആരും ബിഗ് ബോസിലേക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നത്. അങ്ങനെ വന്നാല്‍ ആളുകള്‍ക്ക് അത് പെട്ടെന്ന് മനസ്സിലാകുകയും നിങ്ങള്‍ പൊട്ടി പാളീസായി പുറത്തേക്ക് പോകുകയും ചെയ്യും. ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമേ നമ്മള്‍ ഇടപെടാന്‍ പാടുള്ളു. അല്ലാത്തിടത്ത് ചെയ്യരുത്. പുറത്ത് നിന്ന് ആരോ കൊടുത്ത കോച്ചിങ് ഇവർക്കൊക്കെയുണ്ട്. എന്നാല്‍ അതെല്ലാം പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ടെന്നും രജിത് കുമാർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+