ആ ചെറുക്കന്‍ ഒരു വാഴയാണ്: ജാസ്മിന്‍ അവന് നല്ലൊരു വളം; അപ്സര മാനിപ്പുലേറ്ററെന്നും രഞ്ജു രഞ്ജിമാർ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാർത്ഥിയായ ജാസ്മിന്റെ ചില നിലപാടുകളില്‍ എതിർപ്പുണ്ടെന്ന തുറന്ന് പറച്ചിലുമായി രഞ്ജു രഞ്ജിമാർ. അതൊരു ഗെയിം ഷോയാണ്. അവിടെ ചെന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലാണ് ഗെബ്രിയും ജാസ്മിനും ചേർന്ന് ഒരു കെമിസ്ട്രി വർക്കൌട്ടാക്കുന്നത്. അതുകൊണ്ട് തന്നെ അതൊരു പ്ലാന്‍ഡ് ആക്ടായിരുന്നുവോയെന്ന സംശയം സ്വാഭാവികമായും ഉണ്ടാക്കുമെന്നും രഞ്ജിമ പറയുന്നു. ജാങ്കോ സ്പെയിസ് ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ബിഗ് ബോസിലെ ന്റെ ഏറ്റവും ഫേവറിറ്റ് കോംമ്പോയാണ് പേർലി മാണി - ശ്രീനിജ് കോംമ്പോ. എത്രോയോ ദിവസം എടുത്തതിന് ശേഷമാണ് അവർ ഒന്ന് അടുക്കുന്നത്. അപ്പോഴും അതിർ വരമ്പുകള്‍ ലംഘിക്കാത്ത തരത്തില്‍ മുന്നോട്ട് പോയി. അത് കാണുമ്പോള്‍ തന്നെ നമുക്ക് സന്തോഷമായിരുന്നു. എന്നാല്‍ ജാസ്മിന്റേയും ഗബ്രിയുടേയും കാര്യത്തില്‍ അങ്ങനെ അല്ല. ഇവരുടേത് പ്രണയമാണോ സുഹൃത്ത് ബന്ധമാണോ എന്നൊന്നും മനസ്സിലാകുന്നില്ല. പൊതുവെ എനിക്കൊരു നീരസം ഉണ്ടായി.

എത്രയൊക്കെ ആണെങ്കിലും ഗബ്രിയും ജാസ്മിനും കിടന്ന് കളിക്കുന്നുതുകൊണ്ട് പുറമെയുള്ള ആളുകള്‍ക്ക് ഇതെല്ലാം എന്തായി എന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റിയുണ്ട്. ഗെയിം ഇവർ കൊണ്ടുപോകുന്നുണ്ട്. റസ്മിനൊക്കെ ശരിക്കും പറഞ്ഞാല്‍ ഇവരെക്കൊണ്ട് ഗെയിം കളിപ്പിക്കുകയാണ്. അർജുനൊന്നും അവിടെ ഒന്നും ചെയ്യുന്നില്ല.
ഞാന്‍ ഇതുവരെ കണ്ട ദിവസങ്ങളിലൊന്നും അർജുന്‍ ഒരു കുന്തവും ചെയ്തിട്ടില്ല. അഭിഷേക് ശ്രീകുമാറൊക്കെ വെറുതെ മസിലും പിടിച്ച് നില്‍ക്കുകയാണ്. ബിഗ് ബോസില്‍ കയറിയതിന് ശേഷം അവിടെ ആരാധകരെ ഉണ്ടാക്കിയത് ജിന്റോ മാത്രമാണ്. അദ്ദേഹം ജെനുവിന്‍ ആയതുകൊണ്ട് കിട്ടിയതാണ്. വർഷങ്ങളായിട്ട് എനിക്ക് ജിന്റോയെ അറിയാം. എന്നുവെച്ച് ഞങ്ങള്‍ അത്ര ക്ലോസ്ഡ് ഒന്നും അല്ല. മറ്റുള്ളവരെ അപേക്ഷിച്ച് ബിഗ് ബോസിലൂടെ നേടിയെടുത്ത വ്യക്തിയാണ് ജിന്റോയെന്നും രഞ്ജിമ പറയുന്നു.
ജാസ്മിനൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധകരുണ്ടായിരുന്നു. അതൊക്കെ വലിയ രീതിയില്‍ കുറഞ്ഞു. അതുപോലെയാണ് റിഷിയുടെ കാര്യം. അവനൊക്കെ അവിടെ ശരിക്കും ശകുനി കാര്യം കളിക്കുകയാണ്. കാര്യം എന്തൊക്കെയാണെങ്കിലും ജാസ്മിനോട് ഇടക്കൊക്കെ ഇഷ്ടം തോന്നാറുണ്ട്. അവള്‍ അവിടെ നിന്ന് പോയാല്‍ ഗെയിമിന്റെ ഒരു തോത് കുറയും.
അഭിഷേക് ശ്രീകുമാറിന്റെ നിലപാടുകള്‍ അങ്ങേയറ്റ് ട്രാന്‍സ് വിരുദ്ധത നിറഞ്ഞതാണ്. അതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അഭിഷേകിനോടൊക്കെ ട്രാന്‍സ് കമ്മ്യൂണിറ്റി ചെയ്ത ക്രൂരത. സംഭവം കൈവിട്ട് പോയി എന്ന കാര്യം അഭിഷേകിന് മനസ്സിലായി. അതോടെയാണ് അദ്ദേഹം പ്ലെയിറ്റ് മാറ്റിയത്. അദ്ദേഹം കപ്പ് നേടുന്നതോ അല്ലെങ്കില്‍ പുറത്താകുന്നതോ ഒന്നും ഞങ്ങള്‍ക്ക് വിഷയമല്ല. പക്ഷെ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ മോശമായി ബാധിക്കുന്നതാണ്.
ബിഗ് ബോസിലെ ഒന്നാന്തരം മാനിപ്പുലേററ്ററായിട്ട് തോന്നുന്നത് അപ്സരയെയാണ്. കാര്യങ്ങളേയെല്ലാം ഒളിച്ച് നിന്ന് നോക്കി, കൃത്യമായി എവിടെ എറിയണമെന്ന് അവള്‍ക്ക് അറിയാം. ശ്രീതു ഒരു ജെനുവിന്‍ പേഴ്സണാണ്. ബിഗ് ബോസിലെ എന്റർ ടെയിനർ ജാന്മണിയായിരുന്നു. വളരെ പ്രതീക്ഷയോടെ വന്നിട്ട് ഒന്നും അല്ലാതെ ആയിപ്പോയത് സായിയും നന്ദനയുമാണെന്നും അവർ വ്യക്തമാക്കുന്നു.
ബിഗ് ബോസിലെ വാഴ എന്ന് പറയുന്നത് ഗബ്രിയാണ്. ആ ചെറുക്കന്‍ വാഴയാണ്. ഒറ്റക്ക് നിന്ന് കളിക്കാന്‍ പറ്റില്ല. ജാസ്മിന്‍ ഉള്ളതുകൊണ്ടാണ് അവന്‍ കളിച്ചുപോകുന്നത്.അവന് നല്ലൊരു വളമാണ് ജാസ്മിന്. ജാസ്മിന്റെ കാര്യം നോക്കുകയാണെങ്കില്‍ ഗബ്രിയില്ലെങ്കില്‍ ജാസ്മിന് മികച്ച ഗെയിം കളിക്കാനും ഒരുപാട് ആരാധകരെ ഉണ്ടാക്കാനും സാധിക്കുമായിരുന്നു. അവള്‍ ടോപ്പില്‍ വരുമായിരുന്നുവെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications