ബിഗ് ബോസേ ഇത് നീതിയില്ല: വോട്ടുണ്ടായിട്ടും രതീഷ് പുറത്തായി: കഴിഞ്ഞ തവണയും സംഭവിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് രതീഷ് കുമാർ. പൂർണ്ണമായും വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ബിഗ് ബോസില്‍ നിന്നും ഓരോ ആഴ്ചയും താരങ്ങള്‍ പുറത്ത് പോകുന്നത്. എന്നാല്‍ എല്ലാ സീസണിലും ഇക്കാര്യത്തില്‍ സംശയം ഉയർത്തിക്കൊണ്ട് ചിലർ രംഗത്ത് വരാറുണ്ട്. ഇത്തവണ ഇതാ ആദ്യ ആഴ്ചയില്‍ തന്നെ അത്തരം ആരോപണങ്ങള്‍ ഉയർന്നിരിക്കുകയാണ്.
രതീഷിനെ വോട്ടുണ്ടായിട്ടും ബിഗ് ബോസ് പുറത്താക്കുകയായിരുന്നുവെന്നാണ് ഒര ബിഗ് ബോസ് ആരാധകന്‍ ആരോപിക്കുന്നത്. ഇതിന് കാരണമായത് വ്യക്തിഹത്യയാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ പങ്കുവെച്ച ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

സുരേഷിനെ വ്യക്തിഹത്യ ചെയ്ത കുറ്റത്തിന് ഉറപ്പായും രതീഷിനെ പുറത്താക്കാൻ ബിബി ക്രൂവിനു പൂർണ അധികാരം ഉണ്ട്... അവരുടെ തീരുമാനത്തെ ശെരിക്കും വെയ്ക്കുന്നു... മുൻ സീസണുകളിൽ റൂൾ തെറ്റിച്ചതിനു ഡെയിഞ്ചർ ഫിറോസ്, രജിത് കുമാർ, റോബിൻ എന്നിവരെ ബിഗ് ബോസ്സ് പുറത്താക്കി മാതൃക കാണിച്ചിട്ടുമുണ്ട്.
എന്നാൽ കഴിഞ്ഞ സീസണിലും ഈ സീസണിലും ഉണ്ടായ രണ്ടു എലിമിനേഷൻ അത്രക്ക് നീതിപൂർവമായി തോന്നിയില്ല. കഴിഞ്ഞ വർഷം ഒരു പ്രമുഖ നടിയെ വ്യക്തിഹത്യ ചെയ്ത കുറ്റത്തിന് ആണ് വിഷ്ണു പുറത്തായത്. വിഷ്ണു ഔട്ട് ആവുന്നതിനു ഒന്നോ രണ്ടോ ദിവസം മുന്നേ ഈ നടി ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു. അതിൽ വിഷ്ണുവിനെതിരെ ബിബി ക്രൂവിനോട് പരാതി പറഞ്ഞിട്ടുണ്ട് എന്നും.
അവർ വിഷ്ണുവിനെ പുറത്താക്കാമെന്ന് ഉറപ്പ് പറഞ്ഞു എന്നും അവർ പറഞ്ഞിരുന്നു. ആ ആഴ്ചയാണ് വിഷ്ണു ഔട്ട് ആയത്. വോട്ടിങ്ങിൽ മുന്നിൽ ഉണ്ടായിരുന്ന വിഷ്ണു ഔട്ട് ആയി. പക്ഷെ, ബിബി പറഞ്ഞത് വോട്ട് ഇല്ലാത്തതുകൊണ്ട് വിഷ്ണു ഔട്ട് ആയത് എന്നാണ്. എന്നാൽ അത് സത്യമല്ല എന്ന വസ്തുത എല്ലാവർക്കും അറിയാം.
ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്, ഇത്തരമൊരു സംഭവം നടക്കുന്നത്. രതീഷിനു നല്ല വോട്ട് ഷെയർ ഉണ്ടായിരുന്നു. എന്നിട്ടും അയാൾ ഔട്ട് ആയി.ബിഗ് ബോസ്സ് ടീമിന് അയാളെ പുറത്താക്കാൻ 100% അധികാരം ഉണ്ട്. അങ്ങനെ പുറത്താക്കുമ്പോൾ, റൂൾ തെറ്റിച്ചത് കൊണ്ടാണ് പുറത്താകുന്നത് എന്ന് വ്യക്തമായി പറയണം. അത് മറ്റ് മത്സരാർത്ഥികൾക്ക് ഒരു വാണിംഗ് ആയിരിക്കും. അതുപോലെ പ്രേക്ഷകർക്ക് ഷോയുടെ ക്രെഡിബിലിറ്റിയിൽ വിശ്വാസം കൂടുകയും ചെയ്യും.
ഇതിപ്പോൾ വോട്ട് കൊടുത്തിട്ടും രതീഷ് പുറത്തായി എന്നറിയുമ്പോൾ പ്രേക്ഷകർക്ക് വോട്ടിങ്ങിൽ ഉള്ള വിശ്വാസം കുറയും. ഇത് ഷോയെ ബാധിക്കും.
അതുകൊണ്ട്, ബിബി ക്രൂ കൃത്യമായി രതീഷിനെ പുറത്താക്കിയത് സുരേഷ് വിഷയത്തിൽ ആണ് എന്നൊരു ക്ലാരിറ്റി ഉള്ള സ്റ്റേറ്റ്മെന്റ് ഇറക്കുന്നത് നല്ലതാവും എന്ന് തോന്നുന്നു.
ഷോയിൽ പറയാൻ ബുദ്ധിമുട്ട് ആണേൽ ഒഫീഷ്യൽ പേജിലോ ഗ്രൂപ്പിലോ ഒരു പോസ്റ്റ് ആയിട്ട് ഇട്ടാലും മതി. നിങ്ങൾ പ്രേക്ഷകരോട് സത്യം പറയുമ്പോൾ, പ്രേക്ഷകർക്ക് നിങ്ങളോടുള്ള വിശ്വാസം കൂടത്തെ ഉള്ളു.












Click it and Unblock the Notifications