Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഗെയിം ചെയ്ഞ്ചർ ഇയാളാണ്;അഖിലും റോബിനുമൊക്കെ പൊങ്ങി വന്നത് പോലെ'; കുറിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളും ഉണർന്ന് കഴിഞ്ഞു. മത്സരാർത്ഥികളുടെ ആദ്യ ദിവസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇതിനോടകം തന്നെ പല കുറിപ്പുകളും ചർച്ചയാകുന്നുണ്ട്. അതിനിടയിലാണ് ലോറൻസ് മാത്യു എന്നയാൾ ബിഗ് ബോസ് മലയാളം ഗ്രൂപ്പിൽ പങ്കിട്ടൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഈ സീസണിലെ ഗെയിം ചെയ്ഞ്ചർ ആകാൻ പോകുന്ന വ്യക്തിയെ കുറിച്ചാണ് ലോറൻസ് പ്രവചിച്ചിരിക്കുന്നത്. അതിന് കാരണവും ലോറൻസ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. വായിക്കാം

'ബിഗ് ബോസ്സിന്റെ ഒരു സൈക്കോളജി അനുസരിച്ച്, ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വെറുക്കപെടുന്ന ആളാവും ഒരു 20 -25 ദിവസമൊക്കെ കഴിയുമ്പോൾ മാസ്റ്റർ പ്ലയെർ ആയിട്ട് പൊങ്ങി വരുന്നത്.Wwe ഒക്കെ ചെറുപ്പം മുതൽ കാണുന്നവർക്ക് അറിയുന്ന ഒരു സൈക്കോളജി ഉണ്ട്, You need to hate the person to the core, to start loving him to his roots... ഒരു മനുഷ്യനെ കാമ്പോളം നിങ്ങൾ വെറുത്താൽ, പിന്നെ നിങ്ങൾ ആയാളെ വേരോളം സ്നേഹിക്കും.

robinakhilnew-1

റോബിൻ, Dr രജിത് കുമാർ, അഖിൽ മാരാർ ഒക്കെ ഇങ്ങനെ ഫിൽറ്റർ ചെയ്തു പതപോലെ മുകളിലേക്ക് പൊങ്ങി വന്നവർ ആണ്. കഴിഞ്ഞ വർഷം ലോഞ്ച് ഇവന്റിന് മാരാരെ കണ്ടപ്പോൾ cinephile ഗ്രൂപ്പിൽ "അണ്ണൻ വന്തിട്ടെന്നു സൊല്ല് " എന്നും പറഞ്ഞിട്ട് ഒരു കട്ട സർക്കാസം പോസ്റ്റ്‌ ഇട്ട ഒരാളായിരുന്നു ഞാൻ. അന്ന് ഏറ്റവും കൂടുതൽ അഖിലിനെ കളിയാക്കി പോസ്റ്റ്‌ ഇട്ടത് ഞാനായിരുന്നു.
എന്നാൽ ആ വെറുപ്പ്, വെണ്ണ കടഞ്ഞെടുക്കുന്നത് പോലെ, സ്നേഹമായി മുകളിലേക്ക് പൊങ്ങി വന്നു. ഈ ഞാൻ തന്നെ പിന്നീട് 2 അഖിൽ മാരാർ ആർമി ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു.

ബിഗ് ബോസ്സ് സൈക്കോളജി നല്ലപോലെ അറിയുന്നത്കൊണ്ട് ഞാൻ പറയുന്നു... Ratheesh is gonna be the game changer this season. ഒരു വിഭാഗം അയാളെ പുച്ഛിക്കുകയും വെറുക്കുകയും ചെയ്യും. അയാൾ എത്ര ടോക്സിക് ആണെന്ന് എനിക്ക് അറിയില്ല.. അല്പം ടോക്സിക് ആയ ആളുകൾ മാത്രമേ ബിഗ് ബോസ്സിൽ ജയിച്ചിട്ടുള്ളു. മണിക്കുട്ടൻ ഒരു അപവാദമാണ്.ദിൽഷ ജയിച്ചത് എങ്ങനെയാണെന്ന് എല്ലാർക്കും അറിയാം. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല.

ബിഗ് ബോസ്സ് ജയിക്കാൻ ഒരു കില്ലർ ഇൻസ്റ്റീൻക്ട് വേണം. അതുണ്ടാവുമ്പോൾ ടോക്സിക് സ്വഭാവം ബൈ പ്രോഡക്റ്റ് ആയി തന്നെ വരും. രണ്ടു പേര് ഒരേ സമയം ഒരു ചതുപ്പിൽ താഴുമ്പോൾ, ഒരാൾ എങ്കിലും മറ്റവന്റെ തലയ്ക്കു ചവിട്ടി രക്ഷപെടാൻ ശ്രമിക്കും.അത്രേ ഉള്ളു ബിഗ് ബോസ്സും.ചാവാൻ പോകുമ്പോൾ മനുഷ്യന്റെ മോറാലിറ്റിയും മറ്റു പുരോഗമന വാദങ്ങളും ഒക്കെ കാറ്റിൽ പറക്കും. മനുഷ്യൻ സ്വാർത്ഥനാകും. അവന്റെ നിലനിൽപ്പിന് വേണ്ടി അവനു പലതും ചെയ്യേണ്ടി വരും, അതാണ് ഈ ഗെയിം, അത് മനസിലാക്കിയാൽ രക്ഷപെട്ടു. അല്ലെങ്കിൽ ഫാൻസ്‌ തന്നെ ഒരു കൂട്ടം അയാൾ ടോക്സിക് ആണേ, അയാൾ സ്ത്രീവിരുദ്ധൻ ആണേ, അയാൾ അമ്മാവൻ ആണേ എന്നൊക്കെ കരഞ്ഞോണ്ടിരിക്കും. മുകുന്ദൻ ഉണ്ണിയെപോലെ ആയാലേ ഈ കാലത്ത് ജീവിക്കാൻ പറ്റൂ.... അല്ലെങ്കിൽ നിങ്ങൾ മദർ തെരെസയോ ഗാന്ധിജിയെ വിവേകാനന്ദനോ ആവണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+